Activate your premium subscription today
ഒരു വര്‍ഷം മുന്‍പ് തിരുവനന്തപുരം നഗരത്തിനു സമീപത്തുള്ള ഒരു രണ്ടു നില വീട്ടിലേക്ക് രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ എത്തുന്നു. അവര്‍ പങ്കുവച്ച വിവരങ്ങള്‍ വീട്ടുകാര്‍ക്ക് ഒരിക്കലും വിശ്വസിക്കാന്‍ കഴിയുന്നതായിരുന്നില്ല. വീട്ടിലെ എട്ടുവയസ്സുള്ള പെണ്‍കുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്നും കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ ഡാര്‍ക്ക് വെബില്‍ പങ്കുവച്ചിട്ടുണ്ടെന്നുമായിരുന്നു പൊലീസുകാര്‍ പറഞ്ഞത്. വീട്ടുകാര്‍ ഞെട്ടിത്തരിച്ചു പോയി. കുട്ടിയുടെ മാതാപിതാക്കള്‍ മാനസികമായി തകര്‍ന്നു. അവിടം കൊണ്ടും ട്വിസ്റ്റ് തീര്‍ന്നില്ല. എട്ടുംപൊട്ടും തിരിയാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചിത്രങ്ങള്‍ ഡാര്‍ക്ക് വെബില്‍ പങ്കുവയ്ക്കുകയും ചെയ്തത് കുട്ടിയുടെ അമ്മയുടെ സ്വന്തം സഹോദരനായ ചെറുപ്പക്കാരനാണെന്നു കൂടി കണ്ടെത്തി. ഇയാളെക്കുറിച്ച് ഇത്തരത്തില്‍ ഒരു സംശയവും സഹോദരി ഉള്‍പ്പെടെ ആര്‍ക്കും ഉണ്ടായിരുന്നില്ല. ബെംഗളൂരുവില്‍ എന്ജിനീയറിങ്ങിനു പഠിച്ചിരുന്ന യുവാവാണ് സഹോദരിയുടെ മകളോട് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്നത്. കേരളത്തില്‍ പലയിടത്തും ദിവസേന ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് കേരള പൊലീസ് സൈബര്‍ വിഭാഗത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്‍ (സിസിഎസ്ഇ) വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. പീഡനത്തിന് ഇരയാകുന്ന കുട്ടിയുടെ കുടുംബത്തോട്
ഫോണിലൂടെ ഒരു വിഡിയോ കോൾ വരുന്നു. ‘ആരാണ് ഈ നേരത്ത് വിഡിയോ കോൾ വിളിക്കാൻ’ എന്ന ആത്മഗതത്തോടെ ഒരാൾ കോളെടുക്കുന്നു. സൂക്ഷിച്ചു നോക്കുമ്പോൾ തൊട്ടപ്പുറത്ത് ഒരു സ്ത്രീയുടെ നഗ്നശരീരം. കണ്ണടച്ചു തുറക്കുന്ന നേരംകൊണ്ട് കോൾ കട്ട് ചെയ്തു. പക്ഷേ, അത്രയും സമയം മതിയായിരുന്നു തട്ടിപ്പുകാർക്ക്. കയ്യിലെ കാശെല്ലാം കാലിയാക്കുന്ന തട്ടിപ്പുകാരുടെ വലയിലേക്ക് അയാൾ വീണു കഴിഞ്ഞു. പിന്നാലെയെത്തുന്നത് ബ്ലാക്ക്മെയിൽ കോളാണ്. നഗ്നശരീരത്തിനൊപ്പം കോൾ സ്വീകരിച്ചയാളുടെ ചിത്രം വച്ചുള്ള സ്ക്രീൻഷോട്ട് കൂടി വരുന്നതോടെ തട്ടിപ്പുവല മുറുകിക്കഴിഞ്ഞു. ഇത്തരമൊരു ഘട്ടത്തിൽ നാം എന്തു ചെയ്യണം? അപ്പോൾത്തന്നെ അവര്‍ ആവശ്യപ്പെട്ട