Activate your premium subscription today
ഇന്ത്യൻ പിന്നണി ഗായകനാണ് അർജിത് സിങ്. ഇന്ത്യൻ സംഗീത ചരിത്രത്തിൽ വളരെ വൈദഗ്ദ്ധ്യമുള്ള ഗായകരിൽ ഒരാള്‍. ഹിന്ദി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ എന്നീ ഭാഷകളില്‍ പാടിട്ടുണ്ട്.
യുകെയില്‍ സംഗീതപരിപാടി അവതരിപ്പിക്കവെ ‘ആർ കോബെ’ എന്ന ഗാനം ആലപിക്കാമോ എന്ന ആരാധകന്റെ ആവശ്യം നിഷേധിച്ച് ഗായകൻ അർജിത് സിങ്. കൊൽക്കത്തയിലെ ആർജികാർ മെഡിക്കൽ കോളേജിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട യുവഡോക്ടർക്കു നീതി വേണമെന്നാവശ്യപ്പെട്ട് പൊട്ടിപ്പുറപ്പെട്ട് പ്രതിഷേധങ്ങൾക്കു പിന്തുണയറിയിച്ച് അർജിത് സിങ്
മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഗായകൻ എന്ന ബഹുമതി നേടി അർജിത് സിങ്. പോപ് താരം ടെയ്ലർ സ്വിഫ്റ്റും അർജിത്തും തമ്മിൽ ഏറെക്കാലമായി ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലായിരുന്നു. ഇതിനിടെയാണ് ടെയ്ലറിനെ പിന്നിലാക്കി അർജിത് ഒന്നാം സ്ഥാനത്തേക്കു കുതിച്ചത്.
വേദിയിൽ പാട്ട് പാടുന്നതിനിടെ നഖം വെട്ടിയ ഗായകൻ അർജിത് സിങ് വിവാദത്തിൽ. ദുബായിൽ വച്ചു നടന്ന ഒരു സംഗീതപരിപാടിക്കിടെയായിരുന്നു സംഭവം. പാട്ട് പാടുന്നതിനിടയിൽ നെയിൽ കട്ടർ ഉപയോഗിച്ച് വേദിയിൽ നിന്ന് അർജിത് നഖം മുറിച്ചു. അതും പാടുന്നതിന് യാതൊരുവിധ തടസവും വരാത്ത രീതിയിൽ! ലൈവ് ആയി പാടുന്നതിന് ഇടയിലായിരുന്നു
രാജ്യത്ത് ആദ്യമായി ഓട്ടോ ട്യൂണ്‍ സാങ്കേതികവിദ്യ പരിചയപ്പെടുത്തിയത് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ ആണെന്ന് ഗായകൻ അർജിത് സിങ്. ഓട്ടോ–ട്യൂണ്‍ ഉപയോഗം വന്നതോടെ ഗായകർ മനോഹരമായി പാട്ടുകൾ പാടാൻ തുടങ്ങിയെന്ന് അദ്ദേഹം പറയുന്നു. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അർജിത് സിങ് ഇക്കാര്യങ്ങൾ തുറന്നു
നടന് സൽമാൻ ഖാനോടുള്ള വിദ്വേഷം തുറന്നു പറഞ്ഞ് ഗായകൻ അഭിജിത് ഭട്ടാചാര്യ. സൽമാൻ ഖാൻ ഹിറ്റ് ആൻഡ് റൺ കേസിൽ പ്രതിയായതിനു പിന്നാലെ അദ്ദേഹത്തെ പിന്തുണച്ചു സംസാരിച്ചു എന്നതിന്റെ പേരിൽ അഭിജിത് വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് അഭിജിത് ഭട്ടാചാര്യ. താൻ സൽമാൻ ഖാനെ പിന്തുണച്ചു
സ്പോട്ടിഫൈ മ്യൂസിക് പ്ലാറ്റ്ഫോമിൽ അപൂർവ നേട്ടവുമായി ബോളിവുഡ് ഗായകൻ അർജിത് സിങ്. സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന മൂന്നാമത്തെ ആളെന്ന ഖ്യാതിയാണ് അർജിത് സ്വന്തമാക്കിയിരിക്കുന്നത്. ഗായകന് 86.17 മില്യൻ ഫോളോവേഴ്സുണ്ട്. എഡ് ഷീരൻ, അരിയാന ഗ്രാൻഡെ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
കരൺ ജോഹർ സംവിധാനം ചെയ്യുന്ന ‘റോക്കി ഓർ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിൽ ആലിയ ഭട്ടും രൺവീർ സിങ്ങും ചേർന്നഭിനയിച്ച പ്രണയഗാനം ‘തും ക്യാ മിലെ’യുടെ പേരിൽ വിവാദം. പാട്ടിനെക്കുറിച്ച് കരൺ ജോഹർ പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിലെ ക്രെഡിറ്റിൽ നിന്നും പാട്ടിലെ പെൺസ്വരമായ ശ്രേയ ഘോഷാലിനെ
ആരാധകന്റെ അതിരുവിട്ട സ്നേഹപ്രകടനത്തിൽ ഗായകൻ അർജിത് സിങ്ങിന് പരുക്ക്. ഔറംഗബാദില്‍ നടന്ന സംഗീത പരിപാടിക്കിടെ ആരാധകൻ ഗായകന്റെ അടുത്തെത്തി ഹസ്തദാനം ചെയ്യുകയും പാട്ടിന്റെ ആവേശത്തിൽ മതിമറന്ന് കയ്യിൽ പിടിച്ചു ബലമായി കുലുക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് അർജിത്തിന്റെ കൈയ്ക്കു പരുക്കേറ്റത്. സംഭവത്തിൽ
കൊൽക്കത്ത ∙ ബോളിവുഡ് ചിത്രം പഠാനിലെ ഗാനവിവാദത്തിനു പിന്നാലെ, ഷാറുഖ് ഖാന്റെ മറ്റൊരു ചിത്രത്തിലെ ഗാനവുമായി ബന്ധപ്പെട്ടും വിവാദം. ബോളിവുഡ് ഗായകൻ അർജീത് സിങ്ങിന്റെ സംഗീത പരിപാടിക്ക് ബംഗാളിലെ തൃണമൂൽ സർക്കാർ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം. അടുത്ത വർഷം ഫെബ്രുവരി 18ന് കൊൽക്കത്തയിൽ നടത്താൻ
ബോളിവുഡ് ഗായകന് അര്‍ജീത് സിങ്ങിന്റെ ശബ്ദമാന്ത്രികതയില്‍ വീണ്ടുമൊരു ഹിറ്റ് ഗാനം. അമാല്‍ മാലിക്കിന്റെ ഈണത്തില്‍ അര്‍ജീത് പാടിയ 'ദില്‍ കോ മേനെ ദീ കസം' എന്ന ഗാനം ഒരു ദിവസം കൊണ്ടു നേടിയത് ഒരു കോടിയിലധികം കാഴ്ചക്കാരെയാണ്. റിയാലിറ്റി ഷോയിലൂടെ പ്രശസ്തരായ അസീം റിയാസ്, ഹിമാന്‍ഷി ഖുരാന എന്നിവരാണ്
Results 1-10