Activate your premium subscription today
തൃശൂർ സംഗീത നാടക അക്കാദമിയുടെ നാട്യഗൃഹം (ബ്ലാക്ക് ബോക്സ്) വേദിക്കു പുറത്ത് അപ്പോൾ ചെറുതായി മഴചാറാൻ ഒരുങ്ങുന്നുണ്ടായിരുന്നു. അകത്തേക്കു കയറിയപ്പോൾ ആ മഴ പെരുമഴയായി മാറി, സൗണ്ട് ബോക്സിലൂടെയാണെങ്കിലും. അകത്ത് മേൽത്തട്ടിൽ ടാർ പായ കെട്ടിയിരുന്നു, ‘മഴയേൽക്കാതിരിക്കാൻ’. അലക്ഷ്യമായിട്ടിരിക്കുന്ന പ്ലാസ്റ്റിക് കസേരകളിൽ വീണുകിടക്കുന്ന മഴവെള്ളം തുടയ്ക്കാൻ തുണിയുമുണ്ട്. അടുപ്പിലെ ചെറിയ ഉരുളിയിൽ കൊള്ളിയെന്നു തൃശൂരുകാർ വിളിക്കുന്ന കപ്പക്കറി വേവുന്നു. മറ്റൊരു അടുപ്പിൽ ചായയും. കാബേജും പച്ചമുളകും അരിയുന്നവരും നാളികേരം ചിരണ്ടുന്നവരും അടുക്കളയിൽ സജീവം. ഭക്ഷണ ഗന്ധം നിറയുന്ന ഇവിടെ സന്നദ്ധപ്രവർത്തകർ തിരക്കിട്ട് ഓരോരോ പണികൾ ചെയ്യുന്നു. ഈ വൊളന്റിയർമാരാണ് നമ്മെ ഒരു കാര്യം ഓർമിപ്പിക്കുന്നത് – ഇത് കല്യാണവീടിന്റെ തലേന്നാളത്തെ അടുക്കള പരിസരമല്ല. ഇതൊരു ക്യാംപാണ്, ദുരിതാശ്വാസ ക്യാംപ്. മഴക്കാലം വായ് തുറന്നുവിട്ട ദുരിതപ്പെയ്ത്തിൽനിന്നു രക്ഷ തേടിയെത്തിയവരുടെ ആശ്രയ സ്ഥാനം. ചൂടുചായ മൊത്തിക്കുടിക്കുന്ന കാണികളും അപ്പോളറിയുന്നു
ന്യൂഡൽഹി/ മുംബൈ ∙ ഡൽഹിയിലും മുംബൈയിലും കനത്ത മഴയെത്തുടർന്ന് നിരവധിയിടങ്ങളിൽ വെള്ളം കയറുകയും നാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്യുകയും ചെയ്തു. റോഡിൽ വെള്ളം കയറിയതോടെ ഡൽഹിയിൽ വിവിധയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. തലസ്ഥാനത്ത് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിൽ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം
ഡൽഹിയിൽ രണ്ടുതരം കാലാവസ്ഥയേ ഉള്ളൂ, കനത്ത ചൂടും കനത്ത തണുപ്പും. ജോലിയിലെ സ്ഥലംമാറ്റത്തെത്തുടർന്ന് ഇക്കഴിഞ്ഞ മേയ് 4ന് കൊച്ചിയിൽനിന്ന് ഡൽഹിയിൽ വിമാനം ഇറങ്ങുന്നതുവരെയും എന്റെ ധാരണയും മറ്റുള്ളവർ പറഞ്ഞുള്ള അറിവും അതുതന്നെയായിരുന്നു. എന്നാൽ, ഞാൻ ഡൽഹിയിൽ എത്തിയ അന്നുമുതൽ ഈ കുറിപ്പെഴുതുന്ന ദിവസം വരെയും ഇവിടെ മഴയ്ക്ക് പൂർണ ശമനം ഉണ്ടായിട്ടില്ല. ഇടവിട്ടിടവിട്ട് മഴ പെയ്തുകൊണ്ടേയിരിക്കുന്നു. ഇത്തരത്തിലുള്ള മഴ ഡൽഹിയിൽ പതിവില്ലാത്തതാണെന്നും നിങ്ങൾ കേരളത്തിൽനിന്ന് കൊണ്ടുവന്ന മഴയാണോ ഇതെന്നും പലരും ചോദിക്കുന്നുമുണ്ട്.