പണം നൽകുകയാണോ വേണ്ടത് അതോ, സൈബർ സെല്ലിനെ അറിയിക്കണോ? സൈബർ സെല്ലിനെ അറിയിക്കാനുള്ള വഴിയെന്താണ്? ഡിജിറ്റൽ മേഖലയിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന കേരളത്തിൽ സൈബർ സുരക്ഷാ ഭീഷണികളും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വ്യാപകമാകുമ്പോൾ ഇത്തരത്തിലുള്ള ചോദ്യങ്ങളേറെയാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും കാര്യമായ ഭീഷണി ഉയർത്തുകയാണ് സൈബർ തട്ടിപ്പുകൾ. സാധാരണക്കാരും വിവിധ കച്ചവട സ്ഥാപനങ്ങളും ഉൾപ്പെടെ സാമ്പത്തിക ഇടപാടുകൾക്കും ആശയവിനിമയത്തിനും ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. ഇത്തരം തട്ടിപ്പുകളുടെ വർധനവിനുള്ള പ്രധാന കാരണം മൊബൈൽ ബാങ്കിങ്ങിന്റെയും ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനുകളുടെയും വ്യാപകമായ ഉപയോഗമാണെന്നും പറയാം. ഇതിനൊപ്പം വായ്പ ആപ്, ഓൺലൈൻ ലോട്ടറി, ഓൺലൈൻ ഗിഫ്റ്റ്, നഗ്ന വിഡിയോ കോൾ, കസ്റ്റമർകെയർ തട്ടിപ്പുകൾ തുടങ്ങി ഒട്ടെറെ കെണികളൊരുക്കിയാണ് തട്ടിപ്പുകാർ വിലസുന്നത്. ഡിജിറ്റൽ സുരക്ഷാ നടപടികളെക്കുറിച്ചുള്ള
രണ്ടു ലക്ഷം രൂപയുടെ സമ്മാനം വാങ്ങിയിട്ടുണ്ടെന്നും ഇന്ത്യയിലേക്ക് അയയ്ക്കാനായി നികുതിയായി ഒരു ലക്ഷം രൂപ അയച്ചു തരാനും ഇന്റർനെറ്റിലൂടെ പരിചയപ്പെട്ട ‘വിദേശ യുവതി’ എറണാകുളം സ്വദേശിയോട് ആവശ്യപ്പെടുന്നു. പണം അയയ്ക്കാനായി അക്കൗണ്ട് വിവരങ്ങളും നൽകി. പണം അയച്ച യുവാവിന് സമ്മാനം ലഭിച്ചതുമില്ല, ഒരു ലക്ഷംരൂപ നഷ്ടവുമായി. പരിചയമില്ലാത്ത ആൾക്ക് എന്തിനാണ് പണം നൽകിയതെന്ന പൊലീസിന്റെ ചോദ്യത്തിന് യുവാവ് നൽകിയ ഉത്തരമിങ്ങനെ: ഇന്ത്യയിൽ രണ്ടു ലക്ഷത്തിലേറെ വിലയുള്ളതായിരുന്നു യുവതി വാഗ്ദാനം ചെയ്ത സമ്മാനം. ഒരു ലക്ഷം നൽകിയാലും ലാഭമാണെന്നു തോന്നി. സൗജന്യം ലഭിക്കാനുള്ള ആളുകളുടെ ആഗ്രഹത്തെയാണ് സൈബർ തട്ടിപ്പുകാർ മുതലെടുക്കുന്നത്. സാങ്കേതികവിദ്യകൾ അനുദിനം മാറുമ്പോൾ തട്ടിപ്പിന്റെ രീതികളും മാറുന്നു. തട്ടിപ്പുകാർ സാങ്കേതിക വിദ്യയിൽ വിദഗ്ധരാണ്. അത്തരക്കാരെ പിടികൂടാൻ പൊലീസ് അവരേക്കാൾ വിദഗ്ധരാകണമെന്ന അവസ്ഥയാണിന്ന്. ഒടിപി വെളിപ്പെടുത്തിയാൽ പണം നഷ്ടപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത് കുറഞ്ഞു വരുമ്പോൾത്തന്നെ, ക്രിപ്റ്റോ കറൻസി പോലുള്ള നിക്ഷേപങ്ങളിലേക്ക് പണം മാറ്റി വൻ തുകകൾ നഷ്ടപ്പെടുന്ന സംഭവങ്ങൾ കൂടുകയാണ്.
