Activate your premium subscription today
കൊല്ലങ്ങൾക്കു മുൻപാണ്. ഞാൻ കൊച്ചി എഫ്എസിടിയിൽ ജോലി ചെയ്യുന്ന സമയം. ഭാര്യ ഭാർഗവി കൊച്ചിൻ സർവകലാശാലയിൽ ലൈബ്രേറിയനാണ്. ഒരു രാത്രി. പുറത്തൊരു ശബ്ദം കേട്ടു ചെന്നു നോക്കിയപ്പോൾ വലിയൊരു കാർഡ് ബോർഡ് പെട്ടിയിലായി ആറു പൂച്ചക്കുട്ടികളെ ആരോ വീടിനു മുന്നിൽ ഉപേക്ഷിച്ചു പോയിരിക്കുന്നു. അവറ്റകളുടെ കണ്ണു കീറിയിട്ടു പോലുമുണ്ടായിരുന്നില്ല. ഈ കുട്ടികളെ എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ വിഷമിച്ചു. ഞാൻ ആവശ്യപ്പെടാതെ തന്നെ ഭാർഗവി ഒരാഴ്ച അവധിയെടുത്തു. ഇളംചൂടുപാലിൽ ചെറിയ തിരി മുക്കി അതു പൂച്ചക്കുട്ടികളുടെ വായിൽ വച്ചു കൊടുത്തു. ഒരമ്മ സ്വന്തം മക്കളെ നോക്കുന്ന സ്നേഹത്തോടെയായിരുന്നു അത്.
മരങ്ങാട്ടുപിള്ളി ∙ എഴുത്തുകാരനും ഗണിതശാസ്ത്രജ്ഞനും കംപ്യൂട്ടർ വിദഗ്ധനുമായിരുന്ന മരങ്ങാട്ടുപിള്ളി പാലാക്കാട്ടുമല മൂത്തേടത്തില്ലത്ത് ഡോ. എം.എസ്.ടി.നമ്പൂതിരി (ഡോ. ശങ്കരൻ ത്രിവിക്രമൻ നമ്പൂതിരി– 92) വിടവാങ്ങിയപ്പോൾ നഷ്ടം സംഭവിച്ചത് ജന്മദേശത്തിനു മാത്രമല്ല, അറിവിന്റെ വിശാലലോകത്തിനു കൂടിയാണ്. അമേരിക്കയുടെ മണ്ണിൽ മലയാളത്തിന്റെ എഴുത്തുമരം നട്ടുവളർത്തിയ പ്രതിഭയാണ് അദ്ദേഹം. ആറു പതിറ്റാണ്ടു മുൻപു യുഎസിൽ എത്തിയ ഡോ. എം.എസ്.ടി.നമ്പൂതിരി ഡാലസിനടുത്ത് മെക്കിനിയിലായിരുന്നു താമസം.
കോട്ടയം ∙ അക്ഷരം മ്യൂസിയത്തിൽ സ്ഥാപിച്ച കാരൂർ നീലകണ്ഠപ്പിള്ളയുടെ പ്രതിമയ്ക്ക് കാരൂരിന്റെ ഛായയില്ലെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ കൊച്ചുമകനും ചലച്ചിത്രകാരനുമായ വേണു രംഗത്ത്. മറിയപ്പള്ളിയിലെ മ്യൂസിയത്തിലെത്തി പ്രതിമ കണ്ടശേഷമായിരുന്നു വേണുവിന്റെ പ്രതികരണം. കാരൂരിന്റെ മകളും തന്റെ അമ്മയുമായ ബി.സരസ്വതി ഉൾപ്പെടെ കാരൂരിനെ നേരിൽക്കണ്ടിട്ടുള്ള 12 പേർ ഇതുതന്നെ പറഞ്ഞതായും വേണു പറയുന്നു.