3 ദിവസം തോരാ മഴ പെയ്താൽ, കേരളമാകെ വെള്ളക്കെട്ടാകുന്ന സ്ഥിതായാണ് നിലവിലുള്ളത്. മഴ കൂടിയാൽ, അത് കേരളത്തിന്റെ എല്ലാഭാഗങ്ങളിലും ദുരിതം വിതയ്ക്കുകയാണ്. മലനാട്ടിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഇടനാട്ടിൽ പ്രളയം, തീരദേശത്ത് കടലാക്രമണം. കഴിഞ്ഞ ദിവസങ്ങളില് നാം സാക്ഷ്യം വഹിച്ചതും ഇത്തരം ദുരിത അനുഭവങ്ങൾക്കാണ്.
ന്യൂഡൽഹി∙ കരകവിഞ്ഞ യമുനാനദി ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിൽ മുക്കിയപ്പോൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് ദേശീയ ദുരന്ത നിവാരണ സേനയാണ്. നിരവധി ആളുകളെയും ഒപ്പം വളർത്തു മൃഗങ്ങളെയും അവർ പ്രളയജലത്തിൽനിന്ന് കൈപിടിച്ചുയർത്തുന്ന ധാരാളം ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇക്കൂട്ടത്തിൽ
ന്യൂഡൽഹി∙ കരകവിഞ്ഞൊഴുകി ഡൽഹിയിലെ ജനജീവിതം ദുസ്സഹമാക്കിയ യമുനാനദിയിലെ ജലനിരപ്പ് നേരിയതോതിൽ താഴുന്നു. ശനിയാഴ്ച രാവിലെ 205.33 മീറ്ററിലേക്കെത്തിയ ജലനിരപ്പ് ഇപ്പോഴും അപകട രേഖയ്ക്ക് രണ്ട് മീറ്റർ ഉയരെയാണുള്ളത്. അതേസമയം ഡൽഹിയിൽ അടുത്ത രണ്ടു ദിവസം നേരിയതോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ
ചണ്ഡീഗഡ്/ന്യൂഡൽഹി∙ ഹത്നികുണ്ഡ് അണക്കെട്ടിൽനിന്നു ‘മനഃപൂർവം’ വെള്ളം തുറന്നുവിട്ടതോടെയാണ് ഡൽഹി പ്രളയത്തിൽ മുങ്ങിതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചതിനു പിന്നാലെ പ്രതികരണവുമായി ഹരിയാന സർക്കാർ. എഎപിയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒരു ലക്ഷം ക്യുസെക്സിനു മുകളിൽ ഒഴുകിയെത്തുന്ന വെള്ളം മറ്റു ഭാഗങ്ങളിലേക്ക് ഒഴുക്കിവിടാനാകില്ലെന്നും ഹരിയാന വ്യക്തമാക്കി.
ന്യൂഡൽഹി ∙ യമുന നദി കരകവിഞ്ഞുണ്ടായ പ്രളയത്തിനിടെ ഡൽഹിയിൽ 3 കുട്ടികൾ മുങ്ങിമരിച്ചു. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ജഹാംഗീർപുരിയിൽ മെട്രോ നിർമാണ സ്ഥലത്തുള്ള കുഴിയിലെ വെള്ളത്തിൽ വീണ് നിഖിൽ (10), പീയൂഷ് (13), ആശിഷ് (13) എന്നിവരാണു മരിച്ചത്.
നാലു പതിറ്റാണ്ടിനു ശേഷം രാജ്യതലസ്ഥാനം പ്രളയത്തിൽ മുങ്ങി. ഒപ്പം കെടുകാര്യസ്ഥതയുടെ മഹാപ്രളയത്തിലും. തലസ്ഥാന നഗരം വെള്ളത്തിൽ മുങ്ങി, ജനജീവിതം ആകെ ദുരിതത്തിലാകുമ്പോൾ രാജ്യത്തിന്റെ പല ഭാഗത്തും ആശങ്കയുടെ മഴയുണ്ട്. ഭരണ സിരാകേന്ദ്രത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ മറ്റുള്ള സ്ഥലങ്ങളുടെ കാര്യം എങ്ങനെയാകും? യമുനയുടെ തീരം കവിഞ്ഞൊഴുകിയ മഴവെള്ളം സുപ്രീം കോടതിയുടെ സമീപത്തു വരെയെത്തി. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴയാണ് പ്രളയത്തിനു കാരണമെന്നു വിദഗ്ധർ നിരീക്ഷിക്കുന്നു.
ന്യൂഡൽഹി∙ വെള്ളക്കെട്ടിൽ നീന്താൻ ഇറങ്ങിയ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ മുകുന്ദ്പുരിൽ വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്കാണ് സംഭവം. പന്ത്രണ്ടിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കുട്ടികൾ മുങ്ങിത്താഴുന്നതു കണ്ട് ഒരു
Results 1-10 of 19