Activate your premium subscription today
‘‘പെണ്ണപ്പാ പെണ്ണപ്പായെന്ന് നാടാകെ വിളിക്കുന്ന അപ്പനുണ്ട്, ബാക്കിയെല്ലാരപ്പമ്മാരും ആണപ്പമ്മാരാണ്. എന്റപ്പൻ പെണ്ണപ്പനും.’’ ആൺ–പെൺ സ്വത്വബോധങ്ങൾക്കപ്പുറത്തേക്കുള്ള ഉടലിന്റെ രാഷ്ട്രീയത്തെ അവജ്ഞയോടെ കാണുന്ന സമൂഹത്തിലേക്കാണ് ആദിയുടെ ‘പെണ്ണപ്പൻ’ എത്തിയത്. ക്വീർ വിഭാഗത്തിൽപ്പെടുന്ന തന്നെ പോലെയുള്ള ഓരോ മനുഷ്യനും ആത്മാഭിമാനമുണ്ടെന്ന് സ്വന്തം വരികളിലൂടെ വിളിച്ചുപറയുകയായിരുന്നു ആദി. ഭാഷയുടെ പൊലിമയൊന്നുമില്ലാതെ ലളിതമായി എഴുതിയ വരികൾ. ‘‘ആത്മഹത്യാകുറിപ്പു പോലും എഴുതാൻ കഴിയാതെ തൂങ്ങിമരിച്ചവരോ വിഷം കഴിച്ച് മരിച്ചവരോ അല്ലെങ്കിൽ ആളുകളാൽ ഉപദ്രവിക്കപ്പെട്ട് കൊല്ലപ്പെട്ടവരോ ആണ് എന്റെ മനുഷ്യർ.’’– ആദിയുടെ വാക്കുകളിലുണ്ട് താനുൾപ്പെടുന്ന സമൂഹം നേരിടുന്ന വേദനകൾ. മുന്നിലുള്ള പ്രതിബന്ധങ്ങളെയെല്ലാം എഴുത്തു കൊണ്ട് നേരിട്ടാണ് ഈ യുവ ക്വീർ കവി ഇപ്പോൾ സർവകലാശാല പാഠപുസ്തകങ്ങളിൽ തന്റെ പേര് എഴുതിച്ചേർത്തിരിക്കുന്നത്. ആദിയുടെ പെണ്ണപ്പൻ എന്ന കവിത കാലിക്കറ്റ്, എംജി സർവകലാശാല സിലബസിൽ ഇടംനേടിയിരിക്കുന്നു. ക്വീർ മനുഷ്യർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് അപ്രത്യക്ഷരായിപ്പോവുന്ന കാലത്ത് ഈ നേട്ടം അത്ര ചെറുതല്ല. അധിക്ഷേപം കേട്ട കാലത്തെക്കുറിച്ച്, പെണ്ണപ്പന്റെ പിറവിയെക്കുറിച്ച്, ക്വീർ നിലപാടുകളെക്കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിൽ ആദി മനസ്സു തുറക്കുന്നു.
നിങ്ങൾ ആരെയെങ്കിലും ആത്മഹത്യയിൽനിന്നു പിന്തിരിപ്പിച്ചിട്ടുണ്ടോ? നിങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്ത എന്തെങ്കിലും കാര്യം മറ്റൊരാളെ ആത്മഹത്യ ചെയ്യുന്നതിൽനിന്നു പിന്തിരിപ്പിച്ചിട്ടുണ്ടാകാം. പിന്തിരിപ്പിച്ച കാര്യം ചിലപ്പോൾ നിങ്ങൾ അറിയണമെന്നില്ലെന്നു മാത്രം. ഈ ചോദ്യത്തിനു മൂർച്ചയുള്ള ഒരു മറുവശവുമുണ്ട്. നിങ്ങൾ ഒരാളെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചിട്ടുണ്ടോ? അതും ചിലപ്പോൾ അറിഞ്ഞോ അറിയാതെയോ ആകാം. ഇന്ത്യൻ പീനൽ കോഡ് 306-ാം വകുപ്പുപ്രകാരം പത്തു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ആത്മഹത്യാപ്രേരണ. ആത്മഹത്യാപ്രേരണയ്ക്കു ശിക്ഷിക്കപ്പെടുന്നതു പക്ഷേ, അതൊരു വ്യക്തിയോ ഏതാനും വ്യക്തികളോ ചെയ്യുമ്പോഴാകും. സമൂഹം വിവിധതരം സമ്മർദങ്ങൾ നൽകി കാലക്രമേണ ഒരാളെ ആത്മഹത്യ ചെയ്യിപ്പിക്കുമ്പോൾ സമൂഹത്തെ ശിക്ഷിക്കുക സാധ്യമല്ല എന്നതാകാം ഇഞ്ചിഞ്ചായും കൂട്ടായും കുറ്റം ചെയ്യാൻ മനുഷ്യജന്തുക്കളെ പ്രേരിപ്പിക്കുന്നത്. സമൂഹത്തിന്റെ ആ കുറ്റകൃത്യത്തിൽ സമൂഹത്തിലെ ഓരോ അംഗത്തിനും ഏറിയും കുറഞ്ഞുമുള്ള ഉത്തരവാദിത്തമുണ്ട്. അങ്ങനെയൊരു ഉത്തരവാദിത്തവുമായാണ് തലകുനിച്ച് ഇതെഴുതാനിരിക്കുന്നത്.
