Activate your premium subscription today
അബുദാബി ∙ സങ്കീർണ രോഗാവസ്ഥകളെ അതിജീവിച്ച് ജീവിതം തിരിച്ചുപിടിച്ചവരുടെ അനുഭവങ്ങൾക്ക് ദൃശ്യാവിഷ്ക്കാരമൊരുക്കി യുഎഇയിലെ ആദ്യ ഹെൽത്ത് കെയർ വിഡിയോ സീരീസ് (എച്ച് ഫോർ ഹോപ്) പുറത്തിറക്കി.അബുദാബി ഗ്ലോബൽ ഹെൽത്ത് കെയർ വീക്കിനോട് അനുബന്ധിച്ച് പുറത്തിറക്കിയ സീരീസ് ബുർജീൽ മെഡിക്കൽ സിറ്റിയാണ് നിർമിച്ചത്.
ഉഷ്ണകാലമായതിനാൽ ഉയർന്ന തിരമാലയ്ക്കുള്ള സാധ്യതയാണു തീരദേശത്തിനുള്ള കാലാവസ്ഥാ മുന്നറിയിപ്പ്. അരൂർ മുതൽ കരുനാഗപ്പള്ളി വരെ നെടുനീളം കടലിന്റെ നീല ചേർത്തു വരച്ച ആലപ്പുഴ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു കാലാവസ്ഥയിലും ചില മുന്നറിയിപ്പുകളുണ്ട്. കടുത്ത മത്സരംകൊണ്ട് വാശിയുടെ തിരമാല ഉയരും.
എനിക്ക് 78 വയസ്സായി. റബർ ടാപ്പിങ് നടത്തിയാൽ കിട്ടുന്ന ചെറിയ വരുമാനം കുടുംബത്തിന് ആശ്വാസമാകുമല്ലോ എന്നു കരുതിയാണ് ഈ പ്രായത്തിലും പണിക്കു പോയത്. നെഞ്ചിന്റെ നേരെ വീശിയടിച്ച തുമ്പിക്കൈയുടെ കാഴ്ച ഇപ്പോഴും എന്റെ കണ്ണിൽ നിന്നു മാഞ്ഞിട്ടില്ല..’ കട്ടിലിൽ ചാരിയിരിക്കാൻ ബദ്ധപ്പെട്ട് തൃശൂർ ചിമ്മിനി എച്ചിപ്പാറ പാലശേരി അലവി പറയുന്നു. കഴിഞ്ഞ 29നു രാവിലെ ഏഴിനു വീട്ടിൽ നിന്ന് ഒന്നരക്കിലോമീറ്ററകലെ റബർ തോട്ടത്തിൽ ടാപ്പിങ്ങിനു പോയപ്പോഴാണ് അലവിയെ കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റു താഴെവീണു.
ജനങ്ങളെ സംഘടിപ്പിച്ച് എത്ര ശക്തമായ പ്രതിഷേധം നടത്തിയാലും വയനാട്ടിലെ വന്യജീവിശല്യത്തിന് അറുതിയാകുമെന്നു തോന്നുന്നുണ്ടോ? പുൽപള്ളിയിലെ സമരവേദിയിൽ കണ്ട കർഷകൻ മുകുന്ദൻ തിരുമുഖത്തോടു ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു:
കേരളത്തിന്റെ ഭാവിയുടെ ദിശാസൂചികയായ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലനിൽപിനെത്തന്നെ ചോദ്യം ചെയ്യുന്ന വാർത്തകളാണു നാം കേട്ടുകൊണ്ടിരിക്കുന്നത്. വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ഉന്നതപഠനത്തിനും ജോലിക്കും ശ്രമിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നത് ഈ മേഖലയുടെ വിശ്വാസ്യതയുടെ കടയ്ക്കൽതന്നെ കത്തിവച്ചിരിക്കുന്നു. വിദ്യാഭ്യാസ കേരളം അഭിമുഖീകരിക്കുന്ന ആപൽക്കരമായ സാഹചര്യം വ്യക്തമാക്കി പല സംഭവങ്ങളും ഇതിനകം നാം കേട്ടുകഴിഞ്ഞു.
മധ്യപ്രദേശ് ഗ്വാളിയറിലെ മധ്യഭാരത് ബോർഡ് ഓഫ് സെക്കൻഡറി എക്സാമിനേഷൻ എന്ന വ്യാജ സ്ഥാപനത്തിന്റെ പേരിൽ സിബിഐ രണ്ടു ക്രിമിനൽ കേസാണെടുത്തിരിക്കുന്നത്. പണം വാങ്ങി ഇവർ ഒട്ടേറെ വ്യാജ മാർക്ക് ഷീറ്റുകളും സർട്ടിഫിക്കറ്റുകളും നൽകിയിട്ടുണ്ട്. ഇവരുടെ സർട്ടിഫിക്കറ്റുമായി വരുന്നവരെ സൂക്ഷിക്കണം’. മൂന്നു വർഷം മുൻപു ഹരിയാന ചീഫ് സെക്രട്ടറി സംസ്ഥാനത്തെ എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും സർവകലാശാലാ റജിസ്ട്രാർമാർക്കും അയച്ച കത്താണിത്.
ജയിലിലെ തടവുകാരിൽനിന്നു കഞ്ചാവ് പിടിക്കുന്നതു ലോക്കൽ സ്റ്റേഷനിൽ കൈകാര്യം ചെയ്യുന്നതുപോലെയാണു ക്രൈംബ്രാഞ്ചിനു കൈമാറുന്ന വ്യാജ സർട്ടിഫിക്കറ്റ് കേസുകളുടെ സ്ഥിതി. രേഖയിലാക്കാൻ എഫ്ഐആർ ഇട്ടുവയ്ക്കും. അതിൽ കവിഞ്ഞ അന്വേഷണമില്ല. മിക്ക കേസുകളിലും രണ്ടും മൂന്നും വർഷം കഴിഞ്ഞാകും സർവകലാശാലകളിൽ അന്വേഷണത്തിനെത്തുക. അപ്പോഴേക്കും ആ സെക്ഷനിലെ പലരും വിരമിച്ചിട്ടുണ്ടാകും. പേരിന് ആരുടെയെങ്കിലും മൊഴിയെടുത്തു മടങ്ങും. പ്രതിയെ കണ്ടുകിട്ടിയില്ല എന്നെഴുതി കേസ് തീർക്കും.
യുഡിഎഫായാലും എൽഡിഎഫായാലും, ഏതു മുന്നണി സർക്കാരും കൊട്ടിഘോഷിച്ചു കൊണ്ടുവരുന്ന പല പദ്ധതികളുടെയും പേരിൽ വൻതോതിൽ പണം പാഴാക്കുകയും ധൂർത്തടിക്കുകയും വെട്ടിക്കുകയും ചെയ്യുന്നതു ദശാബ്ദങ്ങളായി സഹിച്ചുപോരുകയാണു കേരളം. ചില ‘വികസന’ പ്രവർത്തനങ്ങളുടെ മറവിലെ വലിയ കൊള്ളയുടെ കണക്കുകൾ, പാഴ്ച്ചെലവിന്റെ ആ‘സൂത്ര’ണം എന്ന അന്വേഷണ പരമ്പരയിലൂടെ മലയാള മനോരമ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പൊതുസമൂഹത്തിനു മുൻപിൽ അവതരിപ്പിക്കുകയുണ്ടായി.
Results 1-8