Activate your premium subscription today
പുറത്തൂർ ∙ മഹാകവിയുടെ സ്മാരകമായി 4 വർഷങ്ങൾക്കു മുൻപ് ജന്മനാട്ടിൽ പ്രഖ്യാപിച്ച പുഴയോരം പൂങ്കാവനത്തിന്റെ തുടങ്ങി വച്ച നിർമാണം പോലും ഇതുവരെ പൂർത്തിയാക്കാനാകാതെ പഞ്ചായത്ത്. മംഗലം ചേന്നര പെരുന്തിരുത്തിയിലെ തൂക്കുപാലത്തിനടുത്ത് തിരൂർ പുഴയുടെ തീരത്ത് മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ സ്മാരകമായി പുഴയോരം പൂങ്കാവനം നിർമിക്കാൻ 2020 സെപ്റ്റംബറിലാണ് മംഗലം പഞ്ചായത്ത് തീരുമാനമെടുത്തത്.
പ്രിയ സുഹൃത്തേ, ഉറൂബിനും വള്ളത്തോളിനും ഈ കാലത്ത് എന്ത് കാര്യം എന്ന് ചോദിക്കുന്നവരുണ്ടാവാം. താങ്കൾ അങ്ങനെ ചോദിക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് അവരെക്കുറിച്ച് ധൈര്യത്തോടെ എഴുതാം. 'ഉറൂബിന്റെ ലേഖനങ്ങൾ' കാഴ്ചയിൽ ചെറുപുസ്തകമാണ്. ഉള്ളടക്കമോ സാഗരവിസ്തൃതിയും ആഴവും!അദ്ദേഹത്തിന്റെ കഥകളും നോവലുകളും മാത്രം
എഴുതപ്പെടുന്നയൊക്കെ വായിക്കുവാൻ വെമ്പുന്ന മനസ്സാണ് മലയാളിയുടേത്. അക്ഷരങ്ങളെ ചേർത്തു പിടിച്ചു കൊണ്ടുള്ള യാത്ര കാലങ്ങളായി നിലനിൽക്കുന്നതാണെങ്കിലും 2023 പഴമയെയും പുതുമയെയും ഒരേ പോലെ കൈനീട്ടി സ്വീകരിച്ചു. കാലവും കാതലും നിറഞ്ഞു നിന്ന നിരവധി കൃതികൾ ഈ വർഷവും മലയാളത്തിലുണ്ടായി. പുസ്തകം വായിച്ചവസാനിച്ചാലും
സാമ്പത്തികപരാധീനതകൾ മാത്രമല്ല വള്ളത്തോളിനെ കണക്കു പറയുന്ന കവിയാക്കിയത്. സർഗാത്മകതയെ വിലമതിക്കേണ്ടതുണ്ടെന്നും കവിയെന്ന നിലയിലുള്ള അവകാശമാണതെന്നും അദ്ദേഹം കരുതി. കവിത അയയ്ക്കുമ്പോൾ അതിനൊപ്പം കിട്ടേണ്ട പ്രതിഫലം എത്രയെന്നും മടി കൂടാതെ സൂചിപ്പിച്ചു. രണ്ടാംലോകയുദ്ധത്തിനു ശേഷം എല്ലാറ്റിനും വിലപ്പെരുപ്പമുണ്ടായിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് അങ്ങു കവിതയിലെ ഓരോ വരിക്കും ഒരു ഉറുപ്പികയായി പ്രതിഫലം വർധിപ്പിച്ചതെന്ന് അറിയിക്കണമെന്ന് ഒരു പത്രാധിപർ കവിക്കെഴുതി. പ്രതിഫലം കൂടുതലാണെന്നു തോന്നുന്നെങ്കിൽ പ്രസിദ്ധീകരിക്കേണ്ടെന്നും തിരിച്ചയയ്ക്കാനുമായിരുന്നു മറുപടി.
മഹാത്മാഗാന്ധിയെ കാണാൻ മഹാകവി വള്ളത്തോൾ വന്നത് ‘സാഹിത്യമഞ്ജരി’യുടെ കോപ്പിയുമായാണ്. കവി നാലപ്പാട്ടു നാരായണമേനോനും ഒപ്പമുണ്ടായിരുന്നു. ഗാന്ധിജിയെപ്പറ്റി താനെഴുതിയ ‘എന്റെ ഗുരുനാഥൻ’ കവിത ഉൾപ്പെട്ട സമാഹാരം ഉപഹാരമായി സമർപ്പിച്ച് വള്ളത്തോൾ മനം നിറഞ്ഞ് അദ്ദേഹത്തെ നോക്കി.
Results 1-5