തിരുവനന്തപുരം∙ പൊലീസിൽ ജോലി കിട്ടിയാൽ ഇനി ലാപ്ടോപ്പും സ്വന്തമായി വാങ്ങേണ്ടി വന്നേക്കാം. എല്ലാ റിക്രൂട്ട് പൊലീസ് ട്രെയിനീസിന്റെ കൈയിലും സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരിശീലനത്തിനു ലാപ്ടോപ്പ് ഉണ്ടാകുന്നത് അഭികാമ്യമാണെന്നും ഇതിനുവേണ്ട നിർദ്ദേശങ്ങൾ നൽകാൻ യൂണിറ്റ് മേധാവിമാർ ശ്രദ്ധിക്കണം എന്നും
തിരുവനന്തപുരം∙ കേരളത്തിലെ പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്പന നടത്തുന്നതായി കണ്ടെത്തല്‍. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ ഓപ്പറേഷന് പി ഹണ്ടിലൂടെയാണ് | Operation P Hunt | ADGP Manoj Abraham | Kerala Police | Cyberdome | Crime | Manorama Online
അതൊരു കാഴ്ചയായിരുന്നു. കഥകളിൽ മാത്രം കേട്ടിട്ടുള്ളത്. കഥ കേൾക്കുമ്പോഴും ഇതു കെട്ടുകഥയാണെന്ന് വിശ്വസിച്ചവരാണ് ഏറെയും. ആ സ്വപ്നം കൊച്ചിയുടെ ആകാശത്ത് യാഥാർഥ്യമായി. ഒരാൾ പ്രത്യേക ഉടുപ്പിട്ടു. കൊച്ചിയുടെ ആകാശത്തു കൂടി പറന്നു നടന്നു. നിന്ന നിൽപ്പിൽ ആ മനുഷ്യൻ വാനിലേക്ക് ഉയരുന്നത് അവർ കണ്ടു. നാട്ടുകാർ അദ്ദേഹത്തെ പറക്കും മനുഷ്യൻ എന്നു വിളിച്ചു. വെള്ളിത്തിരയിലെ അയൺമാൻ മുന്നിൽ വന്നുനിന്ന പോലെ. കൊക്കൂൺ എന്ന സൈബർ സുരക്ഷാ സമ്മേളനത്തിന്റെ ഭാഗമായി പൊലിസാണ് പറക്കുംമനുഷ്യനെ അവതരിപ്പിച്ചത്. യുകെ സ്വദേശിയായ ഗ്രാവിറ്റി ജെറ്റ് സ്യൂട്ട് പൈലറ്റ് പോൾ റോബട്ട് ജോൺസാണ് ജെറ്റ് സ്യൂട്ട് അണിഞ്ഞു പറന്നത്. ആ പറക്കൽ ഒന്നു കണ്ടാലോ! പറക്കുംമനുഷ്യന്റെ ‘കൊച്ചിപ്പറക്കൽ’ പകർത്തിയ മലയാള മനോരമ പിക്ചർ എഡിറ്റർ ഇ.വി. ശ്രീകുമാർ എടുത്ത ചിത്രങ്ങൾ കാണാം.
