Activate your premium subscription today
ഒന്നു വളരാൻ ഇനി മറ്റൊന്ന് ചീയണമെന്നില്ല. ഇപ്പോഴിതാ വളരുന്നതിനൊപ്പം ചീയുന്നതിനെ കൈപിടിച്ചുയർത്തുന്നു. ചത്തുവെന്ന് വിധിയെഴുതപ്പെട്ട റേഡിയോയെ സാങ്കേതികവിദ്യ കൈപിടിച്ചുയർത്തി. ഇനി കണ്ണുകൾ അച്ചടി മാധ്യമങ്ങളിലാണ്. സാങ്കേതികവിദ്യയുടെ അതിപ്രസരത്തിൽ അച്ചടിമാധ്യമങ്ങൾ തകരുമെന്ന പ്രവചനം കുറച്ചൊക്കെ ശരിയായിരുന്നു. പക്ഷേ അവ തിരിച്ചുവരികയാണെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. ആദ്യമെത്തുന്നത് മാസികകളാണെന്നുമാത്രം. നിർമിതബുദ്ധിയുണ്ടെങ്കിൽ എന്തിനെയും സൃഷ്ടിക്കാമെന്ന് മനുഷ്യൻ കണക്കുകൂട്ടുമ്പോൾ അവിടെ സർഗശേഷിക്ക് പ്രസക്തിയില്ല. പക്ഷേ കൃത്രിമമായ ബുദ്ധി എങ്ങും വ്യാപിക്കുമ്പോൾ മനുഷ്യന് നഷ്ടപ്പെടുന്നത് അവന്റെ സ്വത്വമാണ്. അവനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസമല്ല ഇല്ലാതാകുന്നത്, അവനും യന്ത്രങ്ങളും തമ്മിലുള്ളതാണ്. മനുഷ്യന് ബുദ്ധി വേണ്ടാത്ത കാലത്തേയ്ക്ക് ലോകം മാറുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന പ്രതികരണമാണ് അവന്റെ ചിന്തകളുടെ വികാസം. അവിടെയാണ് അച്ചടി മാധ്യമങ്ങളുടെ പ്രസക്തി വർധിക്കുന്നത്. പറയുന്നത് വെറുതെയല്ല, കണക്കുകൾ ഇതിന് അടിസ്ഥാനമിടുന്നു. 2020ൽ ലോകത്ത് പുതിയതായി 330 മാസികകൾ തുടങ്ങിയെന്ന് എൻഡേഴ്സ് അനാലിസിസ് വ്യക്തമാക്കുന്നു. പാംകോയുടെ (The Published Audience Measurement Company) കണക്കുകളനുസരിച്ച്
‘‘ആ സാരി നന്നായിട്ടു ചേരും, ഈ മാല അത്ര പോരാ..’’ ‘‘കുട്ടി എന്ത് ഭാഗ്യവതിയാ... പാവമൊരു പയ്യനെ കിട്ടിയില്ലേ...’’ ‘‘നിങ്ങൾ രണ്ടു പേരും നല്ല ചേർച്ചയാണ്’’ ഒരു കല്യാണവീട്ടിൽ കേട്ട ഡയലോഗുകളല്ല ഇത്. മറിച്ച്, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുട്യൂബിൽ ആഘോഷമായ, ഇപ്പോഴും ആഘോഷമായി തുടരുന്ന കുറച്ചു കല്യാണ ഒരുക്ക വിഡിയോകളുടെ കമന്റുകളാണ്. പെണ്ണുകാണലിൽ തുടങ്ങി കല്യാണം വരെ എത്തി നിൽക്കുന്ന വിഡിയോകളിൽ ഓരോന്നിനും മില്യൻ കടന്നാണ് കാഴ്ചക്കാർ. യുട്യൂബ് താരങ്ങളായ ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും വിവാഹം മലയാളി ആഘോഷിച്ചത് സ്വന്തം വീട്ടിലെ കല്യാണമെന്നപോലെയാണ്, അതും ഡിജിറ്റൽ ലോകത്ത്. വളരെ ചെറിയ ചടങ്ങായി നടത്തുന്ന കല്യാണമെന്ന് ദിയയുടെ അച്ഛൻ കൃഷ്ണകുമാർ പറഞ്ഞെങ്കിലും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മലയാളികളാണ് കല്യാണവുമായി ബന്ധപ്പെട്ട ഓരോ വിഡിയോയിൽ കാഴ്ചക്കാരായും ആശംസകളറിയിച്ചും എത്തിയത്. അതോടെ ഒന്നോ രണ്ടോ അല്ല, സകല വിഡിയോയും യുട്യൂബിന്റെ ട്രെൻഡിങ്. ഒരു ‘യുട്യൂബ് കുടുംബം’ എന്ന വിശേഷണം നേരത്തേതന്നെ നെറ്റ്ലോകം നൽകിയിട്ടുണ്ട് ദിയയ്ക്കും കുടുംബത്തിനും. അത്രയേറെ വ്ലോഗർമാരാണ് ആ വീട്ടിൽ. ദിയ, സഹോദരിമാരായ അഹാന, ഇഷാനി, ഹൻസിക, അമ്മ സിന്ധു കൃഷ്ണ എല്ലാവർക്കുമുണ്ട് യുട്യൂബ് ചാനൽ. മികച്ച കോണ്ടന്റുകൾക്ക് നേരത്തേതന്നെ ഏറെ കാഴ്ചക്കാരെയും ലഭിച്ചിട്ടുണ്ട്. കല്യാണവിശേഷം കൂടിയെത്തിയതോടെ പിന്നെ വിഡിയോ കാണാൻ തിക്കുംതിരക്കുമായി. അശ്വിനുമായുള്ള ദിയയുടെ വിവാഹം ട്രെൻഡിങ്ങുമായി. വസ്ത്രങ്ങളെക്കുറിച്ച്, ആഭരണങ്ങളെക്കുറിച്ച്, പെണ്ണുകാണൽ ചടങ്ങിനെക്കുറിച്ച്, വീട്ടുകാരെക്കുറിച്ച്...
ലക്നൗ∙ സമൂഹമാധ്യമങ്ങളിലെ ദേശവിരുദ്ധ പോസ്റ്റുകൾക്ക് ജീവപര്യന്തം തടവുശിക്ഷ ഏർപ്പെടുത്തിയും സർക്കാർ പദ്ധതികളെ പുകഴ്ത്തിയാൽ 8 ലക്ഷം രൂപ വരെ പാരിതോഷികം വാഗ്ദാനം ചെയ്തും ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ ഡിജിറ്റൽ മീഡിയ നയം.
രാഷ്ട്രപിതാവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരിലാകും ദേശീയ മ്യൂസിയം അറിയപ്പെടുക.
ഒരു മുന്നണിയുടെ/ പാർട്ടിയുടെ/ നേതാവിന്റെ തുടർഭരണം, മണ്ഡലത്തിൽ/ സഭയിൽ ജയിക്കുന്നവർക്കു വമ്പൻ ഭൂരിപക്ഷം, കുടുംബഭരണം, ഭരണത്തിലും പ്രതിപക്ഷത്തും ദീർഘകാലമായി സ്ഥിരം നേതാക്കൾ... ഇതൊന്നും ജനാധിപത്യത്തിന് അത്ര നല്ലതല്ല. ഭരണസ്ഥിരത ഉണ്ടായാലേ വികസനം വരൂ, നാട് സുരക്ഷിതമായിരിക്കൂ എന്നെല്ലാമാണ് ഇതിനെതിരെയുള്ള വാദങ്ങൾ. ഇത്തവണ രാജ്യം ഭരിക്കാൻ പോകുന്നവർ ആരായാലും അവർക്കാർക്കും തുടക്കത്തിലെങ്കിലും വമ്പൻ ഭൂരിപക്ഷം ഉണ്ടാവില്ല എന്നാശ്വസിക്കാം. ഏതു പ്രതികൂല സാഹചര്യത്തിലും ഇത്തരം ആശ്വാസങ്ങൾ കണ്ടുപിടിക്കേണ്ടതു നിർബന്ധമാണ്. അല്ലെങ്കിൽ പ്രതികൂല സാഹചര്യങ്ങളോടു പൊരുതാൻ അടിസ്ഥാനപരമായി വേണ്ട ആത്മവിശ്വാസംപോലും മനുഷ്യർക്ക് ഇല്ലാതാകും. ഭരണം എവിടെയോ അങ്ങോട്ട് വ്യക്തികളല്ല, പാർട്ടികൾ തന്നെ മാറാനുള്ള സാധ്യതയുള്ളപ്പോൾ തുടക്കത്തിലുള്ള നേരിയ ഭൂരിപക്ഷമെല്ലാം വൈകാതെ വമ്പനായേക്കാം എന്നതുകൊണ്ടാണ് തുടക്കത്തിലെങ്കിലും വമ്പൻ ഭൂരിപക്ഷം ഉണ്ടാവില്ല എന്നു പറഞ്ഞത്. കേരളത്തിലെ പോളിങ് ദിവസം രാവിലെ ഒരു ‘സമ്മതിദാനാഷ്ടകം’ എഴുതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. അതിങ്ങനെ പോയി: ‘ആര്, എന്നു ജയിച്ചാലും സഭയിലും മണ്ഡലത്തിലും ഭൂരിപക്ഷം കുറയണേ, പ്രതിപക്ഷം കസറണേ. മന്ത്രിമാർക്കെന്നും പേടി ഉള്ളിൽ ഉണ്ടായിരിക്കണേ, അത്രയ്ക്കൊക്കെ വികസനം മതിയെന്നോർത്തു വോട്ടണേ’. പ്രതിപക്ഷത്തിന്റെ (കേന്ദ്രത്തിലെയും കേരളത്തിലെയും) ഉശിരൻ മുന്നേറ്റത്തിനു കാരണങ്ങൾ പലതുണ്ട്. ഹിന്ദി ഹാർട്ട്ലാൻഡ് എന്ന് ഇംഗ്ലിഷ് മാധ്യമങ്ങൾ വിളിക്കുന്ന
രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളിൽ ഡിജിറ്റൽ മീഡിയ ഉപയോഗം മിക്കപ്പോഴും ദോഷഫലങ്ങളാണ് ഉണ്ടാക്കുക. രണ്ടു വയസ്സു മുതൽ അഞ്ചു വയസ്സു വരെയുള്ളു പ്രീസ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ ഡിജിറ്റൽ മീഡിയ ഉപയോഗത്തിന് ഗുണവും ദോഷവുമുണ്ടാകാം. അധ്യയനപരമായ പരിപാടികൾക്ക് ഈ പ്രായത്തിൽ ബുദ്ധിവികാസത്തെ ഗുണപരമായി
ആരോഗ്യകരമായ ഡിജിറ്റൽ മീഡിയ ഉപയോഗത്തിന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ശിശുരോഗ വിദഗ്ധരുടെ സംഘടന) നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ ഇവയാണ്. 18 മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളിൽ ദൂരെയുള്ള മാതാപിതാക്കളുമായുള്ള വിഡിയോ ചാറ്റിങ് ഒഴികെ മറ്റ് ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്നത് പൂർണമായി ഒഴിവാക്കുക. 18 മാസം
അച്ചടി മാധ്യമങ്ങളിലേക്ക് പരസ്യങ്ങൾ വൻ തോതിൽ തിരിച്ചു വരുന്നു. കോവിഡ്കാലത്ത് ഡിജിറ്റലിലേക്കും സോഷ്യൽ മീഡിയയിലേക്കും മാറിയ പരസ്യങ്ങളുടെ ചെലവ് ഇക്കൊല്ലം അച്ചടിയിൽ 20,000 കോടി കടക്കുമെന്നാണ് വിലയിരുത്തൽ. ആഗോള തലത്തിൽ ആകെ പരസ്യച്ചെലവിന്റെ 3% മാത്രമാണ് അച്ചടിക്ക്. എന്നാൽ, ഇന്ത്യയിൽ 19 ശതമാനവും പത്രങ്ങൾ പ്രധാന പങ്കുവഹിക്കുന്ന അച്ചടി മാധ്യമങ്ങളിലാണ്.
കോട്ടയം∙ ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ 10 ലക്ഷം ഡിജിറ്റൽ പ്രചാരകരെ കണ്ടെത്താനുള്ള ഒരുക്കം തുടങ്ങി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ.സംസ്ഥാനത്തെ 25,177 കോൺഗ്രസ് ബൂത്ത് കമ്മിറ്റികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രവർത്തകരാകും ഡിജിറ്റൽ പ്രചാരകരാകുക. അവസാനത്തെ കോൺഗ്രസ്പ്രവർത്തകനെയും
ഡിജിറ്റൽ മീഡിയ, ഒടിടി(ഓവർ ദി ടോപ്) മേഖലയിലെ ഉൾപ്പെടെ പ്രക്ഷേപണ മാനദണ്ഡ, നിയന്ത്രണ വ്യവസ്ഥകൾ ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. 1995ലെ കേബിൾ ടിവി റഗുലേഷൻ നിയമത്തിനു ഉൾപ്പെടെ പകരമാകുന്ന ബ്രോഡ്കാസ്റ്റിങ് സർവീസസ്(റഗുലേഷൻ) ബില്ലിന്റെ കരട് വാർത്താ വിതരണ മന്ത്രാലയം അവതരിപ്പിച്ചു.
Results 1-10 of 31