Activate your premium subscription today
മുംബൈ ∙ ഹിൻഡൻബർഗിന്റെ പുതിയ ആരോപണത്തെ തള്ളി അദാനി ഗ്രൂപ്പ്. കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി സ്വിറ്റ്സർലൻഡിൽ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 5 ബാങ്ക് അക്കൗണ്ടുകളിലായുള്ള 31 കോടി ഡോളറിന്റെ (ഏകദേശം 2,600 കോടി രൂപ) നിക്ഷേപം സ്വിസ് അന്വേഷണ ഏജൻസികൾ മരവിപ്പിച്ചു എന്നാണ് ഹിൻഡൻബർഗ് തൊടുത്തുവിട്ട പുതിയ ആരോപണം.
അദാനി ഗ്രൂപ്പ് പ്രൊമോട്ടർമാരായ ഗൗതം അദാനിയും കുടുംബവും ബ്ലോക്ക് ഡീലിലൂടെ വിറ്റ 4,251 കോടി രൂപയുടെ അംബുജ സിമന്റ്സ് ഓഹരികളാണ് ജിക്യുജി, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, നാഷണൽ പെൻഷൻ സിസ്റ്റം ട്രസ്റ്റ് തുടങ്ങിയവർ വാങ്ങിയത്.
കൊച്ചി ∙ ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആരോപണവിധേയയായ സെബി ചെയർപഴ്സൻ മാധബി പുരി ബുച്ചിന്റെ രാജിയും ജെപിസി അന്വേഷണവും ആവശ്യപ്പെട്ടു കെപിസിസി നടത്തിയ ഇ.ഡി ഓഫിസ് മാർച്ചിൽ പ്രതിഷേധമിരമ്പി. രാജ്യം കൊള്ളയടിക്കുന്നവരുടെ കയ്യിൽ വിലങ്ങ് അണിയിക്കുന്നതു വരെ കോൺഗ്രസ് പോരാട്ടം തുടരുമെന്നു മാർച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
യുഎസിലെ ഓഹരി വിപണി മേൽനോട്ട സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) എൻഫോഴ്സ്മെന്റ് ഡയറക്ടറായിരുന്ന ജോൺ എം.ഫെഡ്ഡേഴ്സ് 1985ൽ രാജിവച്ചത് ഒരു പത്രവാർത്ത കാരണമാണ്. 18 വർഷത്തെ വിവാഹജീവിതത്തിൽ ഭാര്യ ഷാർലറ്റിനെ താൻ ഏഴു തവണ മർദിച്ചിട്ടുണ്ടെന്നു ഫെഡ്ഡേഴ്സ് വിവാഹമോചന കോടതിയിൽ മൊഴിനൽകിയെന്നായിരുന്നു വാർത്ത. എസ്ഇസി അധ്യക്ഷൻ ജോൺ ഷാഡിനു നൽകിയ കത്തിൽ ഫെഡ്ഡേഴ്സ് എഴുതി: ‘സ്വകാര്യമായ പ്രശ്നം കമ്മിഷനിലെ എന്റെ ജോലിയെ ബാധിക്കുന്നില്ല. എങ്കിലും എന്റെ സ്വകാര്യജീവിതത്തിനു ലഭിക്കുന്ന പബ്ലിസിറ്റി എന്റെ വകുപ്പിന്റെയും കമ്മിഷന്റെതന്നെയും കാര്യക്ഷമതയെ ബാധിക്കാൻ സാധ്യതയുണ്ട്.’ രാജിക്കത്തിൽ ദാമ്പത്യപ്രശ്നം പറയുകയും ചില ആരോപണങ്ങളുടെ അന്വേഷണത്തിലെ വീഴ്ച ഏറ്റുപറയാതിരിക്കുകയും ചെയ്തെന്ന് അന്നു ഫെഡ്ഡേഴ്സ് വിമർശിക്കപ്പെട്ടിരുന്നു. എങ്കിലും, സ്വകാര്യജീവിതത്തിലെ പ്രശ്നം പദവിയുടെ വിശ്വാസ്യതയെ ബാധിക്കാമെന്നു തോന്നുമ്പോൾ രാജിവയ്ക്കുന്നതു നല്ലൊരു രീതിയായി വിലയിരുത്തപ്പെട്ടു. പദവിയിൽ താനെന്നതു താൽക്കാലികമാണെന്നും പൊതുസ്ഥാപനം എന്നും നിലനിൽക്കേണ്ടതാണെന്നും തിരിച്ചറിവുള്ളവർക്കാണ് അങ്ങനെ ചെയ്യാൻ തോന്നുന്നത് എന്നതായിരുന്നു കാരണം. നമ്മുടെ ഓഹരി വിപണിയുടെ മേൽനോട്ടക്കാരായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അധ്യക്ഷ മാധബി പുരി ബുച്ചിന്
ഹിൻഡൻബർഗിനെ ആർക്കാണു പേടി? ആദ്യ തവണ ഇന്ത്യയിലെ ഓഹരി വിപണിയെ പരിഭ്രാന്തിയിലാഴ്ത്താൻ ഹിൻഡൻബർഗ് റിസർച്ചിൽനിന്നുള്ള റിപ്പോർട്ട് ഉപകരിച്ചതിന്റെ തുടർച്ചയായിട്ടാണു വീണ്ടും അതേ തന്ത്രം പ്രയോഗിച്ചു വിപണി തകർക്കാൻ ലക്ഷ്യമിട്ടത്. എന്നാൽ തകർന്നതു ഹിൻഡൻബർഗിന്റെ തന്ത്രം. മോഹവില ഉന്നംവച്ചു വിപണിയിലെത്തിച്ച തന്ത്രത്തിനു മുഖവില നൽകാൻ പോലും ഇന്ത്യൻ വിപണി തയാറായില്ല. ഹിൻഡൻബർഗിൽനിന്നു വീണ്ടും ആരോപണങ്ങളുയരാം. അവയുടെ ലക്ഷ്യം അദാനിയോ സെബി മേധാവിതന്നെയോ ആകണമെന്നുമില്ല. ഇന്ത്യൻ വിപണിയെ തകർക്കുക എന്ന അജൻഡ താലോലിക്കുന്നവരും ‘ഷോർട് സെല്ലിങ് സ്പെഷലിസ്റ്റു’കളും വേറെയുമുണ്ടല്ലോ.
