Activate your premium subscription today
ചേർത്തല ∙ പള്ളിപ്പുറത്ത് ചെങ്ങണ്ട - വിളക്കുമരം പാലത്തിന് സമീപം കക്ക കയറ്റിവന്ന കടവ് സ്വദേശികളുടെ വള്ളം പായലിൽ കുടുങ്ങി. ഏഴു വള്ളങ്ങളിലായി രണ്ടു സ്ത്രീകളും ഏഴു പുരുഷൻമാരുമാണ് കുടുങ്ങിയത്.
ആലപ്പുഴ ∙ ചേർത്തലയിൽ ദേശീയപാതയിൽ വീണ്ടും അപകടം. കാൽനടയാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു. അരൂർ പഞ്ചായത്ത് 21–ാം വാർഡ് അമ്പനേഴത്ത് വാസവൻ (85) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ദേശീയപാത പുതിയകാവിനു സമീപം നിൽക്കുമ്പോൾ ബൈക്കിടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
ചേർത്തല∙ ചേർത്തല ഒറ്റപ്പനയ്ക്ക് സമീപം ആന്ധ്രാപ്രദേശിൽ നിന്നെത്തിയ ടൂറിസ്റ്റ് വാനും കാറും കൂട്ടിയിടിച്ച് അപകടം. കോടൻ തുരുത്ത് സ്വദേശി അംബിക മരിച്ചു. ഒപ്പമുണ്ടായിരുന്ന അനുരാഗ്, നിമ്മി എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു.
ആലപ്പുഴ ∙ ചേർത്തല കളവങ്കോട് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് 8 സ്കൂൾ വിദ്യാർഥികള് ഉൾപ്പെടെ 22 പേർക്ക് പരുക്കേറ്റു. ബസിൽ 7 മാസം പ്രായമുള്ള കുട്ടിയുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 4.30നാണ് അപകടം.
ചേർത്തല ∙ ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ വിചാരണയ്ക്കിടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് കടക്കരപ്പള്ളി. ബന്ധുവായ യുവതിയെ പ്രതി രതീഷ് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതും ഇതേ വീട്ടിൽത്തന്നെ.
ചേർത്തല ∙ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് നികത്തിൽ രതീഷി (41)നെയാണ് പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2021 ലായിരുന്നു രതീഷിന്റെ ബന്ധുവിനെ ഇയാളുടെ വീട്ടിൽ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. ചേർത്തല നെടുമ്പ്രക്കാട് പുതുവൽ നഗർ പരേതനായ രമേശന്റെയും ലളിതയുടെയും മകൻ നവീൻ (24 ), സാന്ദ്രനിവാസിൽ വിജയന്റെയും ശോഭയുടെയും മകൻ ശ്രീഹരി (24 എന്നിവരാണ് ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടി ചേർത്തല ബോയ്സ് സ്കൂളിനു സമീപത്തുണ്ടായ അപകടത്തിൽ മരിച്ചത്.
ചേർത്തല∙ ചേലൊത്ത ചേർത്തലയ്ക്ക് മന്ത്രി പി.പ്രസാദ് മുണ്ട് മടക്കിയുടുത്തു മുന്നിട്ടിറങ്ങിയതോടെ ഒരു നാട് ഒപ്പം കൂടെക്കൂടി.എഎസ് കനാൽ ജനകീയ ശുചീകരണം ആദ്യഘട്ടം ഇതോടെ ‘ഹിറ്റായി’. ചേർത്തല നഗരസഭയുടെ ചേലൊത്ത ചേർത്തല പദ്ധതിയുടെ ഭാഗമായാണ് നഗരസഭാ പരിധിയിൽ പിഎസ് കവല മുതൽ കുറിയമുട്ടം കായൽ വരെയുള്ള 5 കിലോമീറ്ററാണു
ബൈക്കും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അർത്തുങ്കൽ തൈക്കൽ മാളിയേക്കൽ കുഞ്ഞപ്പന്റെ മകൻ എം.കെ. ജോയ്സ് (32) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് തറമൂട് പഞ്ചായത്ത് വെളിക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്.
ചേർത്തല ∙ സ്കൂൾ കുട്ടികൾക്കു കള്ള് വിറ്റതിനു 2 കള്ളുഷാപ്പ് ജീവനക്കാർ അറസ്റ്റിൽ. ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി. കള്ളു കുടിച്ച് അത്യാസന്ന നിലയിലായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയെ ആരോഗ്യനില മെച്ചപ്പെട്ടതോടെ വീട്ടിലേക്കു മാറ്റി.
Results 1-10 of 37