Activate your premium subscription today
തിരുവനന്തപുരം∙ പേട്ടയിൽനിന്നു തട്ടിക്കൊണ്ടുപോയ കുട്ടിയുടെ സാമീപ്യം ഉപയോഗിച്ച് ലൈംഗിക ആസ്വാദനത്തിനു ശ്രമിച്ചെന്നു പ്രതി ഹസൻകുട്ടിയുടെ കുറ്റസമ്മതം. ഉപേക്ഷിച്ചനിലയിൽ കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കുട്ടിയെയും കൊണ്ടു ട്രാക്കിലൂടെ ഓടുന്നതിനിടെ ട്രെയിൻ വന്നതു കൊണ്ടാണ് പൊന്തകാട്ടിലേക്കു ചാടിയത്. വൈദ്യപരിശോധനയിൽ കുട്ടി പീഡനത്തിനു ഇരയായതായി തെളിഞ്ഞിട്ടില്ല.
തിരുവനന്തപുരം∙ കുറ്റവാളികളെ പരോളിൽ വിടുമ്പോൾ ജിപിഎസ് സംവിധാനത്തിലൂടെ അവരെ നിരീക്ഷിക്കാനുള്ള ഇലക്ട്രോണിക് ‘കാൽത്തളകൾ’ പല വിദേശ രാജ്യങ്ങളിലും നടപ്പിലാക്കിയിട്ടും മുഖംതിരിച്ച് അധികാരികൾ. വലിയ ചെലവില്ലാതെ പദ്ധതി നടപ്പിലാക്കാമെന്നിരിക്കേ ഇതു സംബന്ധിച്ച നിർദേശങ്ങളിൽ കാര്യമായ ചർച്ചകൾ
തിരുവനന്തപുരം ∙ ചാക്കയിൽനിന്നു നാടോടി ദമ്പതികളുടെ രണ്ടു വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയെ ദമ്പതികൾക്ക് തിരികെ നൽകും. ദമ്പതികൾക്ക്
ഫെബ്രുവരി 19 ന് അർധരാത്രി കഴിഞ്ഞാണ് കേരളത്തെ നടുക്കിയ ആ വാർത്ത പുറത്തുവന്നത്. ബിഹാർ സ്വദേശികളായ മാതാപിതാക്കൾക്കു മധ്യേ ഉറങ്ങിക്കിടന്ന രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത പുറത്തുവരുന്നത്. രാത്രി അമ്മയ്ക്കും അച്ഛനും ഒപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ രാത്രി 1 മണിക്ക് ഉണർന്ന പിതാവാണ് കുട്ടിയെ കാണാനില്ലെന്ന് ആദ്യം അറിയുന്നത്. ചാക്ക വിമാനത്താവളം റോഡരികിൽ രാജ്യത്തെ തന്നെ ഏറ്റവും സുരക്ഷയുള്ള ബ്രഹ്മോസിനോട് ചേർന്നുള്ള തുറസായ സ്ഥലത്താണ് 11 പേരടങ്ങുന്ന ബിഹാറി കുടുംബങ്ങൾ താമസിച്ചിരുന്നത്. തേനീച്ച കൂടുകളിൽ നിന്ന് തേനെടുക്കാൻ വൈദഗ്ധ്യമുള്ള ഇവർ എല്ലാ വർഷവും രണ്ട് മാസം ഇവിടെ വന്ന് താമസിക്കാറുണ്ട്. കുട്ടിയെ കാണാതായി രാത്രി 1 മണിയോടെ തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും 19 മണിക്കൂർ കഴിഞ്ഞ് ബ്രഹ്മോസിന്റെ പിറകുവശത്തുള്ള റെയിൽവെ ട്രാക്കിനോട് ചേർന്നുള്ള ആറടിയിലധികം താഴ്ചയുള്ള ഓടയിൽ നിന്നാണ് കുട്ടിയെ പൊലീസിന് കണ്ടെത്താനായാത്. പക്ഷേ തട്ടിക്കൊണ്ടുപോയതാര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞ 12 ദിവസവും പൊലീസിനായില്ല. സിസിടിവികളെല്ലാം അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും പൊലീസിന് ഉത്തരം കണ്ടെത്താനായില്ല. ഒടുവിൽ 12 ദിവസത്തിന് ശേഷം ആ ദുരുഹതയുടെ ചുരുളഴിയുന്നു. അതേ സമയം പൊലീസ് പറയുന്നതു പോലെ വെറുമൊരു കുറ്റവാളിയാണോ ഹസൻകുട്ടി. ആ സംശയം ഉയരുന്നത് അയാളുടെ ജീവിതരീതി കുടുതൽ അറിയുമ്പോഴാണ്. ഹസൻകുട്ടി ഒറ്റയ്ക്കാണോ. അതോ പിന്നിൽ വൻ സംഘമുണ്ടോ ?
