Activate your premium subscription today
സ്വന്തം പ്രതിഭയാൽ രാജ്യത്തിന്റെ ആത്മാവിനെ പ്രകാശിപ്പിച്ച വീരസന്തതികൾക്ക് എല്ലാ കാലഘട്ടങ്ങളിലും ഇന്ത്യ ജന്മം നൽകിയിട്ടുണ്ട്. അവരിൽ ചിലർ ആകാശത്തു തെളിഞ്ഞുകാണുന്ന സപ്തർഷി മണ്ഡലത്തിലെ നക്ഷത്രരാശികൾപോലെ ഇന്നും നമുക്കു വഴികാട്ടുന്നു. ആ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമേറിയ താരങ്ങളിലൊന്നാണ് ഭഗവാൻ ബിർസ മുണ്ട. ആധുനിക ഇന്ത്യാചരിത്രത്തിലെ ഇതിഹാസമായ ബിർസ മുണ്ടയുടെ 150–ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഒരു വർഷത്തെ ആഘോഷങ്ങൾക്കു രാജ്യം ഇന്നു തുടക്കം കുറിക്കുമ്പോൾ, അദ്ദേഹത്തിന്റെ ധന്യസ്മൃതികളെ ഞാൻ നന്ദിപൂർവം വണങ്ങുന്നു. കുട്ടിക്കാലത്ത്, ബിർസ മുണ്ടയുടെ വീരകഥകൾ കേട്ടുകേട്ട് ഞാനും കൂട്ടുകാരും ഞങ്ങളുടെ പാരമ്പര്യത്തിൽ അഭിമാനം കൊണ്ടിരുന്നത് ഓർക്കുന്നു. ഇന്നു ജാർഖണ്ഡിന്റെ ഭാഗമായ ഉളിഹാതു എന്ന ഗ്രാമത്തിൽ ജനിച്ച്, 25 വയസ്സു വരെ മാത്രം ജീവിച്ചൊരാളാണ് വിദേശാധിപത്യത്തിന്റെ ചൂഷണങ്ങൾക്കെതിരായ ജനകീയ പോരാട്ടത്തിന്റെ ധീരനായകനായി മാറിയത്. ബ്രിട്ടിഷ് ഭരണാധികാരികളും തദ്ദേശീയ ജന്മിമാരും ഭൂമി തട്ടിയെടുത്തും അതിക്രമങ്ങൾക്കിരയാക്കിയും ആദിവാസി ജനതയെ ചൂഷണം ചെയ്തപ്പോൾ, ആ അനീതികളെ ചെറുത്തുനിൽക്കാനും അവകാശ സംരക്ഷണത്തിനു വേണ്ടി പടപൊരുതാനും ജനങ്ങളെ നയിച്ചതു ധർത്തി ആബാ (ഭൂമിയുടെ പിതാവ്) എന്നു വിളിക്കപ്പെട്ട ബിർസ മുണ്ടയായിരുന്നു.1890കളുടെ അവസാനം, ബ്രിട്ടിഷുകാരുടെ അടിച്ചമർത്തലുകൾക്കെതിരെ ഉൽഗുലൻ എന്നറിയപ്പെട്ട മുണ്ട കലാപം
രാഷ്ട്രീയ സത്യസന്ധത, നീതിബോധം, നിർഭയ നിലപാടുകൾ, അചഞ്ചലമായ രാജ്യസ്നേഹം, ആത്മത്യാഗം, ബഹുസ്വരതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത കൂറ്... കേരളത്തിന്റെ ദേശീയപ്രസ്ഥാന ചരിത്രത്തിൽ ഈ വിശേഷണങ്ങൾക്കൊപ്പം ചൂണ്ടിക്കാണിക്കേണ്ട ആദ്യപേര് ഒരുപക്ഷേ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്നായിരിക്കും. അതുകൊണ്ടാണ് അബ്ദുറഹ്മാൻ സാഹിബിനെപ്പോലെ അദ്ദേഹം മാത്രമേയുള്ളൂ എന്ന് സുകുമാർ അഴീക്കോട് പറഞ്ഞത്. വൈക്കം മുഹമ്മദ് ബഷീറിന് അഭയവും തണലും