Activate your premium subscription today
നീലേശ്വരം (കാസർകോട്)∙ അഞ്ഞുറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. നീലേശ്വരം തേർവയലിൽ താമസിക്കുന്ന പി.സി പത്മനാഭൻ (75) ആണ് മരിച്ചത്. ജില്ലാ ബാങ്കിന്റെ റിട്ട. സീനിയർ മാനേജരായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.
നീലേശ്വരം∙ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കിണാവൂർ മുണ്ടോട്ട് സ്വദേശി കെ.വി രജിത്ത് (34) മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സുഹൃത്തുക്കളായ സന്ദീപ്, ബിജു, രതീഷ് എന്നിവരോടൊപ്പമാണു രജിത്ത് കളിയാട്ടം കാണാൻ പോയത്. അപകടത്തിൽ 4 പേർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതിൽ സന്ദീപും ബിജുവും രതീഷും ദിവസങ്ങൾക്ക് മുൻപ് മരിച്ചു.
തിരുവനന്തപുരം ∙ കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച നാലുപേരുടെയും ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4 ലക്ഷം രൂപ വീതം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നീലേശ്വരം ∙ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും സാമ്പത്തിക സഹായം നൽകാൻ ഇന്നലെ ചേർന്ന ഭക്തരുടെ യോഗം തീരുമാനിച്ചതായി വിവരം.ഭക്തരുടെയും മുൻ ഭരണസമിതി അംഗങ്ങളുടെയും സമുദായത്തിലെ പ്രമുഖരുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പരമാവധി
കാഞ്ഞങ്ങാട് ∙ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർകൂടി മരിച്ചു. കിണാവൂരിലെ പരേതനായ അമ്പൂഞ്ഞിയുടെ മകൻ കെ.രതീഷ് (32), കരിന്തളം കൊല്ലംപാറ മഞ്ഞളംകാട്ടെ ബിജു (38) എന്നിവരാണു മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. കഴിഞ്ഞദിവസം
കാസർകോട്∙ നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19) മരിച്ചു. ഇതോടെ മരണസംഖ്യ നാലായി. 60 ശതമാനത്തിലേറെ പൊള്ളലേറ്റ ഷിബിൻ രാജ് ഗുരുതരാവസ്ഥയിലായിരുന്നു.
Results 1-6 of 27