Activate your premium subscription today
തിരുവനന്തപുരം∙ അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കോട്ടയം സ്വദേശി നവീൻ, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവർ അന്ധവിശ്വാസങ്ങളിൽ ആകൃഷ്ടരായിരുന്നുവെന്ന കാര്യം കുടുംബാംഗങ്ങൾക്ക് അറിയാമായിരുന്നുവെന്ന് പൊലീസ്. ഇവരെ ഇതിൽനിന്ന് പിന്തിരിപ്പിക്കാനും കുടുംബാംഗങ്ങൾ ശ്രമിച്ചിരുന്നതായാണു വെളിപ്പെടുത്തൽ. പ്രളയം വന്ന് ഭൂമി നശിക്കും മുന്‍പ് അന്യഗ്രഹത്തില്‍ പുനര്ജന്മം നേടാമെന്ന വിചിത്രവിശ്വാസമാണു മൂവരുടെയും മരണത്തിലേക്കു നയിച്ചത്.
തിരുവനന്തപുരം∙ അരുണാചൽ പ്രദേശിൽ മരിച്ച നവീൻ തോമസിന്റെയും ഭാര്യ ദേവിയുടെയും സുഹൃത്ത് ആര്യയുടെയും മരണത്തിന് പിന്നിൽ കൂട്ടാളികളില്ലെന്നും മൂവരും വിചിത്രമായ മാനസികാവസ്ഥയിൽ മരണം തിരഞ്ഞെടുത്തതാണെന്നും പൊലീസ് കണ്ടെത്തി. മൂന്നു പേരും ഉപയോഗിച്ചിരുന്ന എല്ലാ ഇമെയിൽ ഐഡികളിലെയും മൊബൈൽ ഫോണിലെയും ആശയവിനിമയങ്ങൾ കണ്ടെത്തിയ ശേഷമാണ് ഇൗ നിഗമനത്തിലേക്ക് എത്തിയതെന്ന് അന്വേഷണ സംഘത്തിന്റെ തലവൻ ഡിസിപി നിഥിൻ രാജ് വ്യക്തമാക്കി.
തിരുവനന്തപുരം∙ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ച് ഡോൺ ബോസ്കോ എന്ന പേരിൽ സ്വന്തം മെയിലിലേക്കു മെയിലുകൾ അയച്ചിരുന്നത് ആര്യയാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം സ്വദേശി നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് സ്വദേശിനി ദേവി (41), വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിനിയും അധ്യാപികയുമായ ആര്യ (29) എന്നിവരെ ഏപ്രിൽ 2ന് അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരം∙ നവീൻ തോമസ്, ഭാര്യ ദേവി, ആര്യ എന്നിവരെ അരുണാചൽപ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ നിർണായകമായ തെളിവുകൾ കിട്ടിയെന്ന് പൊലീസ്. ലാപ്ടോപ്പും മൊബൈലുകളും പരിശോധിച്ചപ്പോൾ ലഭിച്ച വിവരങ്ങളുമായി ഒത്തുപോവുന്നതാണ് ഇപ്പോൾ പൊലീസിന് കിട്ടിയ തെളിവുകൾ. ഇനിയും കുറച്ചു പേരുടെ മൊഴിയെടുക്കണമെന്നും ഇന്ന് അന്വേഷണത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നുമാണ് പൊലീസ് പറയുന്നത്.
