Activate your premium subscription today
‘‘എന്റെ പേര് ജൂലിയൻ പോൾ അസാൻജ്., ഈ കേസ് എന്നിൽ അവസാനിക്കുന്നു...’’ പസിഫിക് സമുദ്രത്തിന് നടുവിൽ ആ കുഞ്ഞു ദ്വീപിലെ കോടതിയിലിരുന്ന് ജൂലിയൻ അസാൻജ് കുറ്റങ്ങൾ ഏറ്റുപറഞ്ഞ് ശിക്ഷ ഏറ്റുവാങ്ങുമ്പോൾ ലോകം ഒന്നടങ്കം അന്വേഷിച്ച പേര് ഇതായിരുന്നു, ‘സായ്പെൻ’. ജൂൺ അവസാനവാരം രാജ്യാന്തര മാധ്യമങ്ങളിലെ പ്രധാന വാർത്തയായിരുന്നു ജൂലിയൻ അസാൻജിന്റെ മോചനം. മാസങ്ങൾക്കിപ്പുറം, രണ്ട് മക്കൾക്കും ഭാര്യയ്ക്കുമൊപ്പം ഓസ്ട്രേലിയയിലെ ആരുമറിയാത്ത ഒരിടത്ത് ജീവിതം ആഘോഷിക്കുകയാണ് അസാൻജ്. അദ്ദേഹത്തിന്റേതായി പുറത്തുവന്നത് ‘വെക്കേഷൻ’ ആഘോഷത്തിന്റെ ചില ചിത്രങ്ങൾ മാത്രം. ഇടയ്ക്ക് ഭാര്യ സ്റ്റെല്ലയുടെ ബ്ലോഗ് പോസ്റ്റുകളും എത്തുന്നു. എല്ലാം വിരൽ ചൂണ്ടുന്നത്, തൽക്കാലത്തേക്കെങ്കിലും പൊതു ഇടങ്ങളിൽനിന്ന് അസാൻജ് മാറി നില്‍ക്കുന്നുവെന്നാണ്. അസാൻജിന്റെ അസാന്നിധ്യത്തിനിടയിലും സായ്പെൻ എന്ന പേരിനെപ്പറ്റിയുള്ള തിരച്ചിൽ കുറയുന്നില്ല. ഏറ്റവും അവസാനം അദ്ദേഹവുമായി ചേർക്കപ്പെട്ട് കേട്ട പേരാണ്. യുകെയിൽ നിന്ന് മോചിതനായ അസാൻജെ നേരെ പോയത് പസിഫിക് സമുദ്രത്തിലെ കുഞ്ഞു ദ്വീപായ സായ്പെനിലേക്കായിരുന്നു. അസാൻജിന്റെ വാദം കേൾക്കുമ്പോൾ കടലിൽ നിന്ന് കോടതിക്കകത്തേക്ക് കാറ്റു വീശുന്നുണ്ടായിരുന്നു. ചുറ്റും പനകൾ, പച്ചപ്പ് നിറഞ്ഞ കുന്നുകൾ, മുകളിലേക്ക് നോക്കിയാൽ തിളങ്ങുന്ന നീലാകാശം... അസാൻജിന്റെ പിറകെ വന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരെല്ലാം ആ പ്രകൃതി സൗന്ദര്യത്തിൽ മതിമറന്നു റിപ്പോർട്ടുകള്‍ എഴുതി. അറിയാത്തവരെല്ലാം സായ്പെനിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. അസാൻജിന്റെ സ്വന്തം നാടായ ഓസ്ട്രേലിയയിൽ നിന്ന് ഏകദേശം 3000 കിലോമീറ്റർ അകലെ കിടക്കുന്ന ദ്വീപായ സായ്പെനിലെ കോടതിയിലേക്കു തന്നെ എന്തുകൊണ്ടാണ് അസാൻജിനെ കൊണ്ടുപോയത്? എന്താണ് ഒരു കാലത്ത് രക്തരൂഷിത പോരോട്ടങ്ങള്‍ ഏറെക്കണ്ടിട്ടുള്ള സായ്പെൻ ദ്വീപിന്റെ പ്രത്യേകതകളും ചരിത്രവും?
കാൻബറ ∙ ബ്രിട്ടനിലെ ബെൽമാർഷ് ജയിലിലെ കുടുസ്സുമുറിയിൽനിന്നു മോചിതനായ വിക്കിലീക്സ് സ്ഥാപകൻ ജൂലിയസ് അസാൻജിന് ഓസ്ട്രേലിയൻ മണ്ണിൽ വികാരനിർഭരമായ സ്വീകരണം. വിമാനത്താവളത്തിൽ കാത്തുനിന്ന ആരാധകർക്കും മാധ്യമപ്രവർത്തകർക്കും നേരെ കൈകൾ വീശിയും ഭാര്യ സ്റ്റെല്ലയെ എടുത്തുയർത്തി സ്നേഹചുംബനങ്ങൾ നൽകിയും പിതാവ് ജോൺ
സോവിയറ്റ് പ്രധാനമന്ത്രിയായിരുന്ന നികിത ക്രൂഷ്ച്ചോവ്, ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്ട്രോ എന്നിവരെപ്പോലുള്ള കൊടിയ യുഎസ് ശത്രുക്കളെ സംബന്ധിച്ച സകല വിവരങ്ങളും അമേരിക്കയ്ക്ക് അപ്പപ്പോള്‍ കിട്ടിയിരുന്നുവത്രേ. അവരുടെയെല്ലാം ആരോഗ്യസംബന്ധമായ സൂക്ഷ്മ വിവരങ്ങള്‍വരെ അവയില്‍ ഉള്‍പ്പെടുന്നു. സ്വന്തം സുരക്ഷ
സർക്കാരുകളെ കുറിച്ചടക്കം പ്രാധാന്യമുള്ള രഹസ്യ വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്ന വെബ്സൈറ്റായ വിക്കിലീക്സിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാൻജിനെ (50) അമേരിക്കയ്ക്ക് കൈമാറാമെന്ന് ബ്രിട്ടിഷ് സർക്കാർ നിലപാടു സ്വീകരിച്ചു. പെന്റഗന്റെ കംപ്യൂട്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചു എന്നതടക്കം 17 കേസുകളിലാണ് (18 എന്ന്
ലണ്ടൻ ∙ തന്നെ യുഎസിനു കൈമാറാനുള്ള ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനു ബ്രിട്ടിഷ് സുപ്രീം കോടതി അനുമതി നൽകി. യുഎസ് സൈനിക, നയതന്ത്ര രഹസ്യരേഖകൾ പുറത്തുവിട്ടതിനു ചാരവൃത്തി ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു വിചാരണ | Julian Assange | US Extradition | United States | Manorama Online
Results 1-5