Activate your premium subscription today
ഇന്ത്യയുടെ ബാങ്കിങ് ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ് ഗ്രാമീണ ബാങ്കുകളുടെ രൂപീകരണവും വ്യാപനവും. 1975 സെപ്റ്റംബർ 26ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിന്റെയും 1976ലെ റീജനൽ റൂറൽ ബാങ്ക് (RRB) ആക്ടിന്റെയും അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടതാണ് ഗ്രാമീണ ബാങ്കുകൾ. കേന്ദ്ര സർക്കാരിന്റെ ധനമന്ത്രാലയത്തിനും പ്രയോജക (sponsored) ബാങ്കുകൾക്കും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾക്കുമാണ് ഇവയുടെ ഉടമസ്ഥാവകാശം. ഗ്രാമീണ ബാങ്കുകളുടെ 50 ശതമാനം ഓഹരികൾ കേന്ദ്രസർക്കാരിന്റെയും 35 ശതമാനം ഓഹരികൾ പ്രായോജക ബാങ്കുകളുടെയും 15 ശതമാനം ഓഹരികൾ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടേതുമാണ്. ചില ബാങ്കിങ് സംഘടനകൾ ഇപ്പോൾ ആവശ്യപ്പെടുന്നത് ഗ്രാമീണ ബാങ്കുകളെ ബന്ധപ്പെട്ട പ്രായോജക ബാങ്കുകളിൽ ലയിപ്പിക്കണമെന്നാണ്. ഗ്രാമീണ മേഖലയെ കാര്യമായി ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി രൂപീകരിച്ച ഗ്രാമീണ ബാങ്കുകളുടെ പ്രവർത്തനത്തെ തുരങ്കം വയ്ക്കുന്നതാണ് ഈ നീക്കമെന്ന വിമർശനം ഉയർന്നു കഴിഞ്ഞു. ഇത് പലരുടെയും തൊഴിൽ നഷ്ടത്തിലേക്കും വരുമാന നഷ്ടത്തിലേക്കും വരെ നയിക്കുമെന്ന ആശങ്കയും ഉയർന്നു കഴിഞ്ഞു. യഥാർഥത്തിൽ ലയനം ഗ്രാമീണ ബാങ്കുകളെ സഹായിക്കുമോ അതോ ദ്രോഹിക്കുമോ? എന്താണ് പരിഹാരം? വിശദമായി പരിശോധിക്കുകയാണിവിടെ.
രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ് പ്രതിപക്ഷം പാർലമെന്റിൽ സംഘർഷം സൃഷ്ടിക്കുന്നതെന്നു പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. നരേന്ദ്ര മോദി സർക്കാരിന്റെ വികസിതഭാരതം എന്ന കാഴ്ചപ്പാടാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. ഫെഡറൽ സമ്പ്രദായം നിലവിലുള്ള രാജ്യത്ത് ഈ ലക്ഷ്യം നേടുന്നതിന് സംസ്ഥാന സർക്കാരുകളുടെ പിന്തുണയും അത്യാവശ്യമാണ്. ബജറ്റിലെ പല പദ്ധതികളും നടപ്പാക്കേണ്ടതു സംസ്ഥാനങ്ങളാണ്. ഓരോ സംസ്ഥാനവും വർധിത താൽപര്യത്തോടെ ഇതു നടപ്പാക്കിയാലേ രാജ്യം പുരോഗതിയിലേക്ക് എത്തുകയുള്ളൂ. അതിനാൽ പ്രതിപക്ഷ നേതാക്കളുടെ സഹകരണമുണ്ടാകണമെന്നും ‘ദ് വീക്ക്’ മാഗസിനു നൽകിയ അഭിമുഖത്തിൽ റിജിജു പറഞ്ഞു.
റെയിൽവേ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തുതന്നെ മുൻനിരയിലുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും, കേരളത്തിന്റെ താൽപര്യങ്ങൾ ഇത്തവണയും കേന്ദ്ര ബജറ്റിൽ സംരക്ഷിക്കപ്പെട്ടില്ല. പാത ഇരട്ടിപ്പിക്കലല്ലാതെ കാര്യമായ പുതിയ പദ്ധതികളൊന്നും കേരളത്തിനില്ല. 30 വർഷത്തിനിടെ യാത്രാ ട്രെയിനുകൾക്കായി ഒരു കിലോമീറ്റർ പാതപോലും കമ്മിഷൻ ചെയ്യാത്ത സംസ്ഥാനമാണു കേരളമെന്ന യാഥാർഥ്യം മുന്നിൽവച്ചുവേണം ഈ അവഗണനയെ കാണാൻ.
ന്യൂഡൽഹി ∙ കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രതിഷേധം പുകയുന്നതിനിടെ നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എല്ലാ മുഖ്യമന്ത്രിമാർക്കും ക്ഷണമുണ്ട്. എന്നാൽ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവർ ഒഴികെയുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു എന്നിവർ പങ്കെടുക്കില്ല.
