പ്രശസ്ത തെന്നിന്ത്യൻ താരവും ടെലിവിഷൻ അവതാരകയും നിർമാതാവുമാണ് പ്രിയ രാമൻ. 1993ൽ രജനീകാന്ത് നിർമിച്ച ‘വള്ളി’ എന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റം. അതേവർഷം തന്നെ ഐ.വി. ശശി സംവിധാനം ചെയ്ത അർഥന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു ചുവടുവച്ചു. കാശ്മീരം, സൈന്യം, മാന്ത്രികം, നമ്പർവൺ സ്നേഹതീരം, ഇന്ദ്രപ്രസ്ഥം തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.