Activate your premium subscription today
ഒട്ടാവ∙ കാനഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്രികർക്ക് അധിക പരിശോധന നടത്തുന്ന നടപടി പിൻവലിച്ച് കാനഡ. ജാഗ്രതയുടെ ഭാഗമായി അധിക പരിശോധന നിലവിൽ വന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് നടപടി. അധിക പരിശോധന പിൻവലിച്ചതായി കനേഡിയൻ ഗതാഗത മന്ത്രി അനിത ആനന്ദ് അറിയിച്ചു.
ഒട്ടാവ∙ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ വധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ട് നിഷേധിച്ച് കനേഡിയൻ സർക്കാർ. റിപ്പോർട്ട് വെറും ഊഹാപോഹമാണെന്നും തെറ്റാണെന്നും കനേഡിയൻ ദേശീയ സുരക്ഷാ, ഇന്റലിജൻസ് ഉപദേഷ്ടാവ് നതാലി ജി ഡ്രൂയിൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്ക് കാനഡയിൽ നടന്ന കുറ്റകൃത്യങ്ങളുമായി
ന്യൂഡൽഹി∙ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ വീണ്ടും പോർമുഖം തുറന്ന് ഇന്ത്യയും കാനഡയും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിജ്ജറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന തരത്തിൽ പുറത്തുവന്ന കാനഡയുടെ റിപ്പോർട്ട് മോദിയെ ചെളിവാരിത്തേക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ആരോപിച്ചു.
ന്യൂഡൽഹി∙ ഖലിസ്ഥാൻ ഭീകരൻ അർഷ് ദല്ലയുടെ അറസ്റ്റ് സ്ഥിരീകരിച്ച് ഇന്ത്യ. കാനഡ അർഷ് ദല്ലയെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. 2023ൽ ഇന്ത്യ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഒക്ടോബറില്‍ മില്‍ട്ടണ്‍ ടൗണില്‍ നടന്ന വെടിവയ്പ്പില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് അര്‍ഷ് ദല്ല എന്നറിയപ്പെടുന്ന അര്‍ഷ്ദീപ് സിങ്ങിനെ കാനഡ അറസ്റ്റ് ചെയ്തത്. വിവരം കാനഡ പൊലീസ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ അറിയിക്കുകയായിരുന്നു.
ഒട്ടാവ ∙ കാനഡയിലെ ബ്രാംപ്ടനിലുള്ള ത്രിവേണി കമ്യൂണിറ്റി സെന്ററിൽ ഇന്ത്യൻ കോൺസുലേറ്റ് നടത്താനിരുന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സുരക്ഷാ കാരണങ്ങളാൽ മാറ്റിവച്ചു. ഖലിസ്ഥാൻ വിഘടനവാദികളുടെ ഭീഷണിയുള്ളതിനാലാണ് ചടങ്ങ് മാറ്റിയത്.
ഒട്ടാവ∙ ബ്രാംപ്ടനിലെ ഹിന്ദു ക്ഷേത്രത്തിനുനേർക്കുണ്ടായ ആക്രമണത്തിൽ ഖലിസ്ഥാൻ അനുകൂലി ഇന്ദർജീത് ഗോസാലിനെ(35) അറസ്റ്റ് ചെയ്തു. ബ്രാംപ്ടൻ സ്വദേശിയാണ് ഇന്ദർജീത്തെന്ന് പീൽ റീജിയനൽ പൊലീസ് (പിആർപി) അറിയിച്ചു. ഇയാളെ പിന്നീട് ഉപാധികളോടെ വിട്ടയച്ചുവെങ്കിലും അടുത്തദിവസം ബ്രാംപ്ടനിലെ ഒന്റാറിയോ കോടതിയിൽ ഹാജരാകണമെന്നു നിർദേശിച്ചിട്ടുണ്ട്. നവംബർ എട്ടിനാണ് ഇന്ദർജീത്തിനെ അറസ്റ്റ് ചെയ്തത്. ഇയാളെക്കൂടാതെ മൂന്നുപേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ന്യൂഡൽഹി∙ രാജ്യാന്തര വിദ്യാർഥികൾക്ക് എളുപ്പത്തിൽ വീസ ലഭ്യമാക്കുന്ന പദ്ധതിയായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) നിർത്തലാക്കി കാനഡ. ഇന്ത്യൻ വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയുണ്ടാക്കുന്നതാണ് തീരുമാനം. ഇന്ത്യ, ബ്രസീൽ, ചൈന. കൊളംബിയ, കോസ്റ്ററീക്ക, മൊറോക്കോ, പാക്കിസ്ഥാൻ, പെറു, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് എളുപ്പത്തിൽ വീസ ലഭിക്കുന്നതിനായി 2018ൽ കൊണ്ടുവന്ന പദ്ധതിയാണിത്.
ഒട്ടാവ∙ ഇന്ത്യ– കാനഡ നയതന്ത്ര സംഘർഷം തുടരുന്നതിനിടെ രാജ്യത്ത് ഖലിസ്ഥാൻ തീവ്രവാദികളുണ്ടെന്ന് തുറന്നു സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ആദ്യമായാണ് ട്രൂഡോ ഖലിസ്ഥാൻ സാന്നിധ്യം അംഗീകരിക്കുന്നത്. ഒട്ടാവയിലെ പാർലമെന്റ് ഹില്ലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെയാണ് ട്രൂഡോയുടെ പരാമർശം.
ന്യൂഡൽഹി ∙ കാനഡയിലെ ഖലിസ്ഥാൻ തീവ്രവാദികളെ നേരിടാൻ ഇന്ത്യൻ പ്രവാസികളെ അണിനിരത്താൻ ആഹ്വാനം ചെയ്യുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന രേഖകൾ വ്യാജമാണെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മന്ത്രാലയത്തിൽ നിന്നു കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷന് അയച്ചുവെന്ന് അവകാശപ്പെടുന്ന രേഖ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ്, ഇതു വ്യാജമാണെന്ന് മന്ത്രാലയത്തിന്റെ പബ്ലിസിറ്റി ആൻഡ് പബ്ലിക് ഡിപ്ലോമസി വിഭാഗം വ്യക്തമാക്കിയത്.
ഒട്ടാവ∙ കാനഡയിലെ ബ്രാംപ്ടനിൽ ഹിന്ദു ക്ഷേത്രത്തിനു നേരെയുണ്ടായ ഖലിസ്ഥാൻ വാദികളുടെ ആക്രമണമുണ്ടായ സംഭവത്തിൽ ക്ഷേത്ര പൂജാരിക്കെതിരെ നടപടി. ആക്രമണത്തിനു പ്രകോപനമുണ്ടാക്കുന്ന തരത്തിൽ സംസാരിച്ചതിനാണ് നടപടി. പൂജാരിയായ രാജേന്ദ്ര പ്രസാദിനെ സസ്പെൻഡ് ചെയ്തതായി ഹിന്ദു സഭാ ക്ഷേത്രം അറിയിച്ചു. ഞായറാഴ്ച നടന്ന സംഭവങ്ങളെ തുടർന്ന് രാജേന്ദ്ര പ്രസാദിനെതിരെ ക്ഷേത്രം അടിയന്തര നടപടി സ്വീകരിക്കുന്നതായി ഹിന്ദു സഭാ ക്ഷേത്രം പ്രസിഡന്റ് മധുസൂദൻ ലാമ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Results 1-10 of 131