Activate your premium subscription today
വത്തിക്കാൻ സിറ്റി ∙ ലോകസമാധാനത്തിനായി മതചിന്ത വെടിഞ്ഞ് എല്ലാ മനുഷ്യരും പ്രയത്നിക്കണമെന്ന ആഹ്വാനത്തോടെ വത്തിക്കാനിൽ ശിവഗിരിമഠം സംഘടിപ്പിച്ച സർവമത സമ്മേളനത്തിനു പരിസമാപ്തി. മാനവികതയുടെ ഏകത്വത്തിനും സാഹോദര്യത്തിനും തടസ്സമാകുന്ന പ്രവണതകളെ മതനേതാക്കളുടെ ഇടപെടലിലൂടെ ഇല്ലായ്മ ചെയ്യണം. ‘നല്ല മനുഷ്യത്വത്തിനായി മതങ്ങൾ ഒരുമിച്ച്’ എന്ന സമ്മേളന സന്ദേശം എല്ലാ രാജ്യങ്ങളിലും മതമേലധ്യക്ഷരിലും എത്തിക്കും.
കണ്ണൂർ∙ ശിവഗിരി മഠം വത്തിക്കാനിൽ നടത്തുന്ന ലോക മത പാർലമെന്റിൽ സജീവ് ജോസഫ് എംഎൽഎ പങ്കെടുക്കും. സർവമത സമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി നവംബർ 29, 30, ഡിസംബർ ഒന്ന് തീയതികളിലായാണ് സമ്മേളനം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സ്നേഹ സംഗമവും ഇതിനോടൊപ്പം നടക്കും. മാര്പാപ്പ പ്രതിനിധികളെ
വർക്കല∙ ശിവഗിരി തീർഥാടനത്തിനു മുൻപായി വർക്കലയിലേയും സമീപപ്രദേശങ്ങളിലെ റോഡുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നു റെയിൽവേ യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. റെയിൽവേ അധികൃതർ, എംപി, എംഎൽഎ, നഗരസഭ ഉൾപ്പടെയുള്ളവർക്കാണു അസോസിയേഷൻ പ്രസിഡന്റ് ആർ.അനിൽകുമാർ, സെക്രട്ടറി കെ.ശൈവപ്രസാദ് എന്നിവർ
924-ൽ ശ്രീനാരായണ ഗുരു ആൽവേയിൽ സംഘടിപ്പിച്ച സർവമത ഉച്ചകോടിയുടെ സ്മരണയ്ക്കായാണ് ഈ ഉച്ചകോടി നടക്കുന്നത്.
വർക്കല ∙ അരുവിപ്പുറത്ത് ശ്രീനാരായണഗുരു നടത്തിയ ശിവ പ്രതിഷ്ഠയും ശിവഗിരിയിലെ ശാരദാ പ്രതിഷ്ഠയും കേരളീയ സമൂഹത്തിൽ വലിയ നവോത്ഥാനത്തിനു വഴി തെളിച്ചതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശാരദ പ്രതിഷ്ഠയുടെ 112–ാം വാർഷികവും ശ്രീനാരായണ ധർമ മീമാംസ പരിഷത്തിന്റെ 62–ാം വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
ശിവഗിരി ∙ ശ്രീനാരായണ ധർമസംഘം ട്രസ്റ്റിലെ മുതിർന്ന അംഗവും ധർമപ്രചാരകനുമായ സ്വാമി മഹേശ്വരാനന്ദ (83) സമാധിയായി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ ആയിരുന്നു വിയോഗം. ഇന്നു രാവിലെ 8 മുതൽ ശിവഗിരി മഠത്തിൽ പൊതുദർശനം. 10ന് സന്യാസി ശ്രേഷ്ഠരുടെ കാർമികത്വത്തിൽ സമാധി ചടങ്ങുകളും പ്രത്യേക പ്രാർഥനയും നടക്കും.
വർക്കല ∙ 91–ാം ശിവഗിരി തീർഥാടന സമ്മേളനത്തിൽ രണ്ടാം ദിവസം വൻ ഭക്തജനത്തിരക്ക്. കഴിഞ്ഞദിവസം രാത്രി ഏറെ വൈകിയും ദൂരസ്ഥലങ്ങളിൽ നിന്നുള്ള തീർഥാടക പദയാത്രകൾ ശിവഗിരിയിൽ എത്തിച്ചേർന്നു. ഇന്നലെ രാവിലെ മുതൽ ഘോഷയാത്രയിൽ മാത്രം പതിനായിരത്തിലേറെ പേർ പങ്കെടുത്തു. കെഎസ്ആർടിസി പ്രത്യേക സർവീസ് വിവിധ ഡിപ്പോകളിലേക്കു
വർക്കല ∙ ശിവഗിരി തീർഥാടനത്തിൽ പങ്കെടുക്കുന്നവർക്കു കാവി വസ്ത്രം വേണ്ട, മഞ്ഞ വസ്ത്രം മതിയെന്നു ശ്രീനാരായണ ഗുരു നിഷ്കർഷിച്ചത് പ്രത്യേക ലക്ഷ്യത്തോടെയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാവി ഒരു മതവുമായി ബന്ധപ്പെട്ടു നിൽക്കുന്നു എന്നതിനാലാണ് തീർഥാടകർക്കു മഞ്ഞ വസ്ത്രം മതിയെന്ന് അദ്ദേഹം നിശ്ചയിച്ചത്. പട്ടുവസ്ത്രം വേണ്ടെന്നു പറഞ്ഞതിലൂടെ ആഡംബരം ഒഴിവാക്കാനും നിർദേശിച്ചു. ഗുരു നിരാകരിച്ചവയെ തിരിച്ചുകൊണ്ടുവരാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവർ ഗുരുവിന്റെ സന്ദേശം മനസ്സിലാക്കണമെന്നും 91–ാം ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.
ശിവഗിരി∙ ‘‘ഉണ്ണിയേശു കിടക്കേണ്ടിടത്ത് പിഞ്ചു കുഞ്ഞുങ്ങളുടെ ചോരപുരണ്ട മൃതദേഹങ്ങൾ. അവർ എങ്ങനെ ക്രിസ്മസ് ആഘോഷിക്കും?’’ – ലോകത്തിന്റെ ഒരു ഭാഗത്ത് അതിക്രൂരമായ സംഭവങ്ങളാണ് അരങ്ങേറുന്നതെന്ന് പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 91ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടും മാർഗനിർദേശങ്ങളോടും കൂടി ആരംഭിച്ചതാണു ശിവഗിരി തീർഥാടനം. മഹനീയമായ ഗുരുസ്മൃതിയിൽ, 91–ാം തീർഥാടന സമ്മേളനങ്ങൾക്ക് ഇന്നു ശുഭാരംഭം കുറിക്കുന്നു. ആലുവ സർവമത സമ്മേളനത്തിന്റെയും വൈക്കം സത്യഗ്രഹത്തിന്റെയും ശിവഗിരി സ്കൂളിന്റെയും ശതാബ്ദിവേളകളുടെ പശ്ചാത്തലത്തിലാണെന്നത് ഇത്തവണത്തെ തീർഥാടനത്തെ അനന്യമാക്കുന്നുണ്ട്. ഗുരുശിഷ്യനായ മഹാകവി കുമാരനാശാന്റെ 150–ാം ജന്മവാർഷികവും ദേഹവിയോഗത്തിന്റെ ശതാബ്ദിയും ഇതേ വേളയിലാണ്.
Results 1-10 of 43