Activate your premium subscription today
ഹൈദരാബാദ്∙ ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരം രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ അമൻ പ്രീത് സിങ് അറസ്റ്റിൽ. തിങ്കളാഴ്ച തെലങ്കാന പൊലീസാണ് അമൻ പ്രീത് സിങ്ങിനെയും മറ്റ് ഒൻപതു പേരെയും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 199 ഗ്രാം കൊക്കെയ്ൻ കണ്ടെത്തി. പിടിയിലായവരിൽ ഒരു നൈജീരിയൻ സ്വദേശിയും ഉൾപ്പെടുന്നു.
ന്യൂഡൽഹി ∙ ആശുപത്രികളിൽ നിന്നും ബ്ലഡ് ബാങ്കുകളിൽനിന്നും രക്തം നൽകുന്നതിന് ഇനി കൈകാര്യ ചെലവ് (പ്രോസസിങ് ഫീസ്) മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്ന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) നിർദേശിച്ചു. രക്തത്തിനുമേൽ ചുമത്തുന്ന മറ്റെല്ലാ ഫീസുകളും ഡിസിജിഐ റദ്ദാക്കി. ‘രക്തം വിൽക്കാനുള്ളതല്ല’ എന്നാണ് പ്രമാണമെന്നും വ്യക്തമാക്കി രക്തത്തിനും രക്ത ഘടകങ്ങൾക്കും യൂണിറ്റിന് 250 മുതൽ 1,550 രൂപ വരെ മാത്രമേ ഇനി ഈടാക്കാവൂ. നിലവിൽ ദാനത്തിലൂടെ അല്ലാതെ ലഭിച്ചിരിക്കുന്ന രക്തത്തിനു 3,000 മുതൽ 8,000 രൂപ വരെയാണ് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. ലഭ്യതക്കുറവുള്ളപ്പോൾ ഇത് കൂടും. അപൂർവ ഗ്രൂപ്പുകൾക്കും വലിയ വിലയാണ് വാങ്ങുന്നത്.
ആരും സഹായിക്കാനില്ലാത്തൊരു പെൺകുട്ടി എന്തെങ്കിലും ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ കൊച്ചി നഗരത്തിൽ ചെന്നിറങ്ങിയാൽ എന്തു സംഭവിക്കും? സ്വന്തം യോഗ്യത വച്ച് അവൾക്ക് എന്തെങ്കിലും ജോലി സമ്പാദിക്കാം. പക്ഷേ, തനിക്ക് ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് വീട്ടിലുള്ളവരെ അറിയിക്കണം. ഇല്ലെങ്കിൽ സംഗതി കുഴയും. ചിലപ്പോൾ ഈ നഗരത്തിൽ താമസിക്കുന്നതിനും ഭക്ഷണത്തിനുമുള്ള തുകതന്നെ ശമ്പളംകൊണ്ടു മതിയാകാതെ വരും. വീട്ടിലേക്കു മാസം പണം അയയ്ക്കേണ്ട സ്ഥിതി കൂടിയുണ്ടെങ്കിൽ കുഴയും. കിട്ടിയ ജോലിയിൽനിന്നുള്ള വരുമാനം തികയാതെ വന്നാൽ പെൺകുട്ടികളെ വഴി തെറ്റിക്കാൻ സംഘങ്ങൾ മെട്രോ നഗരത്തിൽ കാത്തു നിൽപുണ്ട്. അവർ പ്രലോഭനങ്ങളുമായി എത്തും. ഏതെങ്കിലും നിമിഷത്തിൽ ഒന്നു കാലിടറിയാൽ കഥ കഴിഞ്ഞു. തിരികെ ജീവിതത്തിലേക്കു നടക്കുക പ്രയാസം. അത്തരത്തിൽ പെട്ടുപോയൊരു പെൺകുട്ടിയാണു സൂസിമോൾ. കഴിഞ്ഞ ദിവസം രാസലഹരിയുമായി കൊച്ചി നഗരത്തിൽ നിന്നു പിടിയിലായ ‘തുമ്പിപ്പെണ്ണ്’ സംഘത്തിലെ കോട്ടയം സ്വദേശിനി സൂസിമോൾ കരകയറാൻ കഴിയാത്ത ചതിക്കുഴികളിലേക്കാണ് ആണ്ടു പോയത്. തിരിഞ്ഞു നടക്കാമായിരുന്നെങ്കിലും അവൾ അതിനു ശ്രമിച്ചില്ല.
