Activate your premium subscription today
ഒരു നോവൽ തുടങ്ങുമ്പോൾ ഒരുകാര്യം ഉറപ്പാണ്, അതൊരു വലിയ നിശ്ശബ്ദതയുടെയോ അന്ധകാരത്തിന്റെയോ വിശദീകരണമാണ്. ഈ പ്രപഞ്ചം ഇങ്ങനെയാകുന്നതിനുമുൻപുള്ളതു സങ്കൽപിച്ചിട്ടുണ്ടോ ? അതാണു നോവൽ ചെയ്യുന്നത്. അങ്ങനെയൊരു നോവലിനു മുഖവാക്യമായി എടുത്തെഴുതാൻ യോഗ്യമായ മറ്റൊരു കൃതിയിലെ രണ്ടോ മൂന്നോ വാക്യമാണ് ആദ്യം ഉണ്ടാകുന്നത്.
പ്രിയ സുഹൃത്തേ, നമ്മുടെ കാലത്തെ ഏറ്റവും അഹങ്കാരിയായ ഒരു മനുഷ്യന്റെ സമ്പൂർണ കൃതികൾ പുറത്തിറങ്ങിയിരിക്കുന്നു. മൂന്നു വാല്യങ്ങളിൽ പടർന്നുകിടക്കുന്ന ഈ ബൃഹത് ലോകത്തിലേക്ക് കടക്കുന്ന വായനക്കാർക്ക് മേതിൽ എന്ന എഴുത്തുകാരന്റെ കെണിയിൽ നിന്നു പുറത്തെത്തുക എളുപ്പമാവില്ല. കാന്തക്കല്ലുപോലെ അടുപ്പിക്കുകയും
ശാസ്ത്രം പോലെ മേതിലിന് കൗതുകമുള്ള മറ്റൊന്നാണ് കായികം. റഫീഖിനെ കണ്ടമാത്രയിൽ തന്റെ മിഡിൽ സ്റ്റംപ് ഇളകിയതിനെക്കുറിച്ച് ഒരു പെൺകുട്ടി പറയുന്നത് എത്ര അനായാസമായാണ്. ഡിലൻ തോമസിന്റെ പന്തിലുമുണ്ട് ക്രിക്കറ്റിൽ നിന്ന് അനായാസ ക്യാച്ച് എടുക്കുന്ന ലാഘവത്തോടെ കടമെടുക്കുന്ന പദാവലി. അന്നു കളിക്കുമ്പോൾ മുകളിലേക്കെറിഞ്ഞ പന്ത് എനിയും താഴെ വീണിട്ടില്ല എന്ന ഒറ്റ വാക്യത്തിൽ തന്നെയുണ്ടല്ലോ കളിയും കാര്യവും കാര്യത്തേക്കാൾ കൂടിയ ചിന്തയും. എനിക്ക് മേതിലിന്റെ എഴുത്ത് ഇഷ്ടമല്ലാത്തതിൽ ഞാൻ സന്തോഷിക്കുന്നു. എന്തെന്നാൽ, ഇഷ്ടമായിരുന്നെങ്കിൽ, എനിക്കത് വായിക്കേണ്ടിവരുമായിരുന്നു... പല മലയാളികളുടെയും ഈ ന്യായത്തെക്കുറിച്ചു പറഞ്ഞത് മേതിൽ തന്നെയാണ്. സങ്കടത്തോടും സന്തോഷത്തോടെയുമല്ല. ആ പതിവ് നിസ്സംഗതയോടെ തന്നെ.
