Activate your premium subscription today
‘‘ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ യുദ്ധം ഒടുവിൽ നാം വിജയിച്ചിരിക്കുന്നു. ഇതുവരെ നാം റിപ്പബ്ലിക് ഓഫ് ചൈനയായിരുന്നു. എല്ലാ ലോകരാജ്യങ്ങളും കേൾക്കുക, ഇനി മുതല്‍ ഞങ്ങൾ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയാണ്. ഇതാണ് ഈ രാജ്യത്തെ ജനങ്ങൾക്കായി നിലകൊള്ളുന്ന ഒരൊറ്റ ഭരണകൂടം. തുല്യത, പരസ്പര ബഹുമാനം, രാജ്യത്തിന്റെ അഖണ്ഡത ഇതെല്ലാം ഈ സർക്കാരിനു കീഴിൽ ഭദ്രമായിരിക്കും.’’ 1949 ഒക്ടോബർ ഒന്നിലെ പ്രഭാതമായിരുന്നു അത്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിന്റെ ഹൃദയഭാഗമായ ടിയാനൻമെൻസ്ക്വയറിൽ തടിച്ചുകൂടിയ രണ്ടു ലക്ഷത്തിലേറെ പേരുടെ കരഘോഷങ്ങൾക്കു നടുവിൽനിന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തലതൊട്ടപ്പൻ മാവോ സെദുങ് പറഞ്ഞ വാക്കുകൾ. ചിയാങ് കൈഷക്കിന്റെ നാഷനലിസ്റ്റ് സർക്കാരിനെ പുറത്താക്കി കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുത്തതിന്റെ അടയാളമായി ആകാശത്ത് മാവോ ഉയർത്തിയ പതാക പാറിപ്പറന്നു; രക്തച്ചുവപ്പിന്റെ പശ്ചാത്തലത്തിൽ അഞ്ചു നക്ഷത്രങ്ങൾ പതിച്ച പതാക. ചുറ്റിലും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ദേശീയ ഗാനം ‘ദ് മാർച്ച് ഓഫ് ദ് വൊളന്റിയേഴ്സ്’ മുഴങ്ങി. വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ ആകാശത്തിൽ ഹുങ്കാരശബ്ദം മുഴക്കി. ആയുധങ്ങളേന്തിയ സൈനികരുടെ കരുത്ത് പ്രകടിപ്പിച്ച മാർച്ചിനൊപ്പം മിലിട്ടറി വാഹനങ്ങൾ നിരനിരയായി നീങ്ങി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അധികാരപൈതൃകത്തിലെ രക്തനക്ഷത്രങ്ങളിലൊന്നായി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന (പിആർസി) പിറക്കുകയായിരുന്നു. ലോകത്തിനു മുന്നിൽ ചൈന ഉദയം ചെയ്ത് 2024 ഒക്ടോബറിൽ മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ജനകീയ വിപ്ലവത്തിലൂടെ മാവോ തുടക്കമിട്ട ചൈന, പല കാലം പിന്നിട്ട് ഇന്ന് ഷി ചിൻപിങ്ങിന്റെ സർവാധിപത്യത്തിനു കീഴിലാണ്. ചൈനയുടെ പിറവിയോടൊപ്പം മാവോ ജനങ്ങൾക്ക് ഉറപ്പു നൽകിയ തുല്യത, പരസ്പര ബഹുമാനം തുടങ്ങിയവ എത്രമാത്രം ഇന്നു രാജ്യത്ത് പ്രാവർത്തികമാണെന്ന ചോദ്യവും ബാക്കി. റഷ്യയില്‍ ബോൾഷെവിക്കുകള്‍ അധികാരം പിടിച്ചെടുത്തതിന്റെ ആവേശം ഉൾക്കൊണ്ടാണ് മാവോയുടെ നേതൃത്വത്തിൽ ചൈനീസ് വിപ്ലവം അരങ്ങേറിയത്. മാവോയുടെ കീഴിലെ ചൈനയെ ആദ്യമായി രാജ്യമെന്ന നിലയിൽ അംഗീകരിച്ചവയിൽ ഒന്ന് സോവിയറ്റ് യൂണിയനായിരുന്നു (യുഎസ്എസ്ആർ). ചൈനയുടെ പിറവി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ആകെ പങ്കെടുത്ത വിദേശ പ്രതിനിധികളാകട്ടെ, സോവിയറ്റ് യൂണിയനിൽനിന്നുള്ള 43 അംഗ സംഘവും. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന രൂപീകരിക്കപ്പെട്ട് 75 വർഷമാകുമ്പോഴും ലോകം ഉറ്റുനോക്കുന്നത് സോവിയറ്റ് യൂണിയനിലേക്കു തന്നെയാണ്. അതിന് കാരണവുമുണ്ട്. 69 വർഷമായിരുന്നു
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിലെ ഡെപ്സാങ്, ഡെംചോക് മേഖലകളിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനിക പിൻമാറ്റ നടപടി പൂർത്തിയായി. മേഖലയിൽ പട്രോളിങ് വൈകാതെ ആരംഭിക്കും. നിയന്ത്രണ രേഖയിൽനിന്ന് പിൻവാങ്ങുന്നതിൽ ധാരണയായതായി കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. തുടർന്ന് ചൈന ഇക്കാര്യം സ്ഥിരീകരിച്ചു.
