ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് സ്വര ഭാസ്‌കർ. 2009-ൽ പുറത്തിറങ്ങിയ മധോളാൽ കീപ് വോക്കിങ് എന്ന നാടകത്തിലെ ഒരു സഹകഥാപാത്രത്തിലൂടെയാണ് സ്വര തന്റെ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വാണിജ്യപരമായി 2011-ലെ വിജയകരമായ റൊമാന്റിക് കോമഡി-നാടകമായ തനു വെഡ്സ് മനുവിലെ സഹകഥാപാത്രത്തിന് അവർക്ക് കൂടുതൽ അംഗീകാരം ലഭിച്ചു. ചിത്രത്തിലെ അവരുടെ പ്രകടനം നിരൂപകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡിന് നാമനിർദ്ദേശം നേടുകയും ചെയ്തു. നിരൂപക പ്രശംസ നേടിയ റൊമാന്റിക് നാടകമായ രാഞ്ജനയിലെ പ്രകടനം സ്വരയെ ശ്രദ്ധേയയാക്കുകയും മികച്ച സഹനടിക്കുള്ള രണ്ടാമത്തെ ഫിലിംഫെയർ അവാർഡ് നോമിനേഷൻ നേടികൊടുക്കുകയും ചെയ്തു. സ്വതന്ത്ര ചിത്രങ്ങളായ നിൽ ബത്തേയ് സന്നത (2016), അനാർക്കലി ഓഫ് ആരാ (2017) എന്നിവയിലെ പ്രധാന വേഷങ്ങൾ അവർക്ക് മികച്ച നടിക്കുള്ള അവാർഡ് നാമനിർദ്ദേശവും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും നേടിക്കൊടുത്തു.
2018-ൽ വീരേ ദി വെഡ്ഡിങ് എന്ന സിനിമയിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടിയ നദി മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡിനുള്ള മൂന്നാമത്തെ നോമിനേഷനും നേടികൊടുത്തു. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ സ്വര 2023ൽ ഫഹദ് അഹമ്മദിനെ വിവാഹം കഴിച്ചു.