Activate your premium subscription today
ആലപ്പുഴ ∙ മാന്നാർ ഇരമത്തൂരിലെ കല കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിൽ പൊലീസിനു മുന്നിൽ വലിയ കടമ്പകൾ. കലയുടെ ഭർത്താവായ ഒന്നാം പ്രതി അനിലിനെ ഇസ്രയേലിൽ നിന്നു നാട്ടിലെത്തിക്കുന്ന നടപടിയാണ് ഏറ്റവും സങ്കീർണം. ആദ്യം ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് ഇയാൾ മാറിയതും തലവേദനയായി. വിദേശത്തുള്ള പ്രതിയെ
ആലപ്പുഴ∙ മാന്നാർ ഇരമത്തൂർ സ്വദേശിനി കലയെ കൊലപ്പെടുത്തിയെന്ന കേസിലെ നിർണായക തെളിവായി പൊലീസ് കണ്ടെത്തിയ കാർ കലയുടെ മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ചത്. 15 വർഷം മുൻപു പ്രതികൾ ഉപയോഗിച്ച ഈ കാറിന്റെ ഉടമസ്ഥത പലതവണ മാറിയെങ്കിലും ഒന്നു മാത്രം മാറിയില്ല. ആ വെള്ളനിറം. മാരുതി ആൾട്ടോ വെള്ളക്കാറാണു പ്രതികൾ
ആലപ്പുഴ ∙ മാന്നാറിലെ കല വധക്കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് അനിൽ വിദേശത്തുനിന്നു പുതിയ വാട്സാപ് നമ്പർ വഴി നാട്ടിൽ ബന്ധുക്കളെ ബന്ധപ്പെടുന്നതായി അന്വേഷണ സംഘം കണ്ടെത്തി. വീട്ടുകാരിൽ ചിലരുമായി ഈ നമ്പർ ഉപയോഗിച്ചു സംസാരിക്കുന്നതായും അന്വേഷണ വിവരങ്ങൾ അറിയുന്നതായുമാണ് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചത്.
മാന്നാർ∙ കലാ കൊലപാതക കേസിലെ പ്രതികളുടെ അഭിഭാഷകൻ വക്കാലത്ത് പിൻവലിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല. പ്രതികളായ ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളിൽ ജിനു ഗോപി, കണ്ണമ്പള്ളിൽ സോമരാജൻ, കണ്ണമ്പള്ളിൽ പ്രമോദ് എന്നിവർക്കായി ചെങ്ങന്നൂരിലെ അഭിഭാഷകൻ സുരേഷ്
ചെങ്ങന്നൂർ ∙ ഇരമത്തൂർ സ്വദേശി കലയെ കൊലപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതിയും കലയുടെ ഭർത്താവുമായ ഇരമത്തൂർ കണ്ണമ്പള്ളിൽ അനിലിനെ വിദേശത്തു നിന്നു നാട്ടിലെത്തിക്കാൻ സർക്കാർ എല്ലാ ഇടപെടലും നടത്തുമെന്നു മന്ത്രി സജി ചെറിയാൻ അറിയിച്ചു. അനിൽ ഇസ്രയേലിലാണു ജോലി ചെയ്യുന്നത്. ഇയാളെ നാട്ടിലെത്തിക്കാൻ
ചെങ്ങന്നൂർ∙ മാന്നാർ കല വധക്കേസിലെ പ്രതികൾ റിമാൻഡിൽ. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് അനുപമ എസ്.പിള്ള പ്രതികളെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. പ്രതികളുടെ ജാമ്യഹർജി നാളെ പരിഗണിക്കും. ഇരമത്തൂർ ജിനു ഭവനത്തിൽ ജിനു ഗോപി (48), ഇരമത്തൂർ കണ്ണമ്പള്ളിൽ സോമരാജൻ (56), ഇരമത്തൂർ കണ്ണമ്പള്ളിൽ പ്രമോദ് (40) എന്നിവരാണ് പ്രതികള്.
മാന്നാർ∙ ചെന്നിത്തല ഇരമത്തൂർ സ്വദേശിനി കല കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് അനിലിനെ ഈയാഴ്ച തന്നെ ഇസ്രയേലിൽ നിന്നു നാട്ടിലെത്തിക്കാൻ കഴിയുമെന്നു പൊലീസിനു പ്രതീക്ഷ. നിലവിൽ റെഡ് കോർണർ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഓപ്പൺ വാറന്റും
ആലപ്പുഴ∙ ‘‘വെള്ള നിറത്തിലുള്ള കാർ, അതിനു പിന്നിലെ സീറ്റിൽ ചാരിക്കിടത്തിയ നിലയിൽ സ്ത്രീയുടെ മൃതദേഹം. കാറിലുണ്ടായിരുന്നവർ ക്രിമിനൽ സ്വഭാവമുള്ളവരായതിനാൽ പേടിച്ച് ആരോടും പറഞ്ഞില്ല’’– ഇരമത്തൂർ സ്വദേശിനി
മാന്നാർ ∙ ചെന്നിത്തല ഇരമത്തൂർ കലയുടെ ഘാതകരായ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ഭർത്താവ് അനിലിനെ ഇസ്രയേലിൽ നിന്നും കൊണ്ടു വന്ന് കൊലപാതക കുറ്റംചുമത്തി കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് ഭാരതീയ ദലിത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടന്നു. സിപിഎം ബുധനൂർ ലോക്കൽ കമ്മിറ്റി
മാന്നാർ ∙ ഇരമത്തൂർ സ്വദേശിനി കല കൊല്ലപ്പെട്ടെന്ന കേസിൽ ഒന്നാം പ്രതിയായ ഭർത്താവ് അനിലിനായി പൊലീസ് ബ്ലൂ കോർണർ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഇസ്രയേലിലുള്ള പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടിയുടെ ആദ്യ ഘട്ടമാണിത്. കോടതി റിമാൻഡ് ചെയ്ത ശേഷം കസ്റ്റഡിയിൽ ലഭിച്ച 3 പ്രതികൾ പൊലീസിന്റെ ചോദ്യം ചെയ്യലിൽ
Results 1-10 of 32