Activate your premium subscription today
ന്യൂഡൽഹി∙ ഇന്ത്യൻ സൈന്യത്തിന്റെ ആളില്ലാ ചെറുവിമാനം(യുഎവി) പരിശീലന പറക്കലിനിടെ അതിർത്തി കടന്ന് പാക്ക് അധീന കശ്മീരിലേക്ക് നീങ്ങിയതായി അധികൃതർ. രജൗരിയിൽ പരിശീലന പറക്കലിനിടെ സാങ്കേതിക തകരാറിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടാണ് യുഎവി പാക്ക് അധീന കശ്മീരിലെത്തിയത്. ഇത് തിരികെ നൽകണമെന്ന് പാക്കിസ്ഥാൻ
ന്യൂഡൽഹി ∙ പാക്ക് അധിനിവേശ കശ്മീരിലെ (പിഒകെ) പ്രക്ഷോഭങ്ങൾ പാക്കിസ്ഥാന്റെ നയത്തിന്റെ സ്വാഭാവിക അനന്തരഫലമാണെന്ന് ഇന്ത്യ. അനധികൃതമായി കൈവശം വച്ചിരിക്കുന്ന മേഖലകളിലെ വിഭവങ്ങൾ വ്യവസ്ഥാപിതമായി കൊള്ളയടിക്കുന്ന നയമാണ് പ്രശ്നത്തിന്റെ കാരണമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ചൂഷണം നിറഞ്ഞ ഇത്തരം നയങ്ങൾ പ്രാദേശിക ജനതയുടെ അവകാശങ്ങളെയാണ് നിഷേധിക്കുന്നത്. ഗോതമ്പുപൊടിക്കും വൈദ്യുതിക്കും വില വർധിപ്പിച്ചതിനെതിരെയാണ് പിഒകെയിൽ പ്രക്ഷോഭം നടക്കുന്നത്. മുൻനിരയിൽ പ്രധാനമായും വ്യാപാരികളാണ്.
ശ്രീനഗർ∙ പാക്ക് അധിനിവേശ കശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വൈദ്യുതി ക്ഷാമം എന്നിവയ്ക്കെതിരെയാണ് പ്രതിഷേധം. തലസ്ഥാനമായ മുസാഫറാബാദിൽ ഉൾപ്പെടെ പ്രതിഷേധം അടിച്ചമർത്താൻ പൊലീസ് ശ്രമിച്ചതോടെ വൻ സംഘർഷമുണ്ടായി. ദാദ്യാൽ, മിർപുർ, സമഹ്നി, സെഹൻസ, റാവലാകോട്ട്, ഖുയിരാട്ട, തട്ടപാനി, ഹട്ടിയാൻബാല തുടങ്ങിയ പിഒകെയുടെ മറ്റു ഭാഗങ്ങളിലും പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. ശനിയാഴ്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും തൊണ്ണൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ന്യൂഡൽഹി∙ പാക്ക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘‘അവിടെ താമസിക്കുന്ന മുസ്ലിംകളും ഹിന്ദുക്കളും ഇന്ത്യക്കാരാണ്. ബിജെപിയും പാർലമെന്റും പാക്ക് അധീന കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായാണ് കരുതുന്നത്. ആ ഭൂമി ഇന്ത്യയുടേതാണ്. അതു തിരികെപ്പിടിക്കുക എന്നത് എല്ലാ ഇന്ത്യക്കാരുടെയും എല്ലാ കശ്മീരികളുടെയും ലക്ഷ്യമാണ്’’ – ഒരു മാധ്യമ ഗ്രൂപ്പിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി∙ പാക് അധിനിവേശ കശ്മീരിലെ (പിഒകെ) മിർപൂരിൽ പാക്കിസ്ഥാനിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ ജെയ്ൻ മാരിയറ്റ് സന്ദർശനം നടത്തിയതിൽ എതിർപ്പ് അറിയിച്ച് ഇന്ത്യ. ജെയ്ൻ മാരിയറ്റ് ജനുവരി 10നാണ് മിർപുർ സന്ദർശിച്ചത്. മാരിയറ്റിന്റെ സന്ദർശനം അത്യന്തം പ്രതിഷേധാർഹമാണെന്നും ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ലംഘിക്കുന്ന നടപടിയാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ന്യൂഡൽഹി ∙ ജമ്മു കശ്മീരിനെക്കൂടി പരിധിയിൽ വരുത്തുന്ന തരത്തിൽ മൊബൈൽ ഫോൺ കവറേജ് വർധിപ്പിക്കാൻ പാക്കിസ്ഥാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. താഴ്വരയിലേക്കു ... Jammu Kashmir, J&K, Pak Mobile Service, Telecom, ISI, Malayala Manorama, Manorama Online, Manorama News
ന്യൂഡല്‍ഹി ∙ ഇന്ത്യ-പാക്ക് നിയന്ത്രണ രേഖയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനത്തോളം ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാന്‍ കഴിഞ്ഞെന്നു ശ്രീനഗര്‍ ആസ്ഥാനമായി | Kashmir Infiltration, Indian Army, Manorama News
ഇസ്ലാമാബാദ്∙ ഗിൽജിത് ബാൾട്ടിസ്ഥാനെ പൂർണ പദവിയുള്ള പ്രവിശ്യയാക്കാൻ പാക്കിസ്ഥാൻ തിരുമാനിച്ചതായി റിപ്പോർട്ട്. കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഗിൽജിത് ബാൾട്ടിസ്ഥാന്റെ പ്രദേശങ്ങളും ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണെന്ന് പാക്കിസ്ഥാനോട് ... Gilgit Baltistan, Pakintan Province, PoK, Malayala Manorama, Manorama Online, Manorama News
ദൗസ ∙ പാക്ക് അധിനിവേശ കശ്മീര്‍ ഉടനെ ഇന്ത്യയുമായി ലയിക്കുമെന്ന് അവകാശപ്പെട്ട് കേന്ദ്രമന്ത്രിയും കരസേനാ മുന്‍ മേധാവിയുമായ വി.കെ.സിങ്. പാക്ക് അധിനിവേശ കശ്മീര്‍ സ്വന്തം നിലയ്ക്കുതന്നെ ഇന്ത്യയുമായി ലയിക്കുമെന്നും കുറച്ചുസമയം കാത്തിരിക്കൂ എന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. രാജസ്ഥാനിലെ
ശ്രീനഗർ∙ പാക്ക് അധിനിവേശ കശ്മീർ എന്നും ഇന്ത്യയുടെ ഭാഗമായിരുന്നെന്നും ഭാവിയിലും അത് അങ്ങനെതന്നെ തുടരുമെന്നും പാക്കിസ്ഥാൻ എത്രയോക്കെ സ്ഥാപിക്കാൻ ശ്രമിച്ചാലും അത് അവരുടേതാകില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.
Results 1-10 of 19