Activate your premium subscription today
തിരുവനന്തപുരം∙ സംസ്ഥാനത്തെ നഗരസഭകളിൽ ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിന്ന പിഴ നിരക്കുകൾ സർക്കാർ വെട്ടിക്കുറച്ചു. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഇതുമായി ബന്ധപ്പെട്ട ചട്ടം ഉടൻ ഭേദഗതി ചെയ്യും. പൊതുജനങ്ങളും വ്യാപാരികളും വർഷങ്ങളായി ഉയർത്തുന്ന ആവശ്യത്തിനാണ് സർക്കാർ പരിഹാരം
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. പതിനൊന്ന് ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്നു മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.
കോട്ടയം∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഒരു വർഷം ബാക്കി നിൽക്കെ വാഗ്ദാനങ്ങൾ നിറവേറ്റാനും പദ്ധതികൾ പൂർത്തിയാക്കാനും ജനപ്രതിനിധികൾക്കു നിർദേശം നൽകി സിപിഐ. 2025 ഡിസംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഒക്ടോബർ അവസാനത്തിലായിരിക്കും നടക്കുക. ഇതിനു മുന്നോടിയായാണ് എൽഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ സിപിഐ പ്രതിനിധികളായ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ എന്നിവർക്കു പാർട്ടി നിർദേശം ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ കെട്ടിടനിർമാണ പെർമിറ്റ് ഫീസ് കുത്തനെ കൂട്ടുകയും പിന്നീട് ഇളവു വരുത്തുകയും ചെയ്തത് ചട്ടഭേദഗതി നിബന്ധന പാലിക്കാതെ. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട ഫീസുകൾ പരിഷ്കരിക്കുമ്പോൾ ചട്ടങ്ങളും ഭേദഗതി ചെയ്യണം. എന്നാൽ, സർക്കാർ എക്സിക്യൂട്ടീവ് ഉത്തരവ് മാത്രം ഇറക്കി വർധന നടപ്പാക്കി. ഇതോടെ ഒരു വർഷത്തിലേറെ പഞ്ചായത്തുകളും നഗരസഭകളും കെട്ടിടനിർമാണ അപേക്ഷകരിൽ നിന്നു കൂടിയ ഫീസ് പിരിച്ചത് നിയമവിരുദ്ധമായാണെന്നാണ് ആരോ പണം.
തിരുവനന്തപുരം∙ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ അതിശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍. പൊതുജനങ്ങള്‍ക്ക് പരാതി നേരിട്ട് അറിയാക്കാനുള്ള കേന്ദ്രീകൃത വാട്സാപ്പ് സംവിധാനമാണ് തദ്ദേശ വകുപ്പ് ഒരുക്കിയിരിക്കുന്നത്. മാലിന്യങ്ങൾ വലിച്ചെറിയുക, കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ
കോഴിക്കോട് ∙ വൃക്ക രോഗികൾക്ക് വീട്ടിൽ തന്നെ ഡയാലിസിസ് സാധ്യമാക്കുന്ന പെരിറ്റോണിയൽ ഡയാലിസിസിനുള്ള മരുന്നുകളും ഉപകരണങ്ങളും വാങ്ങാൻ 1.10 കോടി രൂപ അനുവദിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ ഡയാലിസിസ് സെന്ററുകളിൽ ഇതിനായി നീക്കി വച്ച 6 കോടി രൂപയിൽ ശേഷിക്കുന്ന 1.10 കോടി രൂപയാണ് അനുവദിച്ചത്. എങ്കിലും കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മരുന്നു ക്ഷാമം തുടരും.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് വയനാട്ടിലേയ്ക്കുള്ള ദുരിതാശ്വാസ സഹായങ്ങൾ ഇപ്പോഴും നിലയ്ക്കാതെ ഒഴുകുകയാണ്. ഇതിനിടെ വയനാടിന്റെ പേരില്‍ പിരിച്ച പണത്തിന്റെ പങ്കു വീതം വച്ചതിലുള്ള തര്‍ക്കത്തെത്തുടർന്ന് ലീഗില്‍ നടന്ന തമ്മിലടിയെന്ന അവകാശവാദത്തോടെ ഒരു വിഡിയോ ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി
തിരുവനന്തപുരം ∙ പരിസ്ഥിതിലോല മേഖല (ഇഎസ്എ) വിഷയത്തിൽ സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ വെബ്സൈറ്റിലൂടെ പുറത്തു വിട്ട രണ്ടു ഭൂപടങ്ങൾ ചർച്ചയാകുന്നു. വില്ലേജുകളുടെ അതിർത്തി മനസ്സിലാക്കുന്നതിനും വില്ലേജുകളിൽ ഇഎസ്എ ഉൾപ്പെട്ടിട്ടുണ്ടോയെന്നു തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർക്കു പരിശോധിക്കുന്നതിനും വേണ്ടിയാണ് രണ്ടു ഭൂപടങ്ങൾ പ്രത്യേകമായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതെന്നും ആശങ്ക വേണ്ടെന്നും പരിസ്ഥിതി വകുപ്പ് അറിയിച്ചു.
ആലപ്പുഴ∙ തദ്ദേശസ്ഥാപനങ്ങളിലെ വസ്തുനികുതിയുടെയും കെട്ടിടവാടകയുടെയും കുടിശിക കൂട്ടുപലിശ നിരക്കിൽ കണക്കാക്കുന്നത് അവസാനിപ്പിക്കുമെന്നു മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ആലപ്പുഴ ജില്ലയിലെ തദ്ദേശ അദാലത്തിലെ പരാതി പരിഗണിച്ചാണു സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ബാധകമായ തീരുമാനമെടുത്തത്. ഓരോ മാസത്തെയും കൂട്ടുപലിശ ഈടാക്കുന്നതു ജനങ്ങൾക്കു വലിയ ബാധ്യതയുണ്ടാക്കും. ഇനി മുതൽ ക്രമപ്പലിശ മാത്രമാകും ഈടാക്കുകയെന്നു മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ വ്യാപാരസ്ഥാപനങ്ങളിൽനിന്ന് ഹരിതകർമ സേനയ്ക്ക് വാങ്ങാവുന്ന പരമാവധി ഫീസ് സർക്കാർ നിശ്ചയിച്ചുനൽകുമെന്നു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ആഴ്ചയിലൊരിക്കൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ശേഖരിക്കുന്ന വിവിധ തരം ഖരമാലിന്യങ്ങൾക്ക് പ്രത്യേകം ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കും. നിശ്ചിത യൂസർഫീയിൽ എല്ലാത്തരം അജൈവ മാലിന്യങ്ങളും നിശ്ചിത ദിവസം ശേഖരിക്കണം. വിവിധ തരം മാലിന്യങ്ങൾക്ക് ഈടാക്കുന്ന തുകയിലെ അന്തരം കുറയ്ക്കും. കലണ്ടർ പ്രകാരമല്ലാതെ, ഉപയോക്താവിന്റെ പ്രത്യേക ആവശ്യപ്രകാരം അജൈവ മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിൽ അധിക ഫീസ് ഈടാക്കാം.
Results 1-10 of 152