ട്രേഡിങ് എങ്ങനെ പോകുന്നു ? ക്രിപ്റ്റോയുടെ പുതിയൊരു പരിപാടിയുണ്ട്. താൽപര്യമുണ്ടോ ? ക്രിപ്റ്റോകറൻസിയിൽ ചെറിയ തോതിൽ നിക്ഷേപം നടത്തുന്ന കൂത്താട്ടുകുളം സ്വദേശിയായ ബസ് ഡ്രൈവർ രാജനോട് (പേര് യഥാർഥമല്ല) പരിചയക്കാരൻ ഇതു ചോദിക്കുന്നത് 2022 സെപ്റ്റംബർ 25ന്. രാജൻ ക്രിപ്റ്റോ രംഗത്ത് ചെറിയ നിക്ഷേപങ്ങൾ തുടങ്ങുന്ന സമയമായിരുന്നു അത്. വലിയ തുക ക്രിപ്റ്റോകറൻസിയിൽ നിക്ഷേപിക്കുന്ന സുഹൃത്തിനെ പരിചയപ്പെടുത്താമെന്നും അയാൾക്കൊപ്പം നിന്നാൽ നല്ലൊരു തുക കമ്മിഷനായി ലഭിക്കുമെന്നും പറഞ്ഞു. അവർ പറയുന്ന സ്വകാര്യ ബാങ്കിൽ കറന്റ് അക്കൗണ്ട് തുടങ്ങിയാൽ മാത്രം മതി. തുടർന്ന് ഇവർ വലിയ നിക്ഷേപകരെക്കൊണ്ട് തുക നിക്ഷേപിച്ച് ക്രിപ്റ്റോ വ്യാപാരം (ട്രേഡിങ്) നടത്തും. അതിൽ നിന്നുള്ള ലാഭത്തിന്റെ വിഹിതം രാജന് എല്ലാ ശനിയാഴ്ചയും അക്കൗണ്ടിൽ ഇട്ടുകൊടുക്കും.
തിരുവനന്തപുരം∙ സംസ്ഥാന പൊലീസിൽ ആദ്യമായി സൈബർ ഓപ്പറേഷൻസിന്റെ ചുമതലയിലേക്കു വന്ന എഡിജിപി ടി.വിക്രമിന്റെ കീഴിൽ സൈബർ ഡോം ഉൾപ്പെടെ 11 വിഭാഗങ്ങളെ ഉൾപ്പെടുത്തി ഡിജിപിയുടെ ഉത്തരവിറങ്ങി. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ, ഫിംഗർ പ്രിന്റ് ബ്യൂറോ, ടെലികമ്യൂണിക്കേഷൻ വിഭാഗം
ന്യൂഡൽഹി∙ രാജ്യത്തെ എല്ലാ കമ്പനികളും സർക്കാർ സ്ഥാപനങ്ങളും ഏതെങ്കിലും തരത്തിലുള്ള സൈബർ സുരക്ഷാ പ്രശ്നം ശ്രദ്ധയിൽപ്പെട്ടാൽ 6 മണിക്കൂറിനുള്ളിൽ കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനെ (സെർട്–ഇൻ) Cyber attack, Kerala, Manorama News
പാക്കേജ്ഡ് ഭക്ഷ്യോൽപന്നങ്ങളുണ്ടാക്കുന്ന, ഇന്ത്യയിലെ ഒരു കമ്പനിയുടെ ശുദ്ധജല നിലവാരം പരിശോധിക്കുന്ന സോഫ്റ്റ്വെയർ ഏതു നിമിഷവും സൈബർ ആക്രമണത്തിനിരയാകാവുന്ന തരത്തിൽ ദുർബലമാണ്. ശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തനത്തെ, സൈബർ അക്രമികൾക്കു നിയന്ത്രിക്കാവുന്ന തരത്തിലാണു സോഫ്റ്റ്വെയറിന്റെ നിർമാണം. ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ ഘടന.. Cyber Attack
Results 1-10 of 14