Activate your premium subscription today
കളിക്കാരനായും പരിശീലകനായും നാലു പതിറ്റാണ്ടോളം ഇന്ത്യൻ ഫുട്ബോൾ ലോകത്തുനിറഞ്ഞു നിന്ന ടി.കെ. ചാത്തുണ്ണിക്ക് വിട. ഐ.എം. വിജയൻ മുതൽ ബ്രൂണോ കുട്ടീഞോ വരെയുള്ള താരങ്ങൾ ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർ താരങ്ങളായി മാറിയതിൽ ടി.കെ. ചാത്തുണ്ണിയുടെ പരിശീലന തന്ത്രങ്ങൾ
കൊച്ചി∙ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ പരിശീലകരിൽ ഒരാളായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്നു രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കളിക്കാരനായും പരിശീലകനായും നാലു പതിറ്റാണ്ട് കളത്തിൽ സജീവമായിരുന്നു. മോഹൻ ബഗാൻ, എഫ്സി കൊച്ചിൻ, ഡെംപോ ഗോവ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
ഫു്ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ടി.കെ. ചാത്തുണ്ണിക്ക് മറക്കാനാകാത്ത ഒരു മത്സരമുണ്ട്. 1972-ലെ സന്തോഷ് ട്രോഫി. വാസ്കോയുടെ താരമെന്ന നിലയില്‍ അന്നു ഗോവ ടീമിന്റെ കളിക്കാരനായിരുന്നു ചാത്തുണ്ണി. മലയാളികള്‍ ഉള്‍പ്പെടെ വമ്പന്‍ താരനിരയായിരുന്നു അന്നു ഗോവയ്ക്ക്. അത്തവണ
Results 1-3