Activate your premium subscription today
കാൽനൂറ്റാണ്ടിനിടെ മാറിയ മലയാളിയെക്കുറിച്ച്, മലയാളിയുടെ മനോയാത്രകളെക്കുറിച്ച് എഴുത്തുകാരനായ എൻ.എസ്.മാധവനും സാമൂഹിക നിരീക്ഷകനായ രാംമോഹൻ പാലിയത്തും സംസാരിച്ചുതുടങ്ങുമ്പോൾ ക്രോസ് വേഡ് പുരസ്കാര വാർത്ത മുന്നിൽ. ‘ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്’ എന്ന രചനയിലൂടെ മലപ്പുറം അരീക്കോട്ടുകാരൻ സഹറു നുസൈബ കണ്ണനാരി അംഗീകാരം നേടിയ വാർത്തയിൽ ആ യുവാവിന്റെ ജെഎൻയു പഠനകാലത്തെക്കുറിച്ചും അതുവഴി വന്ന ഇംഗ്ലിഷ് വഴക്കത്തെക്കുറിച്ചുമുണ്ട്. എൻ.എസ്.മാധവൻ അന്നേരം ഓർത്തത് മലയാളകഥയുടെ ഡൽഹിക്കാലമാണ്. ‘സഹറു എന്തുകൊണ്ട് എഴുത്തിന് ഇംഗ്ലിഷ് തിരഞ്ഞെടുത്തുവെന്നതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. നമ്മുടെ സാഹിത്യപരമ്പരയിൽനിന്ന് ഒരു എഴുത്തുകാരൻ മറ്റൊരു ഭാഷ സ്വീകരിച്ചുവെന്നതാണു കൗതുകകരമായ കാര്യം. മലയാള ചെറുകഥയുടെ സുവർണകാലം അതിന്റെ ഡൽഹിക്കാലമായിരുന്നു. ഒ.വി.വിജയനൊക്കെ ഇംഗ്ലിഷിൽ തുടർച്ചയായി കോളം എഴുതിയിരുന്നു. പല മലയാളി എഴുത്തുകാർക്കും ഈ അവസരമുണ്ടായിരുന്നു. വിജയന് ഇംഗ്ലിഷിൽ ഫിക്ഷൻ എഴുതാമായിരുന്നു. എന്നാൽ, പാലക്കാടൻ ഭാഷയുടെ അതിസൂക്ഷ്മവശങ്ങളിലേക്കു കടക്കാനായത് മലയാളത്തിൽ എഴുതിയതുകൊണ്ടാണ്. വിജയൻ അതിൽ മുറുകെപ്പിടിച്ചു.’
വായന ലഹരിയായി കൊണ്ടുനടക്കുന്ന മലയാളത്തിന്റെ മൂന്നു പ്രിയ എഴുത്തുകാർ- എൻ.എസ്.മാധവൻ, കൽപറ്റ നാരായണൻ, റോസ്മേരി– വായനദിനവുമായി ബന്ധപ്പെട്ട് മനോരമ നടത്തിയ സംവാദക്കൂട്ടായ്മയിൽ പങ്കുചേർന്നു. ചർച്ചയിൽ പങ്കെടുത്ത് ആ വായനാനുഭവങ്ങൾക്ക് അക്ഷരരൂപം നൽകിയത് മികച്ച വായനക്കാരനും എഴുത്തുകാരനുമായ രാംമോഹൻ പാലിയത്ത്
ബംഗ്ലദേശിനു വെള്ളിയാഴ്ച 50 വയസ്സായെന്ന്. ഓര്‍ത്തത് എന്നിട്ടും ഇത്ര കാലമായിട്ടും ഒരു ബംഗ്ലദേശി ബ്രാന്‍ഡിനെ പരിചയപ്പെട്ടില്ലല്ലോ എന്നാണ്. പിന്നെ പെട്ടെന്നു തന്നെ തിരുത്തി– ദുബായില്‍വച്ച് പ്രിയപ്പെട്ട പ്രാണ്‍ ലിച്ചി ഡ്രിങ്കിനെ ഓര്‍ത്തു. യാദൃച്ഛികമെന്നു പറയട്ടെ കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു കടയില്‍
Results 1-3