Activate your premium subscription today
രോഗികളുടെ അനുചിതമായ വിഡിയോകൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചതിന് ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി സൗദി ആരോഗ്യ മന്ത്രാലയം.
ബിപിഎൽ (മുൻഗണന) വിഭാഗത്തിൽപെട്ട വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്കു വിദ്യാധനം പദ്ധതിയിൽ 2024–25 വർഷത്തെ സഹായത്തിന് ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ് : https://wcd.kerala.gov.in. അപേക്ഷാഫോമിന്റെ മാതൃകസൈറ്റിലുണ്ട്. അപേക്ഷകർ പുനർവിവാഹം കഴിക്കരുത്. എ കാറ്റഗറി 1. വിവാഹമോചിതർ 2. ഭർത്താവ്
ന്യൂഡൽഹി ∙ ഡോക്ടർമാർക്കും ആശുപത്രികൾക്കുമെതിരെയുള്ള അക്രമങ്ങൾ ജാമ്യമില്ലാ കുറ്റമാക്കുന്ന ബിൽ ഉപേക്ഷിച്ചെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇനി ഇതു പരിഗണിക്കില്ലെന്നും ഡോ. കെ.വി.ബാബുവിന് ലഭിച്ച വിവരാവകാശ മറുപടിയിൽ മന്ത്രാലയം അറിയിച്ചു.
കുവൈത്ത് സിറ്റി ∙ കുവൈത്ത് ആരോഗ്യ മന്ത്രാലയം (എംഒഎച്ച്) ജീവനക്കാര്‍ക്ക് 'സ്മാര്‍ട്ട് ഫിംഗര്‍ പ്രിന്റ്' സംവിധാനം ഏര്‍പ്പെടുത്തുന്നു. സ്മാര്‍ട്ട്ഫോണുകള്‍ വഴി ഹാജര്‍ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനമാണിത്.
ന്യൂഡൽഹി ∙ രണ്ടോ അതിലധികമോ മരുന്നുകൾ ചേർത്തുള്ള ഫിക്സഡ്–ഡോസ് കോംപിനേഷൻ മരുന്നുകളുടെ കൂട്ടനിരോധനം വീണ്ടും. സംയുക്തമാക്കിയതു കൊണ്ടു പ്രയോജനമില്ലെന്നു മാത്രമല്ല, ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാമെന്നു കൂടി വിലയിരുത്തിയാണ് 156 മരുന്നുകൾ ആരോഗ്യമന്ത്രാലയം നിരോധിച്ചത്. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ആന്റിബയോട്ടിക്ക്, ആന്റി അലർജിക് മരുന്നുകൾ, വേദനസംഹാരികൾ, മൾട്ടിവിറ്റമിനുകൾ തുടങ്ങിയ വിഭാഗത്തിലേതാണ് നിരോധിക്കപ്പെട്ട മരുന്നുകൾ. 2016 ൽ 344 എഫ്ഡിസികൾ നിരോധിച്ച ശേഷമുള്ള ഏറ്റവും വലിയ നടപടിയാണ് ഇപ്പോഴത്തേത്.
മാനില്‍ എം പോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മലപ്പുറം∙ നിപ്പ സംശയിക്കുന്നതിനാൽ മൂന്നു പേരുടെ സ്രവ സാംപിൾ കൂടി പരിശോധനയ്ക്കയച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്ത് മാധ്യമപ്രവർത്തകരോടു സംസാരിക്കുകായിയിരുന്നു മന്ത്രി. നിപ്പ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കമുണ്ടായിരുന്ന രണ്ടു കുട്ടികളുടെയും നേരിട്ടു സമ്പർക്കം ഇല്ലാത്ത മറ്റൊരാളുടെയും സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലാണ് ഇപ്പോൾ ഈ മൂന്നു പേരും.
പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ പദ്ധതിയുടെ പേര് തെറ്റിച്ചെഴുതിയ കേന്ദ്ര വനിതാ–ശിശു വികസന സഹമന്ത്രി സാവിത്രി ഠാക്കൂറിനെ പരിഹസിച്ച് കോൺഗ്രസ്. മധ്യപ്രദേശിലെ ധറിൽ നടന്ന സ്കൂൾ ചലോ അഭിയാൻ പരിപാടിക്കിടയിലാണ് ബേഠി ബച്ചാവോ, ബേഠി പഠാവോ എന്നതിന് പകരം ‘ബേഡി പടാവോ ബചാവ്’ എന്ന് സാവിത്രി എഴുതിയത്.
രാജ്യാന്തര വിമാനത്താവളം (സിയാൽ) വഴി മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും ഇറക്കുമതി ചെയ്യാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. 1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിൽ ഭേദഗതി വരുത്തിയാണു പുതിയ ഉത്തരവിറക്കിയത്. ഇതോടെ ഈ അനുമതിയുള്ള 11 വിമാനത്താവളങ്ങളിലൊന്നായി കൊച്ചി.
ന്യൂഡൽഹി ∙ സിംഗപ്പൂരിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയതിനു പിന്നിലെ വൈറസ് വകഭേദമായ കെപി1, കെപി2 എന്നിവ ഇന്ത്യയിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിതരായ മുന്നൂറിലേറെ പേരിൽ ഈ വകഭേദങ്ങൾ സ്ഥിരീകരിച്ചു. ആശങ്ക വേണ്ടെന്നും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കൂടിയില്ലെന്നും അധികൃതർ പറഞ്ഞു.
Results 1-10 of 71