Activate your premium subscription today
കട്ടപ്പന ∙ മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞ ഇരട്ടക്കൊലപാതകക്കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കക്കാട്ടുകടയിൽ വാടകയ്ക്കു താമസിച്ചിരുന്ന നെല്ലിപ്പള്ളിൽ വിജയൻ കൊല്ലപ്പെട്ട കേസിൽ ഇദ്ദേഹത്തിന്റെ ഭാര്യ സുമ (57) ആണ് അറസ്റ്റിലായത്. വിജയനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയാണു സുമ.
കട്ടപ്പന ∙ മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞ ഇരട്ടക്കൊലപാതകക്കേസിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പരസ്പരം കുറ്റപ്പെടുത്തി പ്രതികൾ. കക്കാട്ടുകടയിൽ വാടകയ്ക്കു താമസിച്ചിരുന്ന നെല്ലിപ്പള്ളിൽ വിജയനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കേസിലെ മുഖ്യപ്രതി പുത്തൻപുരയ്ക്കൽ നിതീഷും രണ്ടാം പ്രതിയായ വിജയന്റെ മകൻ വിഷ്ണുവും പരസ്പരം പഴിചാരിയത്.
ഒന്നിന് പിന്നാലെ മറ്റൊന്നായി ബ്രേക്കിങ് ന്യൂസുകൾ വരുമ്പോൾ അത് എങ്ങനെ സംഭവിച്ചുവെന്നും, നാട്ടിൽ എന്ത് മാറ്റമാണ് വരുന്നതെന്നും അറിയാൻ മലയാളികൾക്ക് താൽപര്യമേറെയാണ്. പക്ഷം ചേരാത്ത വിശകലനങ്ങൾ വാർത്തകൾക്കപ്പുറത്തേക്ക് യാത്ര ചെയ്യാനും ചിന്തിപ്പിക്കാനും മനോരമ ഓൺലൈൻ പ്രീമിയം വായനക്കാരെ സഹായിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം എങ്ങനെയാണ് കേരളത്തെ ബാധിക്കുക. ഇവിടെ ഉയർന്നുനിന്ന വിവാദങ്ങളെയും മറ്റ് വിഷയങ്ങളെയും തിരശ്ശീലയ്ക്കു പിന്നിലേയ്ക്കു മറയ്ക്കാനുള്ള ശക്തി ഇതിനുണ്ടോ എന്ന് പരിശോധിച്ച പോഡ്കാസ്റ്റ് മികച്ച പ്രതികരണമാണ് നേടിയത്. കട്ടപ്പനയിൽ നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം കേരളം ഒന്നായി ചർച്ച ചെയ്ത വിഷയമായിരുന്നു.
കട്ടപ്പന ∙ മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞ ഇരട്ടക്കൊലപാതകക്കേസിൽ മുഖ്യപ്രതി പുത്തൻപുരയ്ക്കൽ നിതീഷ് രാജന്റെ (രാജേഷ്-31) ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി, വിധി പറയുന്നതു മാറ്റിവച്ചു. കക്കാട്ടുകടയിൽ വാടകയ്ക്കു താമസിച്ചിരുന്ന നെല്ലിപ്പള്ളിൽ വിജയൻ (59), ഇയാളുടെ മകളിൽ നിതീഷിനു ജനിച്ച അഞ്ചുദിവസമായ ആൺകുഞ്ഞ് എന്നിവരെ കൊലപ്പെടുത്തിയെന്നാണു കേസ്. കൊല്ലപ്പെട്ടതു വിജയനാണെന്നതിനു തെളിവില്ലെന്നും മരണകാരണം വ്യക്തമല്ലെന്നും പ്രതിഭാഗം വാദിച്ചു.