ന്യൂഡൽഹി∙ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ‘വികസിത ഭാരതം’ എന്ന ആശയവുമായി എത്തിയെങ്കിലും അതിൽ ഭാരതത്തിന്റെ വികാരം ഉൾക്കൊണ്ടില്ലെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ ഒന്നിച്ചു കൊണ്ടുപോകുന്നതിൽ പരാജയപ്പെട്ടെന്നും സഹകരണ ഫെഡറലിസം നശിപ്പിക്കുന്ന മികച്ച ഉദാഹരണമാണ് ഈ ബജറ്റെന്നും ഹൈബി ഈഡൻ എംപി
നികുതി പരിഷ്കാരം ഓഹരി വിപണിക്ക് ആഘാതമായി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 1277.76 പോയിന്റും നിഫ്റ്റി 435.05 പോയിന്റും തകർന്നു നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽ 8 ലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടം വരുത്തിയെങ്കിലും ഇടപാടുകൾ അവസാനിക്കുമ്പോഴേക്കു വിപണി ഏറക്കുറെ കരകയറി. വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സിലെ നഷ്ടം 73.04 പോയിന്റ് മാത്രമായിരുന്നു; നിഫ്റ്റിയിലെ ഇടിവ് 30.20 പോയിന്റിൽ ഒതുങ്ങി. സെൻസെക്സിന്റെ അവസാന നിരക്ക് 80,429.04 പോയിന്റ്; നിഫ്റ്റി അവസാനിച്ചത് 24,479.05 പോയിന്റിൽ. റെക്കോർഡ് ഉയരത്തിലെത്തുകയും ബജറ്റ് സംബന്ധിച്ചു വലിയ പ്രതീക്ഷകൾ വച്ചുപുലർത്തുകയും ചെയ്ത വിപണിയെ നിരാശപ്പെടുത്തിയ ചില നിർദേശങ്ങളുണ്ട്. ഒപ്പം നിക്ഷേപകർക്ക് ലാഭത്തിനുള്ള വഴികളും ബജറ്റിൽ തുറന്നുവച്ചിട്ടുണ്ട്.
കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസ,തൊഴിൽ മേഖലകളിൽ സ്കിൽ വികസനത്തിന് മുന്തിയ പരിഗണന നൽകിയിട്ടുണ്ട്. സാമ്പത്തിക അവലോകന റിപ്പോർട്ടിൽ കാർഷിക, വ്യവസായ മേഖലകളെ അപേക്ഷിച്ചു സേവന മേഖലകളിൽ കൂടുതൽ വളർച്ചാ നിരക്ക് പ്രകടമാണ്. പ്രതിവർഷം 78.5 ലക്ഷം തൊഴിലുകൾ രാജ്യത്തു രൂപപ്പെടുത്തേണ്ടതുണ്ടെന്ന തിരിച്ചറിവ്, വർധിച്ചുവരുന്ന യുവതീ യുവാക്കളിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ തൊഴിൽ നൈപുണ്യ പദ്ധതികൾ വിപുലപ്പെടുത്താൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ വാഴ നനയുമ്പോൾ ചീരയും നനയുമല്ലോ എന്നതായിരുന്നു മോദി സർക്കാരിന്റെ എല്ലാ ബജറ്റുകളിലും കേരളത്തിന്റെ പ്രതീക്ഷ. എന്നാൽ, ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി കൊടുത്ത ഇത്തവണത്തെ ബജറ്റ് കേരളത്തെ പൂർണമായി കൈവിട്ടു. കേരളം ആവശ്യപ്പെട്ടതിൽ ഒന്നു പോലും നൽകിയില്ലെന്നു മാത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്ന ഖ്യാതിയോടെ യാഥാർഥ്യമായ വിഴിഞ്ഞം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ചെലുത്തിയേക്കാവുന്ന സ്വാധീനം പോലും കണക്കിലെടുത്തില്ല. 5000 കോടിയുടെ അടിസ്ഥാനസൗകര്യ വികസന പാക്കേജാണ് വിഴിഞ്ഞത്തിനായി ചോദിച്ചിരുന്നത്. കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടെത്തി അറിയിച്ചിട്ടും എയിംസിന്റെ കാര്യം കേന്ദ്രം മറന്നു.
തിരുവനന്തപുരം ∙ സംസ്ഥാനത്തു ബിജെപി ലോക്സഭയിലേക്ക് അക്കൗണ്ട് തുറന്നിട്ടും ബജറ്റിൽ കേരളത്തിന്റെ അക്കൗണ്ട് തുറക്കാതെ കേന്ദ്രസർക്കാർ. ചരിത്രത്തിലാദ്യമായി കേരളത്തിൽനിന്ന് എംപിയും 2 കേന്ദ്രമന്ത്രിമാരുമുണ്ടായിട്ടും അതിന്റെ സ്വാധീനം ബജറ്റിൽ പ്രതിഫലിച്ചില്ല. ബിജെപി നേതാക്കൾ ബജറ്റിനെ പലതരത്തിൽ ന്യായീകരിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയമായി മറുപടി പറയാൻ ബുദ്ധിമുട്ടും.
ന്യൂഡൽഹി ∙ കവിതാശകലങ്ങളും മഹാത്മാക്കളുടെ ഉദ്ധരണികളും ഒഴിവാക്കി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ നടത്തിയ ഏഴാമത്തെ ബജറ്റ് പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു പരാമർശിച്ചത് ഒരിക്കൽ മാത്രം. ബിഹാർ, ആന്ധ്ര സംസ്ഥാനങ്ങൾക്ക് ഏറെ പദ്ധതികൾ പ്രഖ്യാപിച്ചതിനെതിരെ പ്രതിപക്ഷത്തുനിന്ന് ഇടയ്ക്കിടെ പ്രതിഷേധങ്ങൾ ഉയർന്നതൊഴിച്ചാൽ അധികം ബഹളങ്ങളില്ലാതെ പ്രസംഗം പൂർത്തിയായി.
Results 1-10 of 220