ഫെബ്രുവരി 26, 2023 ഇരുമ്പും ഇരുമ്പും തമ്മിലുള്ള ആശ്ളേഷം എന്ന ആശയം പെട്ടെന്ന് തോന്നിക്കുക ധൃതരാഷ്ട്രാലിംഗനത്തിലെ ഉഗ്രമായ കരുത്താവാമെങ്കിലും, പോയ ജനുവരി ഇരുപത്തൊന്നിന് ചില രാജ്യങ്ങൾ 'ആലിംഗന ദിനം' (Hugging Day) ആഘോഷിച്ചപ്പോൾ എത്ര ഇണകൾ ഇഫലിന്റെ അകങ്ങളിൽ അന്യോന്യം കെട്ടിപ്പിടിച്ചെന്നോർത്ത്
ഫെബ്രുവരി 18, 2023 ഞാൻ ജെലിമത്സ്യം എന്നറിയപ്പെടുന്ന ജീവിയെ ഓർക്കുന്നു (ജന്തുശാസ്ത്ര കൃത്യതയിൽ 'ജെലിഫിഷ്' മത്സ്യമേയല്ല). ഹവായിയിലെ ഗവേഷകയായ ഏൻജൽ യാനഗിഹാരയെയും ഞാൻ ഓർക്കുന്നു, ഏകദേശം കാൽ നൂറ്റാണ്ടു മുൻപ് ഒരു ജെലിമത്സ്യം ഏൻജലിനെ കടിച്ചു സ്വന്തമായ പല മാരക കെമികങ്ങൾക്കൊപ്പം, പാമ്പുകളിലും
ഇഫൽ ഒരു വാസ്തുശില്പ കലാപമാണ്. ചിലന്തിയാകട്ടെ, ഇരുപത്തി രണ്ടാം നൂറ്റാണ്ടിൽ പോലും എൻജനിറിങ് ജ്ഞാനികൾക്ക് അപ്രാപ്യമായൊരു ഘടനാ കലാപം എത്രയോ ദശലക്ഷം വർഷങ്ങൾക്കു മുൻപേ ദ്രവ്യത്തിലും രചനയിലും സ്വായത്തമാക്കിയൊരു ചെറിയ ജീവിയാണ്. ചിലന്തിയെയാണ്, വലയെ അല്ല, ആളുകൾ ഭയക്കുന്നതെന്ന ന്യായം സ്വീകാര്യം (ഒരു ഗുഹയിലെ ചിലന്തിയിൽ നിന്ന് റോബർട് ബ്രൂസ് ആർജ്ജിച്ച പ്രചോദനത്തിൽ ചിലന്തിയും വലയും അദ്വൈതമാണെങ്കിൽ പോലും)
ശിശുവിന്റെ ആദ്യത്തെ കരച്ചിൽ നഴ്സുകൾക്ക് സംതൃപ്തി, അമ്മക്ക് ഹർഷം, പക്ഷേ പ്രസവത്തളർച്ചയെ തുടർന്ന്, പ്രത്യേകമായൊരു ശാരീരിക/മാനസിക വിരാമത്തിനു ശേഷം ഉണർച്ചയിലേക്ക് തിരിച്ചെത്തിയ അമ്മക്കരികിൽ നഴ്സുകൾ എത്തിക്കുന്ന കുഞ്ഞും തുല്യനിലയിൽ (ആ പശുക്കിടാവിനെ പോലെ) ചില സംസ്കരണ ക്രിയകളിലൂടെ കടന്നു വന്നതാണെന്ന് ആരും പ്രത്യേകിച്ച് ഓർമ്മയിൽ കുറിച്ചിടാറില്ല.
ഡിസംബർ 27, 2022 ഒച്ചകൾ കേൾക്കാനില്ല, കേൾക്കേണ്ടതില്ല; അവരുടെ മുഖങ്ങൾ കാണ്മാനില്ല, കാണേണ്ടതില്ല; നമുക്കറിയാം, അവർ സംസാരിക്കുകയാണ്. അടച്ചിട്ടൊരു ചില്ലുജനാലയിലൂടെയുള്ള ദൂരക്കാഴ്ചയിൽ, അവരുടെ കൈകളുടെ ചലനങ്ങളും ചില ആംഗ്യങ്ങളും മാത്രമാണ് കാണുന്നതെങ്കിലും ആ സംഭാഷണ അന്തരീക്ഷത്തിലെ വികാരം പോലും
ഡിസംബർ 2, 2022 ഐസക് ആസിമോഫിനെ നാം പരിചയപ്പെട്ടു ('കെയ് സെറ സെറ', ലേഖനം 21). ആസിമോഫിന്റെ പ്രപഞ്ചത്തിലേക്കു കടക്കുമ്പോൾ ഉയരം ആഴമാകുന്ന പ്രതീതിയുണ്ടാവാം. ഭൂമി ഏറെക്കുറെ ഉരുണ്ടതാണെന്നും, നാം നിൽക്കുന്ന സ്ഥലത്തിന്റെ എതിർവശത്തെ അപേക്ഷിച്ച് ബഹിരാകാശം ആഴമാണെന്നും നമുക്കെല്ലാവർക്കും അറിയാം. എങ്കിലും,
നവംബർ 25, 2022 കോവിഡ് പത്തൊമ്പതിന്റെ വരവിനു മുൻപ്, തന്മാത്രാ ജീവശാസ്ത്രം പഠിക്കുകയായിരുന്ന അനഘ എന്നോട് ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു — നിർമ്മിത ബുദ്ധിയെന്ന് താനും, യന്ത്ര ധിഷണയെന്നു ഞാനും വിളിക്കുന്ന സങ്കല്പത്തെക്കുറിച്ച്; റോബോട്ടുകളുടെ ഭാവിയെക്കുറിച്ച്; മനുഷ്യർക്കും മനുഷ്യ നിർമ്മിതികൾക്കും
Results 1-10 of 30