ആയിരുന്നു സാഹിബെങ്കിൽ, ഗാന്ധിജിക്കു ധീരനായ സേനാനിയും രാജാജിക്കു സത്യസന്ധതയുടെ ആൾരൂപവും ആയിരുന്നു. സ്വന്തം രാജ്യത്തോടും തന്റെ രാഷ്ട്രീയപ്രസ്ഥാനത്തോടും മതവിശ്വാസത്തോടും ഒരുപോലെ ‘വിശ്വസ്തൻ’ ആയിരുന്നു അബ്ദുറഹ്മാൻ സാഹിബ്. അദ്ദേഹം ആരംഭിച്ച പത്രത്തിന്റെ പേരും അൽ അമീൻ (വിശ്വസ്തൻ) എന്നു തന്നെയായിരുന്നു. കൊടുങ്ങല്ലൂരിലെ, അഴീക്കോടിനടുത്തുള്ള കറുകപ്പാടത്ത് പുന്നച്ചാൽ വീട്ടിൽ അബ്ദുറഹ്മാന്റെയും കൊച്ചൈശുമ്മയുടെയും മകനായി, 1898ൽ ജനിച്ച അബ്ദുറഹ്മാൻ സാഹിബ് കോഴിക്കോട് ബാസൽ മിഷൻ കോളജിൽനിന്ന് ഇന്റർമീഡിയറ്റ് പാസായ ശേഷം മദ്രാസിലെ മുഹമ്മദൻ കോളജിൽ ബിരുദത്തിനു ചേർന്നു. നിസ്സഹകരണ- ഖിലാഫത്ത് പ്രസ്ഥാനം സജീവമായിരുന്ന നാളുകളായിരുന്നു അത്. ഒന്നാം ലോകയുദ്ധവും ഗാന്ധിജിയുടെ കടന്നുവരവും ജാലിയൻ വാലാബാഗ് സംഭവവും നിസ്സഹകരണപ്രസ്ഥാനവും മൗലാനാ അബുൽകലാം ആസാദിന്റെ ‘അൽ ഹിലാൽ’ പത്രവും രാജ്യമെമ്പാടുമുള്ള ദേശീയവാദികളായ മുസ്ലിം ചെറുപ്പക്കാരെ സ്വാതന്ത്ര്യസമരത്തിലേക്ക് ആകർഷിച്ച കാലമായിരുന്നു അത്.
‘‘വരിക വരിക സഹജരേ, സഹന സമരസമയമായ് കരളുറച്ചു കൈകൾ കോർത്തു കാൽനടയ്ക്കു പോക നാം...’’ ഒരു പിടി ഉപ്പുകൊണ്ട് ബ്രിട്ടിഷ് സാമ്രാജ്യത്തെ വിറളിപിടിപ്പിച്ച ഉപ്പുസത്യഗ്രഹ സമരനാളുകളിലേക്ക് ഒഴുകിയെത്തുകയാണ് വി.പി.അപ്പുക്കുട്ട പൊതുവാളുടെ ഓർമകൾ. ഉപ്പുസത്യഗ്രഹത്തിനു വേദിയായ കാസർകോട്ടെ ഒളവറ ഉളിയത്തുകടവിൽ നിൽക്കുമ്പോൾ പ്രായംമറന്ന് ഈ സ്വാതന്ത്ര്യസമര സേനാനി ആവേശം കൊള്ളുന്നു. വിദ്യാർഥിയായിരുന്ന നാളിൽ സാക്ഷ്യംവഹിച്ച ചരിത്രമുഹൂർത്തത്തിലേക്ക് സഞ്ചരിക്കുമ്പോൾ ഒരിടത്തു പോലും പൊതുവാളിന്റെ ഓർമ പതറില്ല. അത്രമേൽ തീക്ഷ്ണമായിരുന്നു സ്വാതന്ത്ര്യദിന ഓർമകളെല്ലാം. രാജ്യം എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ അപ്പുക്കുട്ട പൊതുവാളിന്റെ മനസ്സിലും പോരാട്ടത്തിന്റെ ആ നാളുകളുണ്ട്. അതിൽ ഗാന്ധിജിയെ കണ്ട ഓർമകളുണ്ട്. സ്വാതന്ത്ര്യത്തിനായി ‘രഹസ്യപ്പോരാളി’യായ അനുഭവങ്ങളുമുണ്ട്. വർഷങ്ങൾക്കു പിന്നിലുള്ള ആ കാലത്തേയ്ക്ക് അദ്ദേഹത്തിന്റെ കൈപിടിച്ച് ഒരു യാത്ര, ഈ സ്വാതന്ത്ര്യദിനത്തിൽ...
ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അവിസ്മരണീയമായ ഏടാണ് 1946ൽ ബോംബെയിൽ നടന്ന നാവിക സമരം. 1946 ഫെബ്രുവരി 18നു തുടങ്ങി 5 ദിവസം നീണ്ടുനിന്ന ഈ സമരം ഇന്ത്യയിലെ ബ്രിട്ടിഷ് രാജിന്റെ ഘടനയെ ആഴത്തിൽ പിടിച്ചുലച്ചു.രണ്ടാം ലോകയുദ്ധത്തിനു ശേഷം റോയൽ ഇന്ത്യൻ നേവി 10 മടങ്ങു വലുതായി മാറിയിരുന്നു. അക്കാലത്ത്
ഒരിടത്തൊരിടത്ത് സൈനിക കന്റോൺമെന്റിൽ ജനിച്ചൊരു കുട്ടിയുണ്ടായിരുന്നു. സുബേദാർ റാങ്കിലുള്ള ആർമി ഓഫിസറുടെ മകൻ. അവന്റെ കുട്ടിക്കാലം പക്ഷേ സങ്കടങ്ങളുടേതും മുറിവുകളുടേതുമായിരുന്നു. അതിന് ഒറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ, ജാതി. ഞങ്ങളുടെ ജന്മം ദൈവത്തിന്റെ ശിക്ഷയാണെന്നു കുറേ മനുഷ്യർ വിശ്വസിച്ചിരുന്ന കാലം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണ കാലം. ഇരുട്ടിലും വെട്ടത്തിലും നീരാളിയെപ്പോലെ ജാതി അവനെ ഇറുക്കിപ്പിടിച്ചു. അയിത്തക്കാരനെന്നു പറഞ്ഞ് മറ്റു കുട്ടികളാരും അവനോട് മിണ്ടിയില്ല, കളിക്കാനും കൂട്ടിയില്ല. അധ്യാപകർ പോലും അകലെ നിർത്തി. സ്വന്തം ബുദ്ധിയുടെ ബലത്തിൽ, കഠിന പ്രയത്നത്താൽ, ആ തീക്കാലത്തെ അവൻ മറികടന്നു. അനേകമനേകം പേർക്കു മനുഷ്യരായി തലയുയർത്തി ജീവിക്കാൻ ഊർജം നൽകുന്ന ഇതിഹാസമായി. നമുക്ക് ഈ കഥ പറയാനും കേൾക്കാനും അവകാശമുണ്ടാക്കിയ മഹത്തായ ഭരണഘടനയുടെ ശിൽപിയായി. ബാബാസാഹേബ് എന്ന് ആദരവോടെയും ‘ജയ് ഭീം’ എന്ന് മുദ്രാവാക്യം മുഴക്കിയും ഇന്ത്യൻ ജനത ഈ പടനായകനെ നെഞ്ചിലേറ്റി. ഭീംറാവു റാംജി അംബേദ്കർ എന്ന ഡോ. ബി.ആർ.അംബേദ്കറുടെ ജീവിതം എക്കാലത്തും ആവേശമാണ്. ∙ പെരുമഴയത്തേക്ക് ആട്ടിയിറക്കപ്പെട്ട കുട്ടി അംബേദ്കർ ഒരിക്കൽ പറഞ്ഞു, ‘‘എനിക്കു നിങ്ങളോടുള്ള ഉപദേശം ഇതാണ്: വിദ്യ അഭ്യസിക്കുക, സംഘടിക്കുക, സമരം ചെയ്യുക. ആത്മവിശ്വാസം ഉണ്ടായിരിക്കുക. ഒരിക്കലും പ്രത്യാശ കൈവെടിയാതിരിക്കുക’’. പക്ഷേ, എളുപ്പമല്ലായിരുന്നു ഭീമിന്റെ കുട്ടിക്കാലം. ദലിത് വിഭാഗത്തിൽപ്പെട്ട മഹർ ജാതിക്കാരനായിരുന്നു ഭീം. അയിത്തജാതിക്കാർ എന്നു സമൂഹം വേർതിരിച്ചവർക്കു പ്രത്യേക ഇരിപ്പിടമാണ് ക്ലാസിൽ. ഇരിക്കാനായി ഒരു ചാക്കുമായാണു കുഞ്ഞുഭീം സ്കൂളിലേക്കു പോയിരുന്നത്. കൂട്ടുകാരെ തൊടാനൊന്നും അനുവാദമില്ലായിരുന്നു. ഉന്നത ജാതിക്കാരെന്നു മേനി നടിക്കുന്നവരുടെ മക്കൾ കൂട്ടത്തിൽ കൂട്ടിയതേയില്ല.
