Activate your premium subscription today
ആ ഗോഡൗണിനുള്ളിൽ അന്തരീക്ഷ വായുവിൽ പോലും പൊടിയായിരുന്നു. എസ്ഐയും സംഘവും അകത്തേക്ക് ടോർച്ച് തെളിച്ചു. ഒരു ഫാൻ കറങ്ങിക്കൊണ്ടിരുന്നു. മുറിയുടെ വശത്തെ സ്വിച്ച് ബോർഡ് കണ്ടുപിടിച്ച പൊലീസുകാരിലൊരാൾ താക്കോലിന്റെ അഗ്രം കൊണ്ടു സ്വിച്ചമർത്തി ലൈറ്റ് ഓണാക്കി. നിരവധി മദ്യക്കുപ്പികളും സിറിഞ്ചുകളും മുറിക്കുള്ളിൽ
ജീപ്പിൽ പോകുമ്പോൾ ലോക്ക് ചെയ്ത റൂമുകളിലെ കൊലപാതകകഥ പറയുന്ന അഗതാക്രിസ്റ്റിയുടെയും അലൻപോയുടെയും നിരവധി നോവലുകളായിരുന്നു പ്രദീപിന്റെ മനസ്സിൽ. നൂറുകണക്കിന് മാർഗ്ഗങ്ങൾ ആലോചിച്ചാൽ കിട്ടും.
വെല്ലുവിളി നേരിട്ടു, പ്രേത ബംഗ്ളാവിൽ താമസിക്കാൻ അവർ തയാറായി; ഇനിയെന്തായിരിക്കും! വിശാലമായ ചതുപ്പു പ്രദേശത്തോടു ചേർന്നു സ്ഥിതി ചെയ്യുന്നു പുരാതന കോട്ടപോലെയുള്ള കെട്ടിടം –കൊച്ചിൻ ഫിലിം സിറ്റി എന്നു വലിയ ബോർഡ്. അതിനു മുകളിൽ ഒരു പരുന്തിന്റെ ശിൽപം. ഗേറ്റിനടുത്തേക്കു വാഹനങ്ങൾ എത്തി. വശത്തെ ചെറിയ
ഒരു സ്ത്രീയുടെ അറുത്തെടുത്ത കൈപ്പത്തിയാണ്. അലക്ഷ്യമായി മുറിച്ചെടുത്തതിനാൽ മണിബന്ധത്തിനടുത്ത് എല്ല് തള്ളിയിരിക്കുന്നതൊന്നും ശ്രദ്ധിക്കാതെ ഒരു കളിപ്പാട്ടം പോലെ എടുത്ത് കണ്ണിനടുത്ത് പിടിച്ചു നോക്കി.
നൊടിയിട പോലും വേണ്ടിവന്നില്ല, തീരുമാനമെടുക്കാനും പ്രവർത്തിക്കാനും. മൃതദേഹത്തിനടുത്തേക്കോടിയെത്തിയ പൊലീസുകാരില് ചിലർ ടോർച്ച് വെട്ടത്തിൽ വെള്ളത്തിൽ കുമിളപൊട്ടിച്ചിതറുന്നതും ഓളംവെട്ടുന്നതും കണ്ട് അമ്പരന്നു. നീർനായയെപ്പോലെ കായലിലൂടെ അവൻ വേഗം നീന്തി. തരകന്റെ ബോട്ട് ജെട്ടിയിലെ ടോർച്ചുകളും നിഴലനക്കവും
ശബ്ദവും വെളിച്ചവും കേട്ടപ്പോൾ ഒടിച്ചിട്ടതുപോലെ കിടന്ന തല അയാൾ ആയാസപ്പെട്ടു നിവർത്തി. സാജന്റെ ഉള്ളൊന്നാന്തി . സണ്ണിയായിരുന്നു അത്. ചേട്ടായി.. സാജൻ അടുത്തേക്കോടിച്ചെന്നു. തടുക്കാനായി ഓടിയെത്തിയ ഒരാളെ അവൻ നെഞ്ചിൽ കൈകുത്തി ആഞ്ഞുതള്ളി. അയാൾ തറയിലേക്കു തെറിച്ചു വീണപ്പോൾ നിലത്തെ പൊടി ഇളകിപ്പറന്നു,
സൈക്കിൾ മാവിൻചുവട്ടിൽ വച്ചശേഷം ഒതുക്കുകല്ലുകൾ കടന്നു സിനി മുറ്റത്തേക്കു കയറി. സാംകുട്ടി അവിടെ വഴി വിലങ്ങി നിൽപ്പുണ്ടായിരുന്നു. അവൻ അവളെ തുറിച്ചു നോക്കി. അവള് എളിയിൽ കൈകുത്തി അവനെ തിരികെ ഗൗരവത്തോടെ നോക്കി. എന്താ അനിയാ രാവിലെ കോപത്തിലാണല്ലോ?. അവൻ അവളുടെ മുഖത്തിനുനേരേ നാടകീയമായി വിരൽചൂണ്ടി. മോളേ
സൈറൺ മുഴങ്ങിയതിനു പിന്നാലെ, കമ്പനിയോടു ചേർന്നുള്ള മെസ്സിലേക്കു നടക്കുകയായിരുന്നു സാജൻ. അവിടവിടെ കെട്ടിക്കിടക്കുന്ന ചെളി വെള്ളത്തിൽ ചവിട്ടി ഷൂവിൽ അഴുക്കു പുരളാതിരിക്കാൻ ശ്രദ്ധിക്കുന്നതിനിടയിൽ അവൻ വശത്തെ പഴയ ഗേറ്റിലേക്കു പാളി നോക്കി. വെള്ള നിറത്തിലെ സാരിയും അതിനു മുകളിലെ ഇളം റോസ് കവണിയുമാണ്
എന്തായാലും വേഷംകെട്ടി. അപ്പോ അതിന്റെ മാന്യത കാണിക്കണമല്ലോ?. ആ ചാക്കപ്പൻ ചേട്ടൻ എക്സ്പോർട്ടിങിന്റെ എന്തോ പ്രശ്നത്തെക്കുറിച്ചു പറഞ്ഞു. മുതലാളി വിചാരിച്ചാ നടക്കുമെന്നും. അതു റെഡിയായാൽ അവർക്കും നേട്ടമാണത്രെ.
തന്റെ കാലിൽ വീണ സിനിയെ പിടിച്ചെഴുന്നേൽപ്പിച്ചശേഷം തരകൻ, കസേരയുടെ വശത്തു ബലമായി കൈഅമർത്തി എണീറ്റ് ഇരുവരെയും പുണർന്നു. അവരുടെ തോളിൽ പിടിച്ചു പതിയെ പിച്ച വെച്ചു നടക്കുന്നതുപോലെ തരകൻ അകത്തേക്കു പോയി. കണ്മുന്നിലെ കാഴ്ചയുടെ പൊരുളറിയാതെ സാംകുട്ടി അമ്പരന്നു നിന്നു. സാംകുട്ടി പുറത്തേക്കു നോക്കി, സിഗരറ്റു
Results 1-10 of 25