Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാനത്ത് പതിനാലായിരത്തോളം റേഷൻ വ്യാപാരികൾക്ക് ഓഗസ്റ്റ് മാസത്തെ കമ്മിഷൻ നൽകാനുള്ള സംസ്ഥാനവിഹിതമായ 14.35 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഇതിനുള്ള കേന്ദ്രവിഹിതം നേരത്തേ തന്നെ ലഭിച്ചിരുന്നു. എന്നാൽ, തുക വ്യാപാരികൾക്കു വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രണ്ടാഴ്ചയോളം വേണ്ടി വരും. ഒക്ടോബറിലെ റേഷൻ വിതരണം ആരംഭിച്ച സാഹചര്യത്തിലും കമ്മിഷൻ കുടിശിക ലഭിക്കാത്തതിനെക്കുറിച്ചു വ്യാപാരി സംഘടനകൾ പരാതികളും നിവേദനങ്ങളും നൽകിയതിനെയും തുടർന്നാണ് ഓഗസ്റ്റിലെ കമ്മിഷൻ അനുവദിച്ചത്. ഓണക്കാലത്ത് റേഷൻ വ്യാപാരികൾക്കു സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ഉത്സവബത്തയും അനുവദിക്കാനുണ്ട്.
കുവൈത്ത് സിറ്റി ∙ റേഷൻ സ്റ്റോറുകളിലൂടെ നൽകുന്ന നിത്യോപയോഗ സാധനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ കർശന നിരീക്ഷണം ഏർപ്പെടുത്താനൊരുങ്ങുകയാണ് സാമൂഹ്യകാര്യ മന്ത്രാലയം.
തിരുവനന്തപുരം ∙ വേതന പരിഷ്കരണം ആവശ്യപ്പെട്ട് റേഷൻ വ്യാപാരികളുടെ ഭൂരിഭാഗം സംഘടനകളും കടയടച്ചു സമരത്തിനിറങ്ങിയതോടെ സംസ്ഥാനത്തു റേഷൻ വിതരണം സ്തംഭിച്ചു. 14,000 കടകളിൽ 51 എണ്ണം മാത്രമാണ് തുറന്നത്. സമരം ഇന്നും തുടരും. ജൂലൈയിലെ റേഷൻ വിതരണം ഇന്നലെ ആരംഭിക്കേണ്ടതായിരുന്നു. സമരത്തിന്റെ ഭാഗമായി തലസ്ഥാനത്ത് പല വേദികളിൽ പ്രക്ഷോഭം നടന്നു . കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ അവഗണന അവസാനിപ്പിക്കുക, വ്യാപാരി ക്ഷേമ നിധിയിൽ സർക്കാർ വിഹിതം ഉറപ്പാക്കുക, കിറ്റ് കമ്മിഷൻ എല്ലാ വ്യാപാരികൾക്കും നൽകുക തുടങ്ങിയ ആവശ്യങ്ങൾ വ്യാപാരികൾ ഉന്നയിച്ചു. റേഷൻ വ്യാപാരി സംസ്ഥാന കോ ഓർഡിനേഷൻ കമ്മിറ്റി പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാപകൽ സമരം ആരംഭിച്ചു. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി.
തിരുവനന്തപുരം∙ കേന്ദ്രം റേഷൻ വിഹിതം കൂട്ടിനൽകുന്നില്ലെന്നു സ്ഥിരമായി പരാതിപ്പെടുന്ന കേരളം, സൗജന്യമായി കേന്ദ്രം അനുവദിക്കുന്ന മുഴുവൻ റേഷൻ വിഹിതവും ഏറ്റെടുക്കുന്നില്ല. ഏതാനും മാസങ്ങളായി കേന്ദ്രം അനുവദിക്കുന്ന അരിയിൽ 17,000 ടൺ വരെയും ഗോതമ്പിൽ 400 ടൺ വരെയും കുറച്ചാണ് കേരളം ഏറ്റെടുക്കുന്നതെന്നു കണക്കുകൾ വ്യക്തമാക്കുന്നു.
ആലപ്പുഴ∙ ജില്ലയിൽ റേഷൻ ഭക്ഷ്യധാന്യ വിതരണം പ്രതിസന്ധി രൂക്ഷമാകുന്നു. വാതിൽപടി വിതരണക്കരാറുകാരുടെ സമരം ഇനിയും ഒത്തുതീർപ്പാകാത്തതിനാൽ 20നു ശേഷം ജില്ലയിലെ പകുതിയോളം റേഷൻകടകളിൽ ഭക്ഷ്യധാന്യം ഉണ്ടായേക്കില്ല. വാതിൽപടി വിതരണക്കരാറുകാർ ഭക്ഷ്യധാന്യം എത്തിക്കാൻ തയാറാകുന്നില്ലെങ്കിൽ പകരം സംവിധാനം തയാറാക്കി
ഏറെക്കാലമായി പ്രതിസന്ധി നേരിടുന്ന ഭക്ഷ്യപൊതുവിതരണ മേഖല ഗുരുതരമായൊരു സാഹചര്യത്തിൽ എത്തിയിരിക്കുകയാണിപ്പോൾ. സംസ്ഥാനത്തു റേഷൻ സാധനങ്ങളുടെ വിതരണം നടത്തുന്ന കരാറുകാർ സമരം ആരംഭിക്കുകയും സപ്ലൈകോ വിൽപനശാലകളിൽ സബ്സിഡി സാധനങ്ങൾ കുറയുകയും ചെയ്തതോടെ നമ്മുടെ ഭക്ഷ്യ പൊതുവിതരണ രംഗം സ്തംഭനത്തിലേക്കു നീങ്ങുകയാണ്.