ചാക്കയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വഴിത്തിരിവായത് സിസി ടിവി ദൃശ്യങ്ങൾ ജയിലുകളിലേക്ക് അയച്ച തീരുമാനം. നൂറിലധികം സിസി ടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ സംശയം തോന്നിയവരുടെ ദൃശ്യങ്ങൾ വിവിധ ജയിലുകളിലേക്ക് അയച്ചിരുന്നു. ഈ ദൃശ്യങ്ങളിലുള്ള ഹസൻകുട്ടിയെ കൊല്ലത്തെ ജയിൽ അധികൃതർ തിരിച്ചറിഞ്ഞതോടെയാണ്...
തിരുവനന്തപുരം ∙ ഫെബ്രുവരി 19ന് ചാക്കയിൽ നിന്നു നാടോടി ദമ്പതികളുടെ 2 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് പിടികൂടിയ പ്രതി വർക്കല അയിരൂർ സ്വദേശി ഹസൻകുട്ടി എന്ന കബീർ മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടതായി വിവരം. പതിനൊന്നുകാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ജാമ്യം കിട്ടി
തിരുവനന്തപുരം ∙ കഴിഞ്ഞ 19ന് ചാക്കയിൽ നിന്നു നാടോടി ദമ്പതികളുടെ 2 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല അയിരൂർ സ്വദേശി ഹസൻകുട്ടി എന്ന കബീറിനെ (50) കൊല്ലം ചിന്നക്കടയിൽ നിന്നാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം∙ പേട്ടയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ പിടികൂടാൻ വഴിത്തിരിവായ സിസിടിവി ദൃശ്യം പുറത്ത്. കുട്ടിയെ കാണാതായ രാത്രി പ്രതിയായ ഹസൻകുട്ടി ചാക്ക ഭാഗത്തുകൂടി മുഖം തുണികൊണ്ട് മറച്ചു പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രദേശത്തെ മറ്റു സിസിടിവി ദൃശ്യങ്ങളിലും ഹസൻകുട്ടിയുടെ രൂപം കണ്ടു. പോക്സോ ഉൾപ്പെടെ പല കേസുകളിൽ പ്രതിയാണ് പിടിയിലായ ഹസൻകുട്ടി.
തിരുവനന്തപുരം∙ പേട്ടയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതി സ്ഥിരം കുറ്റവാളിയെന്നു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു. പ്രതിയുടെ പേര് ഹസ്സൻ കുട്ടി എന്നാണെന്നും പോക്സോ ഉൾപ്പെടെ പല കേസുകളിൽ പ്രതിയാണ് ഇയാളെന്നും കമ്മിഷണർ അറിയിച്ചു. പ്രതി കുട്ടിയെ തട്ടിയെടുത്ത രീതിയെക്കുറിച്ചും കമ്മിഷണർ വിശദീകരിച്ചു.
തിരുവനന്തപുരം∙ പേട്ടയിൽ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലത്തു നിന്ന് ഇന്നു പുലർച്ചെയാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 19നു പുലർച്ചെയാണ് ബിഹാർ സ്വദേശികളുടെ കുഞ്ഞിനെ കാണാതായത്. 20 മണിക്കൂറിനു ശേഷം കുഞ്ഞിനെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപമുള്ള ഓടയിൽ നിന്നാണ് കണ്ടെത്തിയത്.
Results 1-10 of 28