പാചകപുസ്തകങ്ങൾ മാത്രമാണോ ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നത്? അടുക്കള ചുവരുകൾക്കപ്പുറം സഞ്ചരിച്ച് ജീവിതത്തിന്റെ ഭാഗമാകുന്ന എത്രയോ കഥകൾ സാഹിത്യത്തിലുണ്ടായി കഴിഞ്ഞു. വ്യക്തിപരമായ കഥകളും ചരിത്രപരമായ വിവരണങ്ങളുമടങ്ങുന്ന, ഭക്ഷണം വിഷയമാകുന്ന പുസ്തകങ്ങൾ നിരവധിയുണ്ടെന്ന് ഭക്ഷണപ്രേമികൾക്ക് പോലുമറിയില്ല. ഈ
കാറ്റായും മഴയായും മലരായും മണമായും എത്തുന്ന ഗന്ധർവൻ. മറ്റാർക്കും കാണാൻ കഴിയാത്ത എന്നാൽ പ്രണയിനിക്കു മാത്രം വ്യക്തമായി കാണാൻ കഴിയുന്ന കാമുകൻ. അറിവായും നിറവായും നിനവായും നിഴലായും ജീവനിൽ നിറയുന്ന വിശുദ്ധൻ. ദേവസദസ്സിൽ സൗന്ദര്യത്താൽ പരസ്പരം മത്സരിക്കുന്ന അപ്സരസ്സുകളെ ഉപേക്ഷിച്ച്, ഭൂമിയിലെ നിസ്സാരയായ
പ്രിയ സുഹൃത്തേ, അന്റോണിയോ മുനോസ് മോലീനയുടെ 'ടു വോക്ക് എലോൺ ഇൻ ദ ക്രൗഡ്' എന്ന നോവലിനെക്കുറിച്ച് താങ്കൾക്ക് എഴുതണമെന്ന് പലവട്ടം ആലോചിച്ചുവെങ്കിലും എന്തു കൊണ്ടോ കഴിഞ്ഞില്ല. നടത്തത്തെ താങ്കൾ എങ്ങനെ കാണുന്നു എന്നറിയുവാൻ ആഗ്രഹമുണ്ട്. നടത്തം ചിലർക്ക് വ്യായാമമാണ്. ചിലർക്ക് ആത്മീയമായ അനുഭവമാണ്. ചിലർക്ക്
"കുട്ടിക്കാലത്ത് ഇഷ്ടപ്പെട്ട പലതും ഇപ്പോൾ ഞാൻ വെറുക്കുന്നു. പണ്ട് ഇഷ്ടമില്ലാത്തതിരുന്ന പലതും ഇപ്പോൾ എനിക്ക് പ്രിയപ്പെട്ടതാണ്." അയൽക്കാർ എന്ന ചെറുകഥയിൽ വിരുന്നുകാരനായി അടുത്ത വീട്ടിൽ പോകേണ്ടി വന്ന ഒരു മനുഷ്യൻ മനസ്സിൽ ചിന്തിക്കുന്ന വാചകമാണിത്. പലപ്പോഴും ജീവിതത്തിൽ നാം എത്രത്തോളം മാറുന്നുണ്ട് എന്നതും ആ മാറ്റം നമുക്ക് ചുറ്റും നിൽക്കുന്ന എത്രപേർ മനസ്സിലാക്കുന്നുണ്ട് എന്നതും ഇവിടെ ചോദ്യമായി ഉയരുന്നു.
രാജ്യത്തെ പ്രിന്റ് ബുക്ക് വിപണി 2024–25 ആകുമ്പോൾ 989.2 ബില്യൻ (98920 കോടി രൂപ) രൂപയുടേതാകുമെന്നാണു പഠനങ്ങൾ. ഇതിൽ 71 ശതമാനവും സ്കൂൾ പഠന മേഖലയാണ്. 25 ശതമാനം ഉന്നത പഠനരംഗത്തെ പുസ്തകങ്ങൾ കയ്യടക്കുന്നു. 4 ശതമാനം മാത്രമാണു അക്കാദമിക് ഇതര, നോൺഫിക്ഷൻ പുസ്തങ്ങളുടേത്.
വെള്ളായണി അർജുനനെ ആർക്കാണ് പേടി?– ചോദിച്ചത് സാക്ഷാൽ വികെഎൻ ആണ്. ഇംഗ്ലിഷ് നാടകത്തിന്റെ പേരായ ‘ഹു ഈസ് അഫ്രൈഡ് ഓഫ് വെർജീനിയ വൂൾഫ്’എന്നതിന്റെ തനി വികെഎൻ തർജമ ആയിരുന്നു അത്. അർജുനൻ കലഹിച്ചില്ല. ആ പ്രയോഗം പിന്നീട് വെള്ളായണി അർജുനനെക്കുറിച്ച് രസകരമായൊരു വാമൊഴിതന്നെയായി. ആരെയും പേടിപ്പിക്കാനൊക്കുന്ന അറിവിന്റെ പരപ്പും ആഴവുമുണ്ടായിരുന്നു വെള്ളായണി അർജുനന്. ആറാം ക്ലാസിലെ പാഠപുസ്തകത്തിലേക്കും സർവവിജ്ഞാനകോശത്തിലേക്കും ഒരുപോലെ സന്നിവേശിപ്പിക്കാവുന്ന അറിവുകളുടെ ഔന്നത്യമായിരുന്നു ഡോ.വെള്ളായണി അർജുനൻ. ‘പഞ്ചവർണക്കിളികൾ’ എന്ന കഥാസമാഹാരം ആറാം ക്ലാസിലെ പാഠപുസ്തകമായിരുന്നു; ‘ഉദയകാന്തി’ നാടകം പത്താംക്ലാസിലും.
പട്ടാളമേധാവിയോട് നടന്ന സംഭവങ്ങൾക്കെല്ലാം ക്ഷമ ചോദിക്കുന്നു, ഒരു കത്തികൊണ്ട് സ്വന്തം വയർ കീറുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ പങ്കാളി മൊറീറ്റയും കത്തികൊണ്ട് സ്വന്തം വയർ കീറുന്നു, സെപ്പൂക്കൂ എന്ന ആത്മഹത്യാസമ്പ്രദായപ്രകാരം കൂട്ടാളികളിൽ ഒരാൾ, ഒരു കത്താന വാളുകൊണ്ട് ഓരോ വെട്ടിനാൽ രണ്ടു പേരുടേയും തലയറുക്കുന്നു. ഇപ്പോൾ രണ്ട് തലകളും തറയിൽ വീണുരുളുന്നു.
Results 1-10 of 18