Activate your premium subscription today
സന്ധ്യ ചായുന്ന പൂമുഖത്തെ ചാരുകസേരയിലിരുന്നു അച്ഛൻ. ആശുപത്രിയിൽ പോയി വന്നതിന്റെ ക്ഷീണം മാറ്റാനുള്ള ഇരിപ്പ്. കയ്യിലേക്കു ചായ നീട്ടിയ മകൾ ഫാനിന്റെ സ്വിച്ചുമിട്ടു. കറങ്ങുന്ന ഫാനിലേക്കു കണ്ണുനട്ടിരുന്ന് അച്ഛൻ പറയാൻ തുടങ്ങി– ‘‘എന്റെ മരണം കഴിഞ്ഞാൽ...’’ ‘‘അച്ഛനെന്തിനാണിപ്പോ ഇതൊക്കെ പറയുന്നത്?’’ -പറയാനുണ്ടായിരുന്നത് അവിടെത്തീർന്നു. നമ്മുടെ മരണത്തെക്കുറിച്ചു നമുക്ക് ഒന്നും പറയാൻ കഴിയാറില്ല. മരണമെന്നതിനു സമൂഹത്തിൽ ഒരു ചട്ടക്കൂടുണ്ട്. അതിലേക്കു നമ്മൾ നിന്നു കൊടുക്കുകയേ വേണ്ടൂ. മരണം വരുന്നതെങ്ങനെയുമാകട്ടെ, അതിലേക്കുള്ള പടികൾ സമൂഹം നിശ്ചയിച്ചു വച്ചിട്ടുണ്ട്. നിങ്ങൾ നിങ്ങളുടെ മരണത്തെക്കുറിച്ച് ഒന്നും മിണ്ടുക പോലും വേണ്ട. ‘അച്ചുവേട്ടന്റെ വീട്’ എന്നൊരു സിനിമയുണ്ടായിരുന്നല്ലോ. അച്ചുവേട്ടൻ മരിച്ചത് അപ്രതീക്ഷിതമായാണ്. അതോടെ കുടുംബം പായ് പൊട്ടിയ വഞ്ചി പോലെയായി. വീട്ടിൽ എല്ലാമുണ്ട്. പക്ഷേ, എങ്ങനെ മുന്നോട്ടു പോകണമെന്നു കുടുംബത്തിന് ഒരു രൂപവുമില്ല. അച്ചുവേട്ടൻ ഒന്നും പറഞ്ഞിരുന്നുമില്ല. വേണ്ട കരുതലൊക്കെ അച്ചുവേട്ടൻ കുടുംബത്തിനു വേണ്ടി ചെയ്തിരുന്നതൊക്കെ പാഴായി. ആരും ഒന്നും അറിഞ്ഞിരുന്നില്ലല്ലോ. മരണത്തിനു മുൻപ് ഓരോരുത്തരും പറയേണ്ട ഒരുപാടു കാര്യങ്ങളുണ്ട്. മരണത്തെക്കുറിച്ചടക്കം. മരണത്തെക്കുറിച്ചു നമ്മൾ സംസാരിക്കാറുണ്ടല്ലോ എന്ന് ആരും പറയും. ഉണ്ട്; അതു മറ്റുള്ളവരുടെ മരണത്തെക്കുറിച്ചാണെന്നു മാത്രം. അവനവന്റെ മരണത്തെക്കുറിച്ചു പറയാനോ ഓർക്കാനോ പോലും നമുക്ക് ഇടം കിട്ടാറില്ല. ഇടം കൊടുക്കാറില്ല എന്നും പറയാം.
മനുഷ്യനെ സംബന്ധിച്ച് ലോകത്തെ ഏറ്റവും വലിയ നിഗൂഢത മരണമാണ്. സ്വന്തം മരണത്തിനു മുൻപ്, മരണസമയത്ത് എന്താണ് സംഭവിക്കുക എന്ന് അനുഭവിച്ചറിയാന്‍ അവസരമൊരുക്കുകയാണ് ഓസ്ട്രേലിയന്‍ ആര്‍ട്ടിസ്റ്റ് ഷോണ്‍ ഗ്ലാഡ്വെല്. വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഒരാള്‍ക്ക് സ്വന്തം മരണം അനുഭവിക്കാന്‍
നിങ്ങൾ മരിക്കുമ്പോൾ കുടുംബത്തെയും ബന്ധുക്കളെയും ബുദ്ധിമുട്ടിക്കരുതെന്ന് ആഗ്രഹമുണ്ടോ ? അതിനും വഴിയുണ്ട്. ഒരു മൊബൈൽ ഉപയോഗിച്ചു തന്നെ സ്വന്തം മരണാനന്തര ചടങ്ങുകൾ പ്ലാൻ ചെയ്യാം. അത്തരം സേവനങ്ങൾ ലഭിക്കുന്ന ന്യൂജൻ ആപ്പുകൾ ഇപ്പോൾ ലഭ്യമാണ്. ജീവിതകാലത്ത് നിങ്ങൾ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ആസ്തിയും എന്തു
അരുണ്‍ ഷൂരിയുടെ ഭാര്യ അനിത വര്‍ഷങ്ങളായി പാര്‍ക്കിന്‍സന്‍സ് രോഗിയാണ്. മകന് ആദിത് എന്നു വിളിക്കുന്ന ആദിത്യന് ഇപ്പോള്‍ 44 വയസ്സായെങ്കിലും ചെറുപ്പത്തിലേ സെറിബ്രല്‍ പാള്‍സി ബാധിച്ചതിനാല്‍ വെല്‍ച്ചെയറില്‍ തന്നെയാണ്. സംസാരിക്കാനോ സ്വന്തമായി എന്തെങ്കിലും ചെയ്യാനോ ആദിത്തിന് കഴിയില്ല.
Results 1-4