Activate your premium subscription today
‘അവൻ കമ്യൂണിസ്റ്റായതിലല്ല, നല്ലൊരു ജീവിതമുണ്ടായില്ലല്ലോ എന്നതിലാണ് എനിക്കു ദുഃഖം. നല്ല ജോലി, നല്ല ശമ്പളം, കാർ, വലിയ വീട്... അതൊക്കെ സാധിക്കുമായിരുന്നു. ഡോക്ടറല്ലെങ്കിൽ ഐഎഎസോ ഐഎഫ്എസോ... അതൊക്കെ വേണ്ടെന്നുവച്ചത് എന്തിനാണ്? എപ്പോഴും ഞാൻ പറയും: വല്ലപ്പോഴുമെങ്കിലും വീട്ടിൽ വരണം, ഞാനുണ്ടാക്കുന്നതു കഴിക്കണം’ മലയാള മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ സീതാറാം യച്ചൂരിയെക്കുറിച്ച് അമ്മ കൽപകം ഒരിക്കൽ പറഞ്ഞു.
‘‘വീട്ടിൽ പൊരിച്ച മീൻ നല്‍കിയിരുന്നത് ചേട്ടൻമാർക്കായിരുന്നു...’’ ആൺകുട്ടിയും പെൺകുട്ടിയും വീടുകളിൽ പോലും രണ്ട് തരത്തിൽ പരിഗണിക്കപ്പെടുന്നു എന്നതിന് തെളിവായി സ്വന്തം അനുഭവം പറഞ്ഞത് പ്രശസ്ത സിനിമാതാരമാണ്. വര്‍ഷങ്ങൾക്ക് മുൻപ് നേരിട്ട അനീതി ഇപ്പോഴും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ലെങ്കിൽ അന്ന് ആ കുഞ്ഞുമനസ്സ് എത്രമാത്രം വേദനിച്ചിരിക്കണം. പൊതുവേ 18 വയസ്സിനെയാണ് സ്വാതന്ത്ര്യത്തിന്റെ അടയാളമായി നമ്മുടെ സമൂഹം അംഗീകരിച്ചിട്ടുള്ളത്. അതിന് മുൻപുള്ളതെല്ലാം കുട്ടികളുടെ സ്വാതന്ത്ര്യത്തിനേക്കാളും അവകാശങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതെന്തേ, കുട്ടികൾക്ക് അഭിപ്രായങ്ങൾ പറയാനും, സ്വന്തം ഇഷ്ടങ്ങൾ നേടാനായി പ്രവർത്തിക്കാനുമുള്ള 'സ്വാതന്ത്ര്യം' വേണ്ടേ? പൊതുവേ കുട്ടികളുടെ അവകാശങ്ങളും സ്വാതന്ത്ര്യവുമെല്ലാം മുതിർന്നവരാണ് പങ്കുവയ്ക്കുന്നത്. അപ്പോഴും കുട്ടികൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. എന്തുകൊണ്ടാണ് കുട്ടികളെ കേൾക്കാൻ നമുക്കിത്ര മടി? ഈ സ്വാതന്ത്ര്യദിനത്തിൽ തങ്ങൾക്ക് വേണ്ട സ്വാതന്ത്ര്യത്തിനെ കുറിച്ച് ഒരു കുട്ടി പറയുകയാണ്. യൂനിസെഫ് യൂത്ത് കണ്ടന്റ് ക്രിയേറ്ററായി കേരളത്തിൽ നിന്നും തിരഞ്ഞെടുത്ത എസ്. ഉമയാണ് കുട്ടികളുടെ ചിന്തകളെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും മനസ്സുതുറക്കുന്നത്. കൗമാര പ്രായത്തിലെത്തിയ കുട്ടിക്ക് ലഭിക്കേണ്ട സ്വാതന്ത്ര്യത്തെ അഞ്ച് തലങ്ങളായി തിരിച്ചാണ് തിരുവനന്തപുരം കോട്ടൺഹിൽ ജിജിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ഉമ അവതരിപ്പിക്കുന്നത്. ഒപ്പം സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുള്ള തന്റെ അനുഭവങ്ങളും ഉമ മനോരമ ഓൺലൈൻ പ്രീമിയവുമായി പങ്കുവയ്ക്കുന്നു.
ഇംഗ്ലിഷ് എഴുത്തുകാരിയായ എനിഡ് ബ്ലൈറ്റന്‍ കുട്ടികൾക്കായി എഴുതിയ സാഹസിക നോവലുകളുടെ പരമ്പരയാണ് സീക്രട്ട് സെവൻ. 700 ലധികം പുസ്തകങ്ങളും രണ്ടായിരത്തോളം ചെറുകഥകളും എഴുതിട്ടുള്ള എനിഡ്, ലോക പ്രസിദ്ധ ബെസ്റ്റ് സെല്ലറുകളായ ദ് ഫേമസ് ഫൈവ്, ദ് സീക്രട്ട് സെവൻ, ദ് മാജിക് ഫാരവേ ട്രീ, മലോറി ടവേഴ്സ്, നോഡി തുടങ്ങിയ
മണ്ണാർക്കാട്∙ മണിമലയാറിന്റെ ആഴങ്ങളിൽ നിന്നു ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റിയ ബാല്യകാല സുഹൃത്ത് അന്നമ്മയെക്കാണാൻ ശോശാമ്മയെത്തി, 45 വർഷത്തിനു ശേഷം. ഹൈസ്കൂളിൽ പഠിക്കുന്ന കാലം. മല്ലപ്പള്ളി അയിലൂതറയിൽ ശോശാമ്മയും മല്ലപ്പള്ളി മേലേതറയിൽ അന്നമ്മയും അയൽക്കാരും കൂട്ടുകാരുമായിരുന്നു. ദിവസേന ഇരുവരും
ബ്രിട്ടീഷ് രാജകുടുംബാംഗം, ഹോളിവുഡ് താരം എന്നീ നിലകളിലൊക്കെയാണ് മേഗൻ മെർക്കലിനെ ലോകമറിയുന്നത്. എന്നാൽ പ്രശസ്തി നേടുന്നതിന് മുൻപ് ഏറെ പ്രതിസന്ധികൾ നേരിട്ട ഒരു ബാല്യം കടന്നാണ് മേഗൻ എത്തിയത്. വെള്ളിത്തിരയിൽ മോഡലായും നിർമാതാവായുമൊക്കെ ഒക്കെ തിളങ്ങിയ മേഗന്റെ ബാല്യകാലവും സിനിമാ കഥ പോലെ
Results 1-5