ഇന്ത്യൻ മ്യൂസിക് കമ്പോസറും സൗണ്ട് ഡിസൈനറുമാണ് ഡോൺ വിൻസെന്റ്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സൗണ്ട് എൻജിനീയറിങ്ങിൽ ബിരുദം നേടി. ലണ്ടണിലെ ട്രിനിറ്റി സംഗീത കോളജിൽ നിന്നും പിയാനിസ്റ്റിനുള്ള അംഗീകാരവും സ്വന്തമാക്കിയിട്ടുണ്ട്. കമ്മട്ടിപ്പാടം, അഡ്വഞ്ചറസ് ഓഫ് ഓമനക്കുട്ടൻ, തരംഗം, ഈട, കിസ്മത്ത്, മൺറോ തുരുത്ത് എന്നിവയാണ് പ്രധാന ചിത്രങ്ങൾ.