മൂന്നു പതിറ്റാണ്ടിലേറെ നീണ്ട അനുഭവസമ്പത്ത്. ഇന്ത്യയുടെ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ആദ്യ വനിതാ മേധാവിയായി നിയമിതയാകുമ്പോൾ സാമ്പത്തിക വിദഗ്ധ മാധബി പുരി ബുച്ചിന്റെ യോഗ്യത അതായിരുന്നു. അമേരിക്കൻ നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോർട്ട്-സെല്ലർമാരുമായ
ന്യൂഡൽഹി ∙ നരേന്ദ്ര മോദി സർക്കാരിനും ബിജെപിക്കുമെതിരെ ഹിൻഡൻബർഗ് വെളിപ്പെടുത്തലുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രക്ഷോഭ പരിപാടി പ്രഖ്യാപിച്ചു. സെബി മേധാവി മാധബി പുരി ബുച്ചിന്റെ രാജിയും സംഭവത്തിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണവും ആവശ്യപ്പെട്ട് 22നു രാജ്യമെമ്പാടും പ്രതിഷേധ പരിപാടി നടത്തും. ഇ.ഡി ഓഫിസുകളിലേക്കു മാർച്ചുമുണ്ടാകും.
ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉന്നംവയ്ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗൗതം അദാനിയെയും. ഇതോടെ ബിജെപിയുടെ വിമർശനമത്രയും രാഹുലിനു നേരെയായി. കഴിഞ്ഞ വർഷം ഹിൻഡൻബർഗിന്റെ ആദ്യ റിപ്പോർട്ട് വന്നപ്പോഴും ഇതായിരുന്നു സ്ഥിതി. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡിന്റെ (സെബി) പ്രസ്താവനയ്ക്കപ്പുറം തങ്ങൾക്ക് ഒന്നും പറയാനില്ലെന്നാണു ധനമന്ത്രാലയത്തിന്റെ നിലപാട്. അടിസ്ഥാനമില്ലാത്തതും ദുരുദ്ദേശ്യപരവുമെന്നു പറഞ്ഞ് ഹിൻഡൻബർഗിന്റെ ആരോപണത്തെ ഇത്തവണയും അദാനി ഗ്രൂപ്പ് തള്ളിക്കളയുന്നു. ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണമെന്നാണു കഴിഞ്ഞതവണ അദാനി പറഞ്ഞത്. ബിജെപിയും അതേ ആരോപണമാണ് ഇപ്പോൾ ഉന്നയിക്കുന്നത്. വിഷയം സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്നാണ് ഹിൻഡൻബർഗിന്റെ ആദ്യ റിപ്പോർട്ട് വന്നപ്പോൾ പ്രതിപക്ഷം ആവശ്യപ്പെട്ടത്. അന്ന്...
സെബി മേധാവിയെ ലക്ഷ്യമിട്ടു ഹിൻഡൻബർഗ് ഇന്നയിച്ച ആരോപണത്തിന് ഓഹരി നിക്ഷേപകരിൽനിന്നു കാര്യമായ സ്വീകാര്യത ലഭിച്ചില്ല. ബുൾ – ബെയർ പോരാട്ടം കാത്തിരുന്നവർക്കു പകരം കാണേണ്ടിവന്നത് ആരോപണത്തിന്റെ പേരിൽ രാഷ്ട്രീയ വൈരികൾ തമ്മിലുണ്ടായ ആക്രമണമാണ്.
ന്യൂഡൽഹി ∙ അദാനിയുമായി ബന്ധപ്പെട്ട ഫണ്ടുകളിലെ നിക്ഷേപത്തെക്കുറിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മേധാവി മാധബി ബുച്ച് സുതാര്യമായ അന്വേഷണത്തിനു തയാറാണോയെന്നു വെല്ലുവിളിച്ച് ഹിൻഡൻബർഗ്. ആരോപണങ്ങൾ നിഷേധിച്ച് മാധബി ബുച്ചും ഭർത്താവ് ധാവൽ ബുച്ചും ചേർന്നിറക്കിയ പ്രസ്താവനയ്ക്കാണ് ഹിൻഡൻബർഗ് സമൂഹമാധ്യമമായ ‘എക്സി’ലൂടെ മറുപടി നൽകിയത്.
Results 1-10 of 81