കട്ടപ്പന ∙ ‘ആ രഹസ്യം ഈ ഭൂമിയിൽ രണ്ടാമതൊരാൾ അറിയില്ല. അതെന്നോടൊപ്പം മണ്ണിൽ അലിഞ്ഞ് ഇല്ലാതാകും’. ദൃശ്യം സിനിമയിലെ ഈ ഡയലോഗ് കട്ടപ്പനയിലെ ഇരട്ടക്കൊലപാതകക്കേസിൽ യാഥാർഥ്യമാകുമോയെന്ന് ആശങ്ക. കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും നവജാത ശിശുവിന്റെ മൃതദേഹം മറവു ചെയ്തെന്ന്
കട്ടപ്പന ∙ മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ ചുരുളഴിഞ്ഞ ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി പുത്തൻപുരയ്ക്കൽ നിതീഷ് രാജന്റെ (രാജേഷ്-31) പൊലീസ് കസ്റ്റഡി 16 വരെ നീട്ടി. നിതീഷ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനാവാത്തതാണു കസ്റ്റഡി കാലാവധി നീട്ടാൻ കാരണം. നിതീഷ് അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും പലതവണ മൊഴി മാറ്റിപ്പറഞ്ഞതായും പൊലീസ് കോടതിയെ ധരിപ്പിച്ചു.
കോട്ടയം ∙ കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിൽ മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടപടികൾ കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിച്ചു. കട്ടപ്പന നെല്ലാനിക്കൽ എൻ.ജി.വിജയന്റേതെന്നു കരുതപ്പെടുന്ന മൃതദേഹമാണ് പോസ്റ്റുമോർട്ടം ടേബിളിലേക്ക് മാറ്റിയത്. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അഴുകിയ നിലയിലുള്ള മൃതദേഹം പുറത്തെടുത്ത്
രണ്ടുപേർ ചേർന്ന് കളവിനിറങ്ങുന്നു, പിടിക്കപ്പെടുന്നു... തുടർന്ന് ചുരുളഴിയുന്നത് നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിന്റെ കഥ. മോഷണക്കേസിൽ പിടിയിലായ 2 പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് നിഗൂഢമായ ഇരട്ടക്കൊലപാതകങ്ങളുടെ വിവരം പുറംലോകം അറിയുന്നത്. മാർച്ച് 2ന് പുലർച്ചെ കട്ടപ്പന ഓക്സീലിയം സ്കൂൾ ജംക്ഷനു സമീപത്തെ വർക്ഷോപ്പിൽ നിന്ന് ഇരുമ്പ് – ഉരുക്ക് സാധനങ്ങൾ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെയാണ് കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ(27), സഹായി പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) എന്നിവർ പൊലീസിന്റെ പിടിയിലാകുന്നത്. ഇവർ മോഷണം നടത്താൻ എത്തിയ സമയത്ത് അവിടെ യാദൃച്ഛികമായി എത്തിയ സ്ഥാപന ഉടമ വേലായുധന്റെ മകൻ പ്രവീണും സുഹൃത്ത് തോംസണും ഇവരെ കാണാൻ ഇടയായതോടെയാണ് നാടിനെ ഞെട്ടിച്ച സംഭവങ്ങളുടെ തുടക്കം. വർക്ഷോപ്പിലെ ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ച പ്രതികളെ പ്രവീണും തോംസണും ചേർന്നു തടഞ്ഞു. എന്നാൽ, പ്രതികൾ ഇവരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതോടെ അടിപിടിയുണ്ടായി.
കട്ടപ്പന ∙ മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ ചുരുളഴിഞ്ഞ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചതായി എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ. ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപിന്റെ മേൽനോട്ടത്തിലാണു സംഘം പ്രവർത്തിക്കുക. കൊലപാതകങ്ങൾ നടന്ന കക്കാട്ടുകടയിലെയും സാഗര ജംക്ഷനിലെയും വീടുകൾ സന്ദർശിച്ച ഡിഐജി മുഖ്യപ്രതി പുത്തൻപുരയ്ക്കൽ നിതീഷിനെയും കൊല്ലപ്പെട്ട നെല്ലാനിക്കൽ എൻ.ജി.വിജയന്റെ ഭാര്യ സുമയെയും ചോദ്യം ചെയ്തു.
തൊടുപുഴ∙ കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന്‍ വീണ്ടും പരിശോധന. സാഗര ജംക്ഷനിലെ വീടിനോടു ചേര്‍ന്നുള്ള തൊഴുത്ത് കുഴിച്ചാണ് പരിശോധന നടത്തുന്നത്. മൃതദേഹം ഇവിടെയാണ് കുഴിച്ചിട്ടതെന്ന് പ്രതി നിതീഷ് മൊഴി തിരുത്തിയിരുന്നു. മോഷണക്കേസ് പ്രതികളെ ചോദ്യംചെയ്തപ്പോള്‍
Results 1-10 of 23