Activate your premium subscription today
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന നവകേരള സദസ്സ് 18ന് കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് ആരംഭിക്കാനിരിക്കെ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ വിഡിയോയുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നവകേരള സദസ്സിനു മുന്നോടിയായി തന്റെ സമൂഹമാധ്യമ അക്കൗണ്ടിലാണു മന്ത്രി വിഡിയോ പങ്കുവച്ചത്.
കാസർകോട് ∙ വോട്ടർപട്ടികയിൽ പേരു ചേർക്കലുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി തഹസിൽദാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിൽ എ.കെ.എം.അഷ്റഫ് എംഎൽഎ ഉൾപ്പടെയുള്ള പ്രതികൾക്ക് ഒരുവർഷം തടവും 10000 രൂപ പിഴയും ശിക്ഷ. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (2) ആണു ശിക്ഷ വിധിച്ചത്.
കാസർകോട്∙ മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ പി. അനൂബ് ഉൾപ്പടെയുള്ള പൊലീസുകാരെ ആക്രമിച്ച കേസിൽ ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റിൽ. മുസ്ലിം ലീഗ് നേതാവും ജില്ലാ പഞ്ചായത്ത് ഉപ്പള ഡിവിഷൻ അംഗവുമായ ഗോൾഡൻ അബ്ദുറഹ്മാൻ (36) ആണ് അറസ്റ്റിലായത്. ഉപ്പള ഹിദായത്ത് നഗറിൽ ഞായറാഴ്ച പുലർച്ചെ പട്രോളിംഗിനിടെയാണ് അഞ്ചംഗ സംഘം
കാസർകോട്∙ മഞ്ചേശ്വരത്ത് അനുജനെ ചേട്ടൻ കുത്തിക്കൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രഭാകരനാണു കൊല്ലപ്പെട്ടത്. കുടുംബവഴക്കാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു സൂചന. മഞ്ചേശ്വരം കാളായിൽ ഇന്നു പുലർച്ചെയായിരുന്നു സംഭവം. സഹോദരങ്ങളായ പ്രഭാകരനും ജയറാമും അമ്മയും മാത്രമാണു രാവിലെ വീട്ടിലുണ്ടായിരുന്നത്. സഹോദരന്മാർ തമ്മിൽ തർക്കമുണ്ടാകുകയും പ്രകോപിതനായ ജയറാം അനുജനെ കത്തികൊണ്ടു കുത്തുകയുമായിരുന്നു.
Results 1-4