Activate your premium subscription today
ചാരുംമൂട് : യുവാവ് കുഴഞ്ഞുവീണു മരിച്ചു. മലയാള മനോരമ ചാരുംമൂട് ലേഖകൻ ചുനക്കര പോണാൽ പടീറ്റതിൽ ജിയോ വില്ലയിൽ അനിൽ പി. ജോർജിൻ്റെ മകൻ സ്വരൂപ് ജി.അനിൽ(29) ആണ് മരിച്ചത്.ദുബായ് യുറാനസ് എയർകണ്ടിഷൻ റഫ്രിജറേഷൻ ട്രേഡിങ് കമ്പനി മാനേജിങ് പാർട്ണറായിരുന്നു.ഞായറാഴ്ച രാത്രി 10.30 ഓടെ വീട്ടിൽ വച്ചായിരുന്നു സംഭവം.
ചാരുംമൂട്∙ വിവാഹാഭ്യർഥന നിരസിച്ച യുവതിയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. നൂറനാട് തത്തംമുന്ന വടക്കേകാലായിൽ അനന്തു(24) വിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നൂറനാട് സ്വദേശിനിയായ യുവതിയോട് അനന്തു പലവട്ടം വിവാഹാഭ്യർഥന നടത്തിയിട്ടും സമ്മതിക്കാത്തതിനെത്തുടർന്നു കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു.
ചാരുംമൂട്∙ ‘‘മോനേ, നമ്മുടെ മലയും മണ്ണും വിട്ടുകൊടുക്കല്ലേ..’’ മറ്റപ്പള്ളി മലയിൽ എത്തിയ മന്ത്രി പി.പ്രസാദിനു മുന്നിലെത്തിയ അമ്മമാർ കണ്ണീരോടെ കൈ കൂപ്പി. ആശങ്കകൾ എണ്ണിയെണ്ണിപ്പറഞ്ഞു ചിലർ പൊട്ടിക്കരഞ്ഞു. ചേർത്തണച്ച് ആശ്വസിപ്പിച്ചപ്പോൾ മന്ത്രിയുടെ തൊണ്ടയിടറി, കണ്ണു നിറഞ്ഞു. അതിവൈകാരിക രംഗങ്ങൾക്കാണു
Results 1-3