കൊച്ചി∙ ഫ്ലാറ്റിൽനിന്ന് വീണു മരിച്ച യുവാവിന്റെ മൃതദേഹം സഹോദരനും ബന്ധുക്കളും ഏറ്റുവാങ്ങി. ഹൈക്കോടതി ഇടപെടൽ ഉൾപ്പെടെയുണ്ടായ വിഷയത്തിൽ സ്വദേശമായ കണ്ണൂരിലേക്ക് മൃതദേഹത്തോടൊപ്പം അനുഗമിക്കാനും അന്ത്യകർമങ്ങളിൽ പങ്കെടുക്കാനും മരിച്ചയാളുടെ കുടുംബം പങ്കാളിയായ യുവാവിന് അനുമതി നൽകി. പങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടു മുണ്ടക്കയം സ്വദേശിയായ യുവാവ് നൽകിയ ഹർജിയെ തുടർന്നായിരുന്നു ഹൈക്കോടതി ഇടപെടൽ.
കൊച്ചി ∙ ഫ്ലാറ്റിൽനിന്നു വീണുണ്ടായ അപകടത്തിൽ മരിച്ച പങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽ നിന്നു വിട്ടുകിട്ടാൻ നിർദേശം നൽകണമെന്ന ആവശ്യവുമായി കോട്ടയം മുണ്ടക്കയം സ്വദേശിയായ യുവാവു നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ ഉൾപ്പെടെ വിശദീകരണം തേടി. ആശുപത്രിയിൽ, മെഡിക്കൽ ബില്ലായ 1.30 ലക്ഷം രൂപ അടയ്ക്കാനില്ലെന്നും
മോസ്കോ∙ എൽജിബിടി സമൂഹത്തോടു നിഷേധാത്മക നിലപാടുമായി റഷ്യ. രാജ്യാന്തര എൽജിബിടി പ്രസ്ഥാനം തീവ്രസ്വഭാവമുള്ള സംഘടനയെന്നു പറഞ്ഞ റഷ്യൻ സുപ്രീംകോടതി,...
‘ഒരേ രാജ്യത്തുള്ളവർക്ക് വിവാഹം കഴിക്കാം, ഒരേ മതവിഭാഗത്തിൽപ്പെട്ടവർക്ക് വിവാഹം കഴിക്കാം, ഒരേ കുടുംബത്തിൽപ്പെട്ടവർക്ക് വിവാഹം കഴിക്കാം. പക്ഷേ ഒരേ ലിംഗത്തിൽപ്പെട്ടവർക്കു മാത്രം വിവാഹം’– ...Same Sex Marriage, Supreme Court
ന്യൂഡൽഹി ∙ സ്വവർഗ വിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ എത്തിയ ഹർജികളെ എതിർത്ത് കേന്ദ്രം. ഇവിടെ വലിയൊരു നിയമഘടനയുണ്ടെന്നും അത് പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തെ മാത്രമേ അംഗീകരിക്കൂവെന്നും ... Same Sex Marriage, Delhi High Court, Gay, Lesbian, Malayala Manorama, Manorama Online, Manorama News
ഒരേ ലിംഗക്കാർ തമ്മിലുള്ള വിവാഹം അനുവദിക്കാമോ? ആ വിവാഹത്തിലൂടെ ഉണ്ടാകുന്നത് കുടുംബമാണോ? സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്നു വിഷയം പരിഗണിക്കവേ, നിയമഭേദഗതിക്ക് എതിരാണ് കേന്ദ്ര സർക്കാർ. സിപിഎം,സിപിഐ,എൻസിപി കക്ഷികൾ അനുകൂലനിലപാടിലും. മറ്റു പാർട്ടികൾ തീരുമാനമെടുക്കാൻ കഴിയാത്ത സ്ഥിതിയിലും
ന്യൂഡൽഹി ∙ സ്വവർഗ വിവാഹത്തിനു നിയമസാധുത നൽകണമെന്ന ആവശ്യത്തിനെതിരെ ശക്തമായ എതിർപ്പുമായി വീണ്ടും കേന്ദ്ര സർക്കാർ. വിവാഹം വ്യത്യസ്ത ലിംഗത്തിൽപെട്ടവർ ഉൾപ്പെടുന്ന സംവിധാനമാണെന്നും നിലവിലുള്ള വിവാഹ സങ്കൽപങ്ങൾക്കു തുല്യമായി സ്വവർഗ വിവാഹത്തെ പരിഗണിക്കുന്നത് പൗരന്മാരുടെ താൽപര്യങ്ങളെ ബാധിക്കുമെന്നും സർക്കാർ
ന്യൂഡല്‍ഹി∙ സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സ്വവര്‍ഗരതിയും ഒരേ ലിംഗത്തില്‍പ്പെടുന്നവര്‍ പങ്കാളികളായി ഒരുമിച്ച് താമസിക്കുന്നതും ഭാരതീയ കുടുംബ സങ്കല്‍പ്പവുമായി താര്യതമ്യപ്പെടുത്താനാവില്ലെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച
Results 1-10 of 26