Activate your premium subscription today
കുമരകം ∙ വിനോദസഞ്ചാര മേഖലയായ കുമരകത്തെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ ഇനി കേബിൾ ഉപയോഗിക്കും. ചെങ്ങളം സബ് സ്റ്റേഷൻ മുതൽ കവണാറ്റിൻകര വരെയുള്ള കുമരകം റോഡിന്റെ 15 കിലോമീറ്റർ നീളത്തിലാണ് ഇതിനായി 11 കെവിയുടെ കേബിൾ വലിക്കുന്നത്. കെഎസ്ഇബിയുടെ പ്ലാൻ ഫണ്ടിൽ നിന്നു 3 കോടി രൂപ ചെലവഴിച്ചാണു പദ്ധതി
ചാരുംമൂട്∙ മഴ വന്നാൽ വെള്ളക്കെട്ട്, വെയിലാണെങ്കിൽ ചൂട്. ചാരുംമൂട് കെഎസ്ഇബി ഓഫിസ് ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിൽ. ജീവനക്കാർ ആശങ്കയിൽ. കെഐപിയുടെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കെഎസ്ഇബി ഓഫിസ് 2017ലാണ് സ്വന്തം സ്ഥലത്ത് നിർമിച്ച കെട്ടിടത്തിലേക്ക് മാറ്റിയത്.തിരുവനന്തപുരത്ത് നടന്ന ദേശീയ
തിരുവനന്തപുരം∙ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുറച്ച് റഗുലേറ്ററി കമ്മിഷന്. നവംബര്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്താനാണ് കമ്മിഷന്റെ നീക്കം. എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ നവംബര്‍ 13ന് നടക്കാനിരിക്കെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പിനുശേഷം നിരക്കു വര്‍ധിപ്പിക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍.
17 വർഷവും എട്ടു മാസവും!പള്ളിവാസൽ വിപുലീകരണ പദ്ധതി യാഥാർഥ്യമാകുന്നത് രണ്ടു ദശകത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ്. പദ്ധതിക്കായി അണക്കെട്ട് നിർമിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ടണൽ മുതൽ പവർഹൗസ് വരെ മാത്രം നിർമിക്കേണ്ട ചെറുകിട ജലവൈദ്യുതപദ്ധതിയായിരുന്നു പള്ളിവാസൽ വിപുലീകരണ പദ്ധതി. 2007 മാർച്ച് ഒന്നിന്
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് ആറിന് ശേഷമായിരിക്കും അരമണിക്കൂർ വീതം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തകയെന്നാണ് അറിയിപ്പ്. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാലാണ് നടപടി. അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് ജനങ്ങൾ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചു.
തിരൂർ ∙ ജില്ലയിലെ വൈദ്യുത വിതരണ മേഖലയിലെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് മലപ്പുറം പാക്കേജ് എന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. തലക്കാട് വെങ്ങാലൂരിൽ 220 കെവി സബ്സ്റ്റേഷന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. 2032ൽ പൂർത്തിയാകുന്ന തരത്തിൽ ദീർഘകാല
തിരുവനന്തപുരം ∙ മാസംതോറുമുള്ള വൈദ്യുതി ഉപയോഗം കണക്കിലെടുത്ത് പ്രതിമാസ ബിൽ നൽകാൻ യൂണിറ്റിന് 2 പൈസ അധിക ചെലവാകുമെന്നു കെഎസ്ഇബി. പ്രതിമാസ ബിൽ സമ്പ്രദായത്തിലേക്കു മാറിയാൽ അടുത്ത നിരക്ക് പരിഷ്കരണത്തിൽ ഈ ബാധ്യതയും ജനങ്ങൾ വഹിക്കേണ്ടി വരും. രണ്ടു മാസത്തിലൊരിക്കൽ നൽകുന്ന വൈദ്യുതി ബിൽ മാസത്തിലൊരിക്കൽ മീറ്റർ
തിരുവനന്തപുരം ∙ ഉപഭോക്താക്കളുടെ നിരന്തരമായ പരാതിയെത്തുടർന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഇടപെട്ടതോടെ കെഎസ്ഇബി വൈദ്യുതി ബില്ലിൽ മാറ്റം വരുത്തി. ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതു പ്രകാരം ബില്ല് മലയാളത്തിലോ ഇംഗ്ലിഷിലോ നൽകും. 2 മാസം മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സംവിധാനം വൈകാതെ സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകും.
കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി ഏർപ്പെടുത്തേണ്ടിവന്ന വൈദ്യുതിനിയന്ത്രണം ഭാവിയില്‍ കേരളത്തെ ഇരുട്ടിലാക്കാന്‍ പോന്ന രൂക്ഷമായ ഊര്‍ജപ്രതിസന്ധിയുടെ മുന്‍കൂർ മുന്നറിയിപ്പോ? സൂചനകള്‍ കാണാതെ മുന്നോട്ടുപോകുന്നത് സാമ്പത്തികമായും വികസനപരമായും സംസ്ഥാനത്തെ എത്രത്തോളം പിന്നോട്ടു വലിക്കുമെന്നതാണ് കാത്തിരുന്നു കാണേണ്ടത്. സംസ്ഥാനത്തിന് ആവശ്യമായിട്ടുള്ള വൈദ്യുതിയുടെ ഏകദേശം 30 ശതമാനം ഇന്‍സ്റ്റോള്‍ഡ് കപ്പാസിറ്റി ഉണ്ടെങ്കില്‍പോലും പീക്ക് സമയത്ത് ആവശ്യമായിട്ടുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ലഭ്യമായിട്ടുള്ളത്. ബാക്കി മുഴുവന്‍ വലിയ വില കൊടുത്തു പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതി. നിലവില്‍ 13,000 കോടി രൂപയുടെ വൈദ്യുതിയാണ് വര്‍ഷം തോറും കേരളം വാങ്ങുന്നത്. 2030 ആകുമ്പോള്‍ 25,000–35,000 കോടി രൂപയ്ക്കും ഇടയിൽ ആയിരിക്കും വൈദ്യുതി വാങ്ങുന്നതിനായി വേണ്ടിവരിക. 2030 ആകുമ്പോള്‍ മലയാളികള്‍ വൈദ്യുതി യൂണിറ്റിന് 10 രൂപയെങ്കിലും വില കൊടുക്കേണ്ടിവരുമെന്നു മാത്രമല്ല പവർകട്ടും നേരിടേണ്ടിവരുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ഊര്‍ജപ്രതിസന്ധിയുടെ പരിഹാരമെന്ന നിലയില്‍ സംസ്ഥാനത്തെ ആദ്യ ആണവ വൈദ്യുത നിലയം ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ ഉയരുന്നത്. 2030ല്‍ കേരളത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ക്കായി 10,000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കേണ്ടി വരുമെന്ന
തിരുവനന്തപുരം∙ നിലവിലെ അവസ്ഥയിൽ സംസ്ഥാനത്തെ പുനരുപയോഗ വൈദ്യുതി ഉൽപാദനം ലക്ഷ്യമിട്ട അളവിലേക്കെത്താൻ വൈകുമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതോൽപാദനം മെച്ചപ്പെടുത്താൻ ഡേറ്റ അനലിറ്റിക്സ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് കെഎസ്ഇബി ഒരു മാസത്തിനുള്ളിൽ വിശദമായ പദ്ധതി തയാറാക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
Results 1-10 of 203