Activate your premium subscription today
ഐ.വി.ശശി ചിത്രത്തിലൂടെയാണ് എന്റെ എംടി ബന്ധം. അത്രയും സ്നേഹം മനസ്സിൽ സൂക്ഷിച്ചൊരാളാണ് കടന്നുപോകുന്നത്. ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, പഞ്ചാഗ്നി, ഉയരങ്ങളിൽ, സദയം, താഴ്വാരം തുടങ്ങി ... തിരയിളക്കങ്ങളിൽ എന്റെ ചുവടുറപ്പിച്ച കഥാപാത്രങ്ങൾ പലതും എംടി സമ്മാനിച്ചതാണ്. ഉയരങ്ങളിലെ രാജനായി അദ്ദേഹം നിർദേശിച്ചത് എന്റെ പേരാണ്. പുറമെ സൗമ്യമായി പെരുമാറുമ്പോഴും വില്ലനിസം മനസ്സിൽ സൂക്ഷിക്കൊന്നാരാൾ. ക്രൂരതയുടെ ചുടുചോരയിൽക്കുളിച്ച പ്രതിനായകനായിരിക്കുമ്പോഴും പ്രേക്ഷകപ്രീതി ഒരു കാന്തം പോലെ കഥാപാത്രത്തിലേക്കൊട്ടി നിന്നാലേ അത്തരം കഥാപാത്രങ്ങൾ വിജയിക്കുമായിരുന്നുള്ളൂ. ‘ആൾക്കൂട്ടത്തിൽ തനിയെ’യിലെ അനിൽ ഒരു ചെറിയ വേഷമാണ്. ജീവിതത്തിലെ സമ്പത്തും പദവിയുമല്ല വലിയ സൗഭാഗ്യങ്ങളെന്നു വിശ്വസിക്കുന്ന ഒരാൾ. ആ ഫിലോസഫി എന്നെയും വ്യക്തിപരമായി ആകർഷിച്ചു. കഥകളി രംഗവേദിയിൽ കിരാതനായ ശത്രുവിനെ കൊല്ലുന്ന ‘രംഗ’ത്തിലെ നിഷ്കളങ്കനായ അപ്പുണ്ണിയുടെ ആത്മസംഘർഷങ്ങളും സദയത്തിലെ തൂക്കുകയർ കഴുത്തിലേക്ക് വീഴുമ്പോഴുള്ള അന്ത്യരംഗത്തിലെ മാനസികപിരിമുറുക്കങ്ങളും ഈ അക്ഷരങ്ങൾ തന്നതാണ്.
രണ്ടാമൂഴം സിനിമയാക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്ന് സംവിധായകനായ വി.എ. ശ്രീകുമാർ മേനോൻ. രണ്ടാമൂഴം സിനിമയാകാത്തതിൽ തന്നെക്കാളേറെ വിഷമം എം.ടിക്കായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. എം.ടിക്ക് അന്ത്യമോപചാരം അർപ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംടി യുഗം കഥയുടെ വസന്ത ഋതുവാണ്. ആരാധന എന്ന അവസ്ഥയിൽ അന്നും ഇന്നും ഞാൻ കാണുന്ന ഒരേയൊരു സാഹിത്യകാരൻ വാസുവേട്ടൻ മാത്രമാണ്. എംടി എനിക്കെന്നും വാസുവേട്ടനായിരുന്നു. 