തിരുവനന്തപുരം∙ പുനർജന്മത്തിൽ അടിയുറച്ചു വിശ്വസിച്ചവരാണ് അരുണാചലിൽ ജീവനൊടുക്കിയ നവീൻ തോമസും ഭാര്യ ദേവിയും സുഹൃത്ത് ആര്യയുമെന്ന് അന്വേഷണ സംഘം. ജീവനൊടുക്കിയാൽ ദുരിതങ്ങളില്ലാത്ത ലോകത്ത് ജീവിക്കാൻ അപൂർവ ഭാഗ്യം ലഭിക്കുമെന്നായിരുന്നു നവീന്റെ ഉറച്ച വിശ്വാസം. പുനർജൻമം കിട്ടാൻ ഏതുവിധേനയും ജീവൻ അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും നവീൻ ഭാര്യയെയും ആര്യയെയും പറഞ്ഞു ബോധ്യപ്പെടുത്തിയതായും അന്വേഷണ സംഘം പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഭിചാര കർമങ്ങൾ നിർബാധം നടക്കുന്നുണ്ടെങ്കിലും അരുണാചൽ പ്രദേശിലെ സീറോ താഴ്വരയിൽ നടന്ന മൂന്നു മലയാളികളുടെ മരണങ്ങൾക്ക് ഇതുമായി ബന്ധമില്ല. ദുർമന്ത്രവാദം എന്നതിനപ്പുറം, നിരപരാധികളെ ദുർമന്ത്രവാദികളായി ചിത്രീകരിച്ചു കൊലപ്പെടുത്തുന്നത് അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്.
അരുണാചൽപ്രദേശിലെ സീറോ താഴ്വാരത്തെ മൂന്നു മലയാളികളുടെ ‘ആത്മഹത്യ’കളുടെ മറവിൽ നാലാമതൊരാളുണ്ടോ? കുറ്റകൃത്യത്തിലേക്കു നയിക്കുന്ന രോഗാവസ്ഥയെക്കുറിച്ചുള്ള പരിശോധന ഈ കേസ് ആവശ്യപ്പെടുന്നുണ്ടോ? സമൂഹത്തിനു ഭീഷണിയാവുന്ന അന്ധവിശ്വാസങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള നിയമനിർമാണത്തിനു കേരള നിയമസഭ അമാന്തിക്കുന്നത് എന്തുകൊണ്ട്?
തിരുവനന്തപുരം∙ മരണാനന്തര ജീവിതം എന്ന ആശയത്തിലേക്ക് ദേവിയെയും ആര്യയെയും നയിച്ചത് ദേവിയുടെ ഭർത്താവ് നവീൻ തന്നെയാണെന്ന് പൊലീസ് നിഗമനം. ആര്യയ്ക്ക് സ്ഥിരമായി അന്യഗ്രഹ ജീവിതത്തെക്കുറിച്ച് വിവരങ്ങൾ അയച്ചിരുന്ന ഡോൺ ബോസ്കോ എന്ന ഇമെയിൽ ഐഡി നവീന്റേതു തന്നെയാണോ എന്നു പരിശോധിക്കുന്നുണ്ട്. നവീന്റെ കാറിൽ നിന്നും കണ്ടെത്തിയ ലാപ്ടോപിന്റെ ഫൊറൻസിക് പരിശോധനാ ഫലം ഇന്ന് ലഭിക്കുന്നതോടെ കേസിന്റെ ചുരുളഴിയുമെന്നാണ് പൊലീസ് കരുതുന്നത്.
തിരുവനന്തപുരം∙ അരുണാചലില്‍ പ്രദേശിലെ ഹോട്ടൽമുറിയിൽ ദമ്പതികളും സുഹൃത്തും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ട പശ്ചാത്തലമുണ്ടെന്നതിനു കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച നവീന്റെ കാറില്‍ നിന്ന് പൊലീസ്പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു. ഇവരുടെ പക്കല്‍
കോട്ടയം ∙ അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്നംഗ സംഘത്തിൽ ഉൾപ്പെട്ട മീനടം സ്വദേശി നെടുംപൊയ്കയിൽ നവീൻ തോമസിന്റെ വീട്ടിൽ പൊലീസ് പരിശോധന. നവീൻ തോമസിന്റെ കോട്ടയം മീനടത്തുള്ള വീട്ടിൽ വട്ടിയൂർക്കാവ് പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. മൂവർ സംഘത്തിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ടാണ് പരിശോധന.
Results 1-10 of 37