കൈത്തറി ഇന്ത്യയിലെ ഒരു പരമ്പരാഗത തുണിത്തരമാണ്. ഗ്രാമീണ ഇന്ത്യയിലെ സാമ്പത്തിക വികസനത്തിന് കൈത്തറി സാരികളുടെ ഉത്പാദനം പ്രധാനപ്പെട്ടതാണ്. കേരളത്തിലുടനീളം കൈത്തറി വസ്ത്രങ്ങൾക്ക് പ്രാധാന്യം നൽകാനുള്ള ശ്രമങ്ങൾ സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്. പുത്തൻ കാലത്ത് കൈത്തറി വസ്ത്രങ്ങിൽ ഫാഷൻ വസ്ത്രങ്ങളും ഒരുക്കുന്നുണ്ട്.