1960കളിൽ, എന്റെ പത്തുവയസ്സു മുതൽ ഞാൻ വായന തുടങ്ങിയിരുന്നു. തേടുന്നതെല്ലാം എംടി കഥകൾ. വാസുവേട്ടന്റെ കിട്ടിയ പുസ്തകങ്ങളും നോവലുകളും കഥകളും മുഴുവനും വായിച്ചു. കാലം എന്ന നോവൽ പ്രസിദ്ധീകരിച്ച കേരളശബ്ദം വാരിക അതിനുവേണ്ടി മാത്രം വാങ്ങാൻ തുടങ്ങി. വാസുവേട്ടൻറെ കഥയിലൊരുങ്ങിയ മുറപ്പെണ്ണും അസുരവിത്തുമുൾപ്പെടെയുള്ള സിനിമകളെല്ലാം കണ്ടു. ആ സിനിമകളിലെ പാട്ടുകൾ മനസ്സിൽ സൂക്ഷിച്ചു. അഭയമില്ലാത്ത യുവമനസ്സുകളിലെ ആരോടെന്നില്ലാത്ത അമർഷം പങ്കുവയ്ക്കുന്ന കഥകളായിരുന്നു വാസുവേട്ടന്റേത്. അറുപതുകളിലെ നിളാ തീരത്തെ അശാന്തി. മുറപ്പെണ്ണിലേയും നഗരമേ നന്ദിയിലേയുമെല്ലാം പ്രമേയം എന്റേതുകൂടിയായിരുന്നു. ‘കുതിച്ചുപായും നഗരിയിലൊരു ചെറൂകൂര ചമയ്ക്കുവതെങ്ങനെ ഞാൻ.’ എന്നു തലശ്ശേരിയിൽ വച്ച് ഞാനും തേങ്ങുകയായിരുന്നു.
എംടിയുടെ വിയോഗത്തിൽ ഗുരുനാഥനെ ഓർമിക്കുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാരിയർ. എംടി മഞ്ജുവിന് സമ്മാനിച്ച എഴുത്തോലയെ നിധി പോലെ കാത്തുസൂക്ഷിച്ച മഞ്ജു, എംടിയുടെ ഓർമകളിൽ എംടി എന്നും ഉണ്ടാകുമെന്ന് എഴുതിച്ചേർത്തു. എംടിയുടെ 'ദയ' എന്ന കഥാപാത്രമായി സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ചും മഞ്ജു കുറിപ്പിൽ പറഞ്ഞു
'മരണത്തെ ജയിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയം എന്നു വിചാരിക്കുന്നവരുണ്ട്. അവർ ആളുകളെ കൊന്നുകൂട്ടും. വലിയ കെട്ടിടങ്ങൾ നിർമിക്കും. വിലപിടിച്ച രത്നങ്ങൾ ശേഖരിച്ചു സൂക്ഷിക്കും. സുന്ദരികളെ ബലപൂർവം സ്വന്തമാക്കും. അധികാരപ്രയോഗങ്ങൾ നടത്തും. കലാകാരന്മാരെ അടിമകളാക്കും. സ്തുതിപാഠകരെ വളർത്തും. ചരിത്രത്തിൽ കയറിക്കൂടാൻ പലതരം ഹീനമായ ഉപായങ്ങൾ പരീക്ഷിക്കും. അങ്ങനെയുള്ളവർ യഥാർഥ ജീവിതം ജീവിക്കുന്നില്ല. മരണഭയം കാരണം ഒന്ന് കണ്ണടയ്ക്കാൻ പോലുമാവാതെ അവർ വിഷമിക്കും. മരണമാകട്ടെ, ഇതിനെയെല്ലാം കളിതമാശപോലെയാണ് കാണുന്നത്. ലോകമെമ്പാടുമുള്ള ക്ലാസിക്കുകളിൽ ഈ അവസ്ഥ വർണിക്കുന്നുണ്ട്.
എം. ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് മമ്മൂട്ടി. നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ച ഇരുവരും സിനിമയ്ക്ക് പുറത്തും സൗഹൃദം സൂക്ഷിച്ചിരുന്നു. ഒരിക്കൽ ഒരു പരിപാടിക്കിടെ കാലിടറിയ എംടി, മമ്മൂട്ടിയുടെ നെഞ്ചിലേക്ക് ചാഞ്ഞ നിമിഷം താൻ എംടിയുടെ മകനാണെന്ന് തോന്നി എന്നാണ് മമ്മൂട്ടി കുറിച്ചത്.
Results 1-6 of 7