Activate your premium subscription today
'കവിതയോട്' എന്നൊരു കവിതയുണ്ട് വൈലോപ്പിള്ളിയുടേതായി. ‘എന്നിൽ നീയത്രത്തോളം കനിഞ്ഞോ’ എന്നു സന്ദേഹിയാകുന്ന കവിയെക്കാണാം അതിൽ. കവിതയ്ക്കായുള്ള കാത്തിരിപ്പു മാത്രമായി ജീവിതത്തെ മാറ്റിയ ഒരു കവിയുടെ സംശയമാണത് എന്നോർക്കണം. എത്രമേൽ കനിഞ്ഞാലും ഇല്ലെങ്കിലും കവിക്ക് കവിതയോടു നന്ദി പറയാതെ വയ്യ. കാരണം
‘അന്റെ ചുർളാത്ത ഭാഷയുടെ, നോം ചോംസ്കി നെഞ്ചിൽ പൊട്ടിക്കുമെടാ’ എന്നു റാസി എഴുതുമ്പോൾ ഭാഷ കിടുങ്ങി വിറയ്ക്കുകയാണ്. ഇസ്തിരിയിട്ടു ചുളിവു നിവർത്തി വെടുപ്പാക്കിയെടുത്ത ആ ഭാഷയുടെ നെഞ്ചിനു നേരെയാണു റാസി തന്റെ കവിതയുടെ, സോറി, കബിതയുടെ തോക്ക് ചൂണ്ടിയിരിക്കുന്നത്. കലാപമാണു റാസിക്കു കവിത. ഭാഷയിലൊരു വാക്കു
പോയകാലത്തിന്റെ കാവ്യഭാഷ, ശൈലി, ഹൃദ് സ്പന്ദങ്ങൾ എന്നിവയിൽ പ്രിയം നഷ്ടപ്പെടാത്തവർക്കു മാത്രമായാണ് ഒടുവിൽ പുറത്തുവന്ന കവിതാ സമാഹാരം ‘തമിഴ്പ്പാവ’ കവി വിജയലക്ഷ്മി സമർപ്പിച്ചത്. ഒട്ടും സന്തോഷത്തോടെയല്ല, ഹൃദയം കീറിമുറിക്കുന്ന വ്യഥയോടെ. തന്നെത്തന്നെ സമർപ്പിച്ചിട്ടും, സ്നേഹം പൂർണമായി കൊടുത്തിട്ടും
ഒരാൾ ഒരു ദിവസം എത്ര സ്വപ്നം കാണും. ഉറക്കത്തിൽ മാത്രമല്ല ഉണർവിലും. യഥാർഥ സ്വപ്നങ്ങൾ ഉണർന്നിരിക്കെ കാണുന്നതുതന്നെ ആവണം. ഉപബോധ മനസ്സിൽ നിന്നല്ല, ബോധത്തിൽ നിന്നു ജനിക്കുന്ന ആഗ്രഹങ്ങളുടെ സ്വപ്നപ്പകർച്ച. ബോധമാം നിറനിലാവ് ഒരു തുള്ളിയെങ്കിലും ചേതനയിൽ ശേഷിക്കുവോളം കാണുന്നവ.
സദ്ഗതി എന്ന കവിതയിൽ മരണം വരുന്ന നിമിഷത്തെക്കുറിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് ഭാവന ചെയ്യുന്നുണ്ട്. ബധിരയായി, അന്ധയായി, മൂകമായി വരുന്ന മരണം. അപ്പോൾ ഒഴികഴിവുകൾ ഒന്നും പറയാനാവില്ല. കൂടെ പോയേ പറ്റൂ. അവസാന യാത്രയാണ്. ലഭിച്ച ഒരൊറ്റ നിമിഷത്തിൽ പ്രിയപ്പെട്ട ഗ്രന്ഥാലയത്തിലേക്ക് ഒന്നു നോക്കി. വായിച്ചാസ്വദിച്ച പുസ്തകങ്ങൾ. അവയിൽ ഒന്നുമാത്രം വായിച്ചിട്ടില്ല. സ്വന്തമെങ്കിലും വായിക്കാതെ വച്ച ഒരൊറ്റ പുസ്തകം.
തന്റെ സുഹൃത്തിനെ ആരോ കൊന്നിരിക്കാം എന്നദ്ദേഹം പേടിച്ചു. അപവാദം ഭയന്ന് ഷംസുദ്ദീൻ സ്വയം മാറിനിൽക്കുകയാണോ എന്ന് സംശയിച്ചു. എവിടേക്കെന്നറിയാതെ അപ്രത്യക്ഷനായത് എങ്ങോട്ടെന്ന് ചിന്തിച്ചു വിഷാദിച്ചു. ആ തളർച്ചയിൽ നിന്ന് അദ്ദേഹത്തെ കരകയറ്റിയത് കവിതയാണ്. അതുതന്നെയാണ് അദ്ദേഹത്തിന്റെ കവിതയുടെ കരുത്തും.
Results 1-6