Activate your premium subscription today
ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രം എക്കാലത്തും അതേപടി നിലനിൽക്കേണ്ടതു ഭാവിയുടെ കൂടി ആവശ്യമായിവേണം കാണാൻ. അതുകൊണ്ടുതന്നെ, മഹനീയമായ ആ ആധാരശിലയിൽ ഒരു പോറൽപോലും ഏൽക്കാതെ സൂക്ഷിക്കേണ്ടതും ഭാവിതലമുറകൾക്കു വേണ്ടിയാണ്. വേർതിരിവുകളോ അസഹിഷ്ണുതയോ വിവേചനമോ നമ്മുടെ രാജ്യത്തിനുമേൽ കറയായിത്തീരാൻ പാടില്ല.
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ പരാതിയിൽ എന്തു നടപടി സ്വീകരിച്ചുവെന്നു ഡൽഹി കോടതി ആരാഞ്ഞു. നടപടി റിപ്പോർട്ട് സമർപ്പിക്കാൻ സാകേത് മെട്രൊപ്പൊലിറ്റൻ മജിസ്ട്രേട്ട് കാർത്തിക് തപാരിയ ഡൽഹി പൊലീസിനു നിർദേശം നൽകി. രാജസ്ഥാനിൽ ഏപ്രിൽ 21നു മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മതസ്പർധ വളർത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി ഖുർബാൻ അലി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
1950- 2015 കാലയളവിൽ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 84.68 ശതമാനത്തിൽനിന്ന് 78.06% ആയി കുറഞ്ഞെന്നും മുസ്ലിം ജനസംഖ്യ 9.84 ശതമാനത്തിൽനിന്ന് 14.09 % ആയി വർധിച്ചെന്നും പറയുന്ന പിഎം–ഇഎസി (പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി) റിപ്പോർട്ട് ഉണ്ടാക്കിയ രാഷ്ട്രീയ ഒച്ചപ്പാട് ചില്ലറയല്ല. കേന്ദ്രസർക്കാർ, ജനസംഖ്യയേയും രാഷ്ട്രീയ, വർഗീയ ആയുധമാക്കുകയാണെന്നായിരുന്നു പ്രധാന വിമർശനം. തിരഞ്ഞെടുപ്പുകാലത്തു ധ്രുവീകരണമുണ്ടാക്കാനും യഥാർഥ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുമാണ് ശ്രമമെന്നു സിപിഐ അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ആരോപിച്ചു. എന്നാൽ കോൺഗ്രസ് തന്ത്രപരമായ മൗനം പിന്തുടർന്നു. ബിജെപിയുടെ കെണിയിൽ വീണുകൊടുക്കേണ്ടതില്ലെന്ന ആലോചനയാകാം ഇതിനു പിന്നിൽ. പിഎം–ഇഎസി അംഗവും സാമ്പത്തികശാസ്ത്രജ്ഞയുമായ ഡോ.ഷമിക രവി, കൺസൽറ്റന്റ് അപൂർവ് കുമാർ മിശ്ര, ഏബ്രഹാം ജോസ് എന്നിവരാണ് റിപ്പോർട്ട് തയാറാക്കിയത്. തമിഴ്നാട് ഗവർണറും മുൻ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ആർ.എൻ. രവിയുടെ മകളാണ് ഷമിക. ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായ രാജ്യമാണ് ഇന്ത്യയെന്ന ആഖ്യാനമാണ് റിപ്പോർട്ട് നൽകുന്നതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യാവിഹിതത്തിലെ വളർച്ച സംബന്ധിച്ച ആശങ്ക പങ്കുവയ്ക്കാനാണ് പല ബിജെപി നേതാക്കളും ഈ റിപ്പോർട്ട് ഉപയോഗിച്ചത്. സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനമന്ത്രിക്ക് ഉപദേശങ്ങൾ നൽകുന്ന സമിതിയാണ് ഇഎസി. റിപ്പോർട്ട് വിവാദമായ സാഹചര്യത്തിൽ അതു തയാറാക്കിയ പിഎ–ഇഎസി അംഗം ഡോ.ഷമിക രവി 'മനോരമ ഓൺലൈൻ പ്രീമിയ'ത്തിൽ സംസാരിക്കുന്നു. യുഎസ് കേന്ദ്രമായ ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂഷനിലെ ഇന്ത്യ സെന്റർ സീനിയർ ഫെലോ കൂടിയായ ഷമിക ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലെ വിസിറ്റിങ് പ്രഫസറുമാണ്.