കോഴിക്കോട്∙ സ്വാതന്ത്ര്യസമര സേനാനി കെ. ഉണ്ണീരി (100) കക്കോടിയിൽ അന്തരിച്ചു. പ്രായാധിക്യമായ അവശതകളെ തുടർന്നു വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ രഹസ്യ വിവരങ്ങൾ കൈമാറുന്ന ചുമതലക്കാരിൽ ഒരാളായിരുന്നു ഉണ്ണീരി.
കുയിലി: അധികമാർക്കും പരിചിതമല്ല ആ പേര്. അവരുടെ ധീരതയും ആത്മത്യാഗവും നമ്മുടെ മുഖ്യധാരാ ചരിത്ര പുസ്തകങ്ങളിൽ കണ്ടെത്തുകയെന്നതും പ്രയാസമാണ്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനും 77 വർഷം മുൻപായിരുന്നു അത്. ലോകത്തിലെതന്നെ ആദ്യ ചാവേർ പോരാളിയായി പല ചരിത്ര രേഖകളും അടയാളപ്പെടുത്തിയ ഒരു പെൺ പോരാളിയുടെ സാഹസികതയുടെ കഥ. ബ്രിട്ടിഷുകാരുടെ ആയുധപ്പുരയെ ചുട്ടു ചാമ്പലാക്കിയ കുയിലിയെന്ന ആ ധീരവനിതയുടെ പേര്, ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വാഴ്ത്തപ്പെടാതെ പോയ പോരാളികളുടെ പട്ടികയിലും ഇടം നേടിയിരുന്നു. യഥാർഥത്തിൽ ആരാണ് കുയിലി? എന്താണ് അവരുടെ കഥ?
കാസർകോട് ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടായ കണ്ണൂരിന് പരസ്പരം കൊന്നൊടുക്കിയതിന്റെ ചോരപുരണ്ട ചരിത്രമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആഞ്ഞടിച്ചപ്പോൾ കമ്യൂണിസ്റ്റുകാരായ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക ഉയർത്തിക്കാണിച്ചാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ‘അവസരവാദി’യായ ഗവർണർക്ക് അറിയാത്ത ഉജ്വല
പെരിയ ∙ ആസാദ് കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഗോവൻ വിമോചന സമര സേനാനികളെ ജില്ലാ ഭരണകൂടം ആദരിച്ചു. ഗോവൻ വിമോചന സമര സേനാനികളായ പടന്നക്കാട്ടെ കെ.വി.നാരായണൻ, പുല്ലൂർ തടത്തിലെ എ. ഗോപാലൻ നായർ എന്നിവരെയാണ് സബ് കലക്ടർ സൂഫിയാൻ അഹമ്മദ് വീട്ടിലെത്തി ആദരിച്ചത്. സേനാനികളെ പൊന്നാട അണിയിച്ച് ഉപഹാരം
ഏതാനും ദിവസങ്ങൾക്കകം ഇന്ത്യയ്ക്ക് 76 വയസ്സാവുകയാണ്. ഒരു ‘സ്വതന്ത്രപരമാധികാര രാഷ്ട്ര’മായിട്ടുള്ള ഇന്ത്യയുടെ ജനനം ചരിത്രത്തിലെ അപൂർവതയായിരുന്നു. വിഭജനത്തിന്റെയും വർഗീയകലാപങ്ങളുടെയും പലായനത്തിന്റെയും ആഴമേറിയ മുറിവുകളും നീറ്റലും പേറി നടക്കുന്ന ദശലക്ഷക്കണക്കിനു ജനങ്ങളായിരുന്നു യഥാർഥത്തിൽ, 1947ലെ ഇന്ത്യയുടെ ആത്മാവ്. അങ്ങനെയൊരു അനിശ്ചിതത്വത്തിൽനിന്നു സ്വാതന്ത്ര്യത്തിന്റെയും സാർവത്രിക വോട്ടവകാശത്തിന്റെയും ഭരണഘടനയുടെയും നീതിയുടെയും വിശാലമായ ലോകത്തേക്ക് ഇന്ത്യയെ കൈപിടിച്ചു നടത്തുമ്പോൾ നമ്മുടെ ദേശീയ നേതാക്കളുടെ കയ്യിൽ ഒരേയൊരു മൂലധനം മാത്രമാണുണ്ടായിരുന്നത്: ജാതിമതഭാഷാഭേദമന്യേ എല്ലാ ഇന്ത്യക്കാരിലുമുള്ള അപാരമായ വിശ്വാസം!
Results 1-10 of 25