വിതുര∙ നിരോധിത ലഹരി വസ്തുക്കൾ ഗ്രാമീണ മേഖലയിൽ ഒഴുകുന്നു. തമിഴ്നാട്ടിൽ നിന്നും മറ്റും ആവശ്യാനുസരണം ഇവ എത്തുന്നുണ്ട്. വിതുര ഗ്രാമ പഞ്ചായത്തിൽ പല സ്ഥലങ്ങൾ കേന്ദ്രീകരിച്ച ആറോളം സംഘങ്ങൾ നിരോധിത ലഹരി വസ്തുക്കളുടെ വിൽപനയ്ക്കായി പ്രവർത്തിക്കുന്നുണ്ടെന്നാണു പൊലീസിന്റെ കണ്ടെത്തൽ. ഇവരുടെ നിയന്ത്രണത്തിലുള്ള
തിരുവനന്തപുരം ∙ മേനംകുളം കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോഡൗണിൽ തീ പിടിക്കാനുള്ള സാധ്യത സംബന്ധിച്ച് ഒരു വർഷം മുൻപേ മുന്നറിയിപ്പു നൽകിയിട്ടും അധികൃതർ അവഗണിച്ചു. ഗോഡൗണിന് അഗ്നിസുരക്ഷാ സംവിധാനങ്ങളില്ലെന്നും അടിയന്തരമായി ഇവ ഏർപ്പെടുത്തണമെന്നും 2022 ജൂൺ 22 ന് അഗ്നിരക്ഷാസേന ഗോഡൗൺ അധികൃതർക്കു കത്തു നൽകിയിരുന്നു. ഫയർ ഓഡിറ്റ് നടത്തിയ ശേഷമായിരുന്നു ഇത്. കത്ത് കെഎംഎസ്സിഎൽ അധികൃതർ കൈപ്പറ്റിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. തീപിടിത്തമുണ്ടായ 2000 ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടം താൽക്കാലികാവശ്യത്തിനു നിർമിച്ചതാണെന്ന് റവന്യു വകുപ്പ് സർക്കാരിനു റിപ്പോർട്ട് നൽകി.
ന്യൂഡൽഹി ∙ ഇന്ത്യൻ നിർമിത ചുമ മരുന്ന് കഴിച്ച് ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികൾ മരിച്ചെന്ന ആരോപണത്തിൽ മരുന്നു നിർമാതാക്കൾക്കെതിരെ നടപടിക്ക് നിർദേശം. നോയിഡ കേന്ദ്രമായ മാരിയോൺ
നോയിഡ∙ ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ചുമ മരുന്ന് ഉൽപ്പാദിപ്പിച്ച ഇന്ത്യൻ കമ്പനിയുടെ എല്ലാ മരുന്ന് ഉൽപ്പാദനവും നിർത്തിവച്ചു. ഉസ്ബെക്കിസ്ഥാന്റെ ആരോപണത്തിനു പിന്നാലെ നോയിഡയിലെ മരുന്ന് പ്ലാന്റിൽ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ)
ന്യൂഡൽഹി∙ ഇന്ത്യന്‍ കമ്പനി ഉല്പാദിപ്പിച്ച സിറപ്പ് കുടിച്ചാണ് 18 കുട്ടികള്‍ മരിച്ചതെന്ന് ഉസ്ബെക്കിസ്ഥാന് ആരോപിച്ചതിനു പിന്നാലെ മരുന്നിന്റെ ഉല്പാദനം നിര്‍ത്തിവച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മാരിയോണ്‍ ബയോടെക്. കുട്ടികളുടെ മരണത്തില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു. കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന്
കൊല്ലം ∙ രോഗികൾക്കു വിൽക്കാനായി സൂക്ഷിച്ചിരുന്ന വ്യാജ ഓക്സിജൻ സിലിണ്ടറുകൾ ഡ്രഗ്സ് കൺട്രോൾ വിഭാഗം പിടിച്ചെടുത്തു. ശങ്കേഴ്സ് ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന മെഡിക്രാഫ്റ്റ് എന്ന സ്ഥാപനത്തിൽ നിന്നാണ് 9 സിലിണ്ടറുകൾ പിടിച്ചെടുത്തത്. സിലിണ്ടറിനു മുകളിൽ മെഡിക്കൽ ഓക്സിജൻ എന്നു
കക്ഷിരാഷ്ട്രീയത്തിന് അതീതമായി നമ്മുടെ യുവജന, വിദ്യാർഥി സംഘടനകൾ ലഹരിക്കെതിരെ ഒരേസ്വരത്തിൽ മുഴക്കിയ പ്രഖ്യാപനത്തിൽ കേരളം പ്രതീക്ഷയർപ്പിക്കുന്നു. നാട്ടിലും വീട്ടിലും ക്യാംപസിലും ലഹരിക്കെതിരെ കണ്ണുകൾ തുറന്നുവയ്ക്കാൻ യുവത തീരുമാനിച്ചത് ഈ കാലത്തിന്റെ മുഖ്യ ആവശ്യത്തിനുള്ള ഉചിത മറുപടിതന്നെയാണ്. നാം ഇപ്പോൾ
Results 1-10 of 22