ന്യൂഡൽഹി∙ ദക്ഷിണ ചൈനാക്കടലിൽ ചൈന–ഫിലിപ്പീൻസ് സംഘർഷം തുടരുന്നതിനിടയിൽ ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. മനിലയിൽ വെച്ച് ഫിലിപ്പീൻസ് വിദേശകാര്യ സെക്രട്ടറി എൻറിക് മനാലോയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി ഇന്ത്യൻ നിലപാട്
ബെയ്ജിങ് ∙ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുകള്‍ തുടരുന്നതിനിടെ ചൈനയുമായി 20 സുപ്രധാന കരാറുകളിൽ ഒപ്പുവച്ച് മാലദ്വീപ്. കരാറുകളിൽ ഒപ്പുവച്ചതിനു പുറമെ തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഉഭയകക്ഷി ബന്ധം ദൃഢമാക്കാൻ ധാരണയിലെത്തിയതായും ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട്ടു ചെയ്തു. ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു എന്നിവരുടെ സാന്നിധ്യത്തിലാണ് സർക്കാർ പ്രതിനിധികൾ നിർണായക കരാറുകളില്‍ ഒപ്പുവച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അയൽ രാജ്യങ്ങളെ സമ്മർദത്തിലാക്കി ചൈനയുടെ മറ്റു ലക്ഷ്യങ്ങൾ സാധിക്കുകയാണ് ഡാം നിർമാണത്തിനു പിന്നിലെ ഗൂഢലക്ഷ്യമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. പല സ്ഥലങ്ങളിലായി നിരവധി ഡാമുകൾ നിർമിക്കുന്നതിലൂടെ പരമാവധി ജലം സംഭരിച്ചുവയ്ക്കുകയാണ് ചൈനയുടെ ലക്ഷ്യം.... Water wars india china, Water wars china, China dam line of control
ന്യൂഡൽഹി ∙ അതിർത്തി സംഘർഷം പരിഹരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ, ചൈന സേനാ കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ചയിൽ ഗോഗ്ര, ഹോട്ട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ പിന്മാറ്റത്തിനു ധാരണ. ...India, China
ന്യൂഡൽഹി∙ ഇന്ത്യ–ചൈന അതിർത്തിയിൽ കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന്റെ വടക്ക്, തെക്കുഭാഗത്തുനിന്ന് ചൈനീസ് സൈന്യം പിന്മാറ്റം നടത്തുന്നതിന്റെ വിഡിയോയും ചിത്രങ്ങളും പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. ഇരു സൈന്യങ്ങളും പിന്മാറ്റ നടപടികൾ തുടങ്ങിയെന്ന് കഴിഞ്ഞ ..Chinese Army, Pangong lake area
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന സേനാപിന്മാറ്റത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സൈന്യം. പാംഗോങ് തടാകത്തിന്റെ തെക്ക്, വടക്ക് തീരങ്ങളില്‍നിന്നാണ് പിന്മാറ്റം. പാംഗോങ്ങില്‍ സേനാ പിന്മാറ്റത്തിന് ധാരണയായതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും വ്യാഴാഴ്ച രാജ്യസഭയില്‍ അറിയിച്ചിരുന്നു. ‘ചൈന ഏകപക്ഷീയമായി സൈനികബലം കൂട്ടുകയും... Pangong Strike | India China Agitation
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്നതിനിടെ ഇന്ത്യ - ചൈന സേനകൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടിയെന്ന വാർത്തകൾക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.Rahul Gandhi, China, Prime Minister Narendra Modi, Manorama News, Narendra Modi, India-China Faceoff, Manorama News, China Issue, Manorama Online, Breaking News.
ന്യൂഡൽഹി∙ സ്റ്റാർട്ടപ്പ് കമ്പനികളിലേക്ക് ഉൾപ്പെടെ 12,000 കോടിയോളം രൂപയുടെ ചൈനീസ് വിദേശനിക്ഷേപം കേന്ദ്രാനുമതി ലഭിക്കാതെ പാതിവഴിയിൽ എത്തിനിൽക്കുന്നു. ടെലികോമും ഇലക്ട്രോണിക്സും മുതൽ സാമ്പത്തിക മേഖലയിലേക്കു വരെയുള്ള ചൈനീസ് നിക്ഷേപമാണ് മുടങ്ങിയിരിക്കുന്നത്...China, India, FDI
Results 1-10 of 106