Activate your premium subscription today
കോഴിക്കോട് ∙ റോഡ് ക്യാമറ പദ്ധതിയുടെ ഗുണഭോക്താക്കളായ കമ്പനികൾ തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നതിനു കൂടുതൽ തെളിവുകൾ പുറത്തുവന്നു. പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളായ പ്രസാഡിയോ, ട്രോയ്സ് ഇൻഫോടെക് എന്നിവ ഒരേ വർഷം ഒരേ സ്ഥലത്തനിന്നു പ്രവർത്തനം തുടങ്ങിയവയെന്നു വ്യക്തമായി.
കോഴിക്കോട് ∙ വിവാദ റോഡ് ക്യാമറ പദ്ധതിക്കു കരാർ ഒപ്പിടുന്നതിനു 2 കൊല്ലം മുൻപുതന്നെ ട്രോയ്സ് കമ്പനി കേരളത്തിൽ പലയിടത്തും പരീക്ഷണാടിസ്ഥാനത്തിൽ ക്യാമറകൾ സ്ഥാപിച്ചിരുന്നതായി തെളിവുകൾ പുറത്തുവന്നു. കരാർ ലഭിക്കാൻ പോകുന്നതു തങ്ങൾക്കു തന്നെയാണെന്ന് ട്രോയ്സിനും ഇടപാടിൽ ഉൾപ്പെട്ട മറ്റൊരു കമ്പനിയായ പ്രസാഡിയോയ്ക്കും ഉറപ്പായിരുന്നുവെന്നും ഇതോടെ വ്യക്തമാകുന്നു.
തിരുവനന്തപുരം∙ എഐ ക്യാമറ പദ്ധതിയില്‍ ചുക്കാന്‍ പിടിക്കുന്നത് പ്രസാഡിയോയും ട്രോയിസുമാണെന്ന വിവരം കെല്‍ട്രോണ്‍ നേരത്തെ അറിഞ്ഞിരുന്നതായി രേഖകള്‍. വിവരങ്ങള്‍ മറച്ചുവച്ചുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഈ കാര്യം സമ്മതിക്കുന്ന രേഖകള്‍ കെല്‍ട്രോണ്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുറംകരാറുകളില്‍ കെല്‍ട്രോണിന് ബന്ധമൊന്നുമില്ലെന്നാണ് ഇതുവരെ വാദിച്ചിരുന്നത്.
തിരുവനന്തപുരം ∙ റോഡ് ക്യാമറ ഇടപാടിൽ വിവാദമായ ബന്ധങ്ങൾ സ്ഥിരീകരിച്ച് ട്രോയിസ് ഇൻഫോടെക് കമ്പനി മാനേജിങ് ഡയറക്ടർ ടി.ജിതേഷ്. എസ്ആർഐടിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായുള്ള ബന്ധമാണ് ട്രോയിസ് സമ്മതിച്ചത്. ക്യാമറ പദ്ധതിയിൽ നേരിട്ടല്ലെങ്കിലും നിർണായക ഇടപെടൽ നടത്തിയ സ്വകാര്യ കമ്പനിയാണ് ടെക്നോപാർക്കിലെ
തിരുവനന്തപുരം∙ റോഡ് ക്യാമറാ പദ്ധതിയുടെ നടത്തിപ്പില്‍ ചുക്കാന്‍ പിടിച്ചത് പുറംകരാര്‍ ലഭിച്ച കമ്പനികളായ പ്രസാഡിയോ ടെക്നോളജീസും ട്രോയിസ് ഇന്‍ഫോടെകും. ഈ കമ്പനികളുടെ തലപ്പത്തുള്ള ഒ.ബി.രാംജിത്തും ടി.ജിതേഷുമാണ് പദ്ധതി നിര്‍വഹണത്തില്‍ ഉള്‍പ്പെടെ മറ്റ് കമ്പനികളെ നിയന്ത്രിച്ചിരുന്നത്. ഇവരുടെ സാന്നിധ്യം
തിരുവനന്തപുരം∙ റോഡുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിച്ച സർക്കാർ പദ്ധതി രണ്ടാം എസ്എൻസി ലാവ്ലിനാണെന്നും പദ്ധതിയെക്കുറിച്ച് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യുഡിഎഫ് നേതൃയോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറിനെതിരെ ഏഴു ചേദ്യങ്ങൾ ഉന്നയിച്ച
തിരുവനന്തപുരം∙ വിവാദ റോഡ് ക്യാമറ ഘടിപ്പിക്കുന്നതിൽ എസ്ആർഐടിക്കൊപ്പം ഉൾപ്പെട്ട ട്രോയിസ് ഇൻഫോടെക് കമ്പനിയുടെ പ്രവർത്തനത്തിലും ദുരൂഹത. കരാർ ലഭിക്കുന്നതിലും രണ്ടു വർഷം മുൻപു മാത്രമാണ് കമ്പനി രൂപീകരിച്ചതെന്നും ക്യാമറ സ്ഥാപിക്കുന്നതിൽ സാങ്കേതിക പരിജ്ഞാനം ഇവർക്കില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു. വടകര
തിരുവനന്തപുരം ∙ വിവാദ റോഡ് ക്യാമറ പദ്ധതി നടപ്പാക്കുന്നതിനായി സർക്കാർ കെൽട്രോണിനു നൽകുന്ന 232 കോടിയിൽ 28 ശതമാനത്തിലേറെ പോകുന്നത് കെൽട്രോണിന്റെ പോക്കറ്റിലേക്ക്. ഗതാഗതവകുപ്പിനു പദ്ധതി നേരിട്ടു നടപ്പാക്കാനുള്ള സാങ്കേതിക വൈദഗ്ധ്യമില്ലാത്തതിനാലാണു കെൽട്രോണിനെ ചുമതലപ്പെടുത്തിയത്. അവർ അതു 165 കോടിക്ക് എസ്ആർഐടി എന്ന സ്വകാര്യ കമ്പനിക്ക് ഉപകരാർ നൽകി. ബാക്കി 67.25 കോടി രൂപ കെൽട്രോണിന്റെ പോക്കറ്റിൽ. ഇൗ തുക കൊണ്ടുവേണം 146 പേരെ കൺട്രോൾ റൂമുകളിൽ നിയമിച്ചു ശമ്പളം നൽകേണ്ടതെന്നും നോട്ടിസ് അയക്കേണ്ടതെന്നും കെൽട്രോൺ വിശദീകരിക്കുന്നു.
Results 1-8