തിരുവനന്തപുരം ∙ റേഷൻ സാധനങ്ങളുടെ വിതരണം നടത്തുന്ന കരാറുകാർ സമരം ആരംഭിക്കുകയും സപ്ലൈകോ വിൽപനശാലകളിൽ സബ്സിഡി സാധനങ്ങൾ കുറയുകയും ചെയ്തതോടെ സംസ്ഥാനത്തെ ഭക്ഷ്യ പൊതുവിതരണ രംഗം സ്തംഭനത്തിലേക്ക്. നീല കാർഡ് ഉടമകൾക്കു പ്രഖ്യാപിച്ച 4 കിലോ സ്പെഷൽ അരി റേഷൻ കടകളിൽ എത്തിയിട്ടില്ല. സപ്ലൈകോയിലൂടെ നൽകുന്ന 13 സബ്സിഡി സാധനങ്ങളിൽ പഞ്ചസാരയും 3 ഇനം അരിയും ഉൾപ്പെടെ മിക്ക സാധനങ്ങളും സ്റ്റോക്കില്ല.
തിരുവനന്തപുരം ∙ മേയിലെ റേഷൻ വിതരണം തുടങ്ങി ഒരാഴ്ച പിന്നിട്ടും പല ജില്ലകളിലെയും കടകളിൽ സാധനങ്ങൾ എത്തിയില്ല. ട്രാൻസ്പോർട്ട് കരാറുകാരുടെ മെല്ലെപ്പോക്കാണ് കാരണമെന്ന് റേഷൻ വ്യാപാരികൾ ആരോപിക്കുന്നു. ഈ മാസം 20ന് അകം സാധനങ്ങൾ കടകളിൽ എത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ഏപ്രിൽ മാസത്തെ വേതനം ഇനിയും നൽകാത്തതിലും വ്യാപാരികൾക്കു പരാതിയുണ്ട്. ജൂണിൽ സ്കൂൾ തുറക്കുന്നതിനാൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ ഉൾപ്പെടെ വാങ്ങാൻ സാമ്പത്തിക ചെലവുകൾ വർധിക്കുന്നതു കണക്കിലെടുത്ത് വേതനം ഉടൻ വിതരണം ചെയ്യണമെന്നാണ് ആവശ്യം. വ്യാപാരികളുടെ വേതന പാക്കേജ് കാലാനുസൃതമായി പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ സ്മാർട് പിഡിഎസ് പദ്ധതി കേരളത്തിൽ നടപ്പാകുമ്പോൾ റേഷൻ സംവിധാനത്തിനു പുറമേ സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം, അങ്കണവാടികളിലെ ഭക്ഷ്യവിതരണം, അഗതി മന്ദിരങ്ങളിലേക്കുള്ള അരി വിതരണം എന്നിവയിലേക്കും കേന്ദ്ര നിരീക്ഷണം വ്യാപിപ്പിക്കും. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ), ഭക്ഷ്യ പൊതുവിതരണം, വനിതാ ശിശുവികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണശൃംഖലയാകെ കേന്ദ്രീകൃതമായി പരിശോധിക്കുന്ന തരത്തിലാണ് സ്കീം ഫോർ മോഡണൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (സ്മാർട് പിഡിഎസ്) നടപ്പാക്കുക എന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അയച്ച ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.
മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ ഇ–കെവൈസി മസ്റ്ററിങ് നടത്താൻ കേന്ദ്രം നിർദേശിച്ച കാലാവധി ഞായറാഴ്ച തീർന്നപ്പോൾ ഭൂരിപക്ഷം പേർക്കും അതിനു സാധിക്കാതെ വന്നിരിക്കുന്നു. കാലാവധി നീട്ടണമെന്ന കേരളത്തിന്റെ ആവശ്യത്തിനു കേന്ദ്രത്തിൽനിന്നു മറുപടി ഉണ്ടായിട്ടുമില്ല. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ തകരാർ കാരണം മസ്റ്ററിങ് നിർത്തേണ്ടിവന്നതിന്റെ പേരിൽ ലക്ഷക്കണക്കിനു റേഷൻ കാർഡ് അംഗങ്ങളാണ് ആശങ്കയിലായിരിക്കുന്നത്.
Results 1-10 of 88