നമ്മുടെ രാജ്യത്തിന്റെ കാതലായ മൂല്യങ്ങൾക്കും ജനാധിപത്യ മര്യാദകൾക്കും നിരക്കാത്ത വാക്കും പ്രവൃത്തിയും സ്വന്തം ഭാഗത്തുനിന്നുണ്ടായിക്കൂടെന്ന അടിസ്ഥാനബോധ്യം രാഷ്ട്രീയ നേതാക്കൾക്ക് എല്ലായ്പോഴും വേണ്ടതാണ്. പ്രധാനമന്ത്രിമുതൽ ഗ്രാമപ്പഞ്ചായത്ത് അംഗംവരെ ഈ ബോധ്യം പ്രകടിപ്പിക്കുകയും വേണം. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വിവാദ പ്രസംഗങ്ങൾ അതുകൊണ്ടുതന്നെയാണു ഗൗരവമാനം കൈവരിക്കുന്നതും.
ന്യൂഡൽഹി ∙ ആദ്യഘട്ടം തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം കുറഞ്ഞതാണ്, ബിജെപി തിരഞ്ഞെടുപ്പു പ്രചാരണ തന്ത്രത്തിൽ പൊടുന്നനെ മാറ്റം കൊണ്ടുവരാൻ കാരണമെന്നു വിലയിരുത്തപ്പെടുന്നു. വികസനം, മോദി ഗാരന്റി തുടങ്ങിയ മുദ്രാവാക്യങ്ങളിൽനിന്ന് വർഗീയ വിഭജനമെന്ന തന്ത്രത്തിലേക്കുള്ള മാറ്റത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേതൃത്വം നൽകുകയും ചെയ്തു. കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ശക്തമായി രംഗത്തുവരികയും തിരഞ്ഞെടുപ്പു കമ്മിഷന് ഒട്ടേറെ പരാതികൾ ലഭിക്കുകയും ചെയ്തിട്ടും മൂന്നാംദിവസവും പറഞ്ഞത് ഉച്ചത്തിൽ ആവർത്തിക്കുകയാണു മോദി ചെയ്തത്.
ന്യൂഡൽഹി∙ രാജസ്ഥാനിലും ഉത്തർപ്രദേശിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ സിപിഎം. സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്റെ അഭിഭാഷകൻ കോടതിയിൽ ഇക്കാര്യം പരാമർശിക്കും. നേരത്തെ തന്നെ നിലനിൽക്കുന്ന വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസുകൾ ഇന്ന് സുപ്രീം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദമായ രാജസ്ഥാൻ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയും യുഡിഎഫ് ആലപ്പുഴ സ്ഥാനാർഥിയുമായ കെ.സി.വേണുഗോപാല്. രാജ്യത്ത് വർഗീയധ്രുവീകരണം ഉണ്ടാക്കി വോട്ട് നേടുക എന്ന ലക്ഷ്യം വച്ച് മോദി കള്ളപ്രചരണം നടത്തുന്നുവെന്ന് വേണുഗോപാൽ ആരോപിച്ചു. ‘‘വിദ്വേഷ പ്രസംഗങ്ങളുടെ ചരിത്രത്തിൽ ഏറ്റവും ഭീകരമായ പ്രസംഗമാണ് മോദിയുടേത്’’, വേണുഗോപാൽ പറഞ്ഞു
മുംബൈ ∙ വിദ്വേഷപ്രസംഗം നടത്തിയെന്ന കേസിൽ ഇസ്ലാം മതപ്രഭാഷകനെ ഗുജറാത്ത് പൊലീസ് മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. അറസ്റ്റിനെതിരെ ഘാട്കോപ്പറിൽ തടിച്ചുകൂടി പ്രതിഷേധിച്ചവരിൽ 5 പേരെ സർക്കാർ ഉദ്യോഗസ്ഥരുടെ ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് പിന്നീട് അറസ്റ്റ് ചെയ്തു. 1ന് ഗുജറാത്തിൽ
മുംബൈ∙ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ഇസ്ലാമിക് പ്രബോധകൻ മുഫ്തി സൽമാൻ അസ്ഹരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് പൊലീസാണ് അസ്ഹരിയെ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തെ പിന്നീട് മുംബൈ ഘട്കോപർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
ന്യൂഡൽഹി∙ വിദ്വേഷപ്രചാരണം നടത്തുന്നത് ഏതു വിഭാഗക്കാരായാലും നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ഹരിയാനയിലെ നൂഹ് അക്രമങ്ങളെ തുടർന്ന് മുസ്ലിംകളെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം മുഴക്കിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു
Results 1-10 of 88