Activate your premium subscription today
കാളിയാർ ∙ ബൈക്കിൽ കാറിടിപ്പിച്ചു യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തു. മുള്ളരിങ്ങാട് ചരളേൽ ജിൻസ് ജോയിയെയാണ് (32) തിരുവനന്തപുരം നെടുമങ്ങാട് നിന്ന് പിടികൂടിയത്. കൃത്യത്തിനു ശേഷം മുങ്ങിയ പ്രതിയെ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു.
നെടുമങ്ങാട്∙ ആനാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്, ശതാബ്ദി ആഘോഷം നിറവിൽ. ബാങ്കിന്റെ നൂറാം വാർഷികത്തിന് തുടക്കം കുറിച്ച് നൂറ് തിരികൾ തെളിച്ച് പ്രമുഖ സഹകാരിയും മുൻ എംഎൽഎയും ആയ കോലിയക്കോട് എൻ.കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ ആദ്യ പ്രസിഡന്റ്
തിരുവനന്തപുരം∙ നെടുമങ്ങാട് കെഎസ്ആർടിസ് സ്റ്റാൻഡിൽ പെൺകുട്ടികൾ തമ്മിലടിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. സ്കൂൾ വിടുന്ന സമയത്താണ് യൂണിഫോം ധരിച്ച ഒരു കൂട്ടം പെൺകുട്ടികൾ തമ്മിൽ തല്ലിയത്. ഇരട്ടപ്പേരു വിളിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു അടിയെന്നാണ് വിവരം. സംഭവത്തിന്റെ വിഡിയോ
തിരുവനന്തപുരം ∙ കാസർകോട് ആസ്ഥാനമായുള്ള കേരള കേന്ദ്ര സർവകലാശാലയുടെ ക്യാപ്പിറ്റൽ സെന്ററിനും ക്യാംപസിനുമായി നെടുമങ്ങാട് താലൂക്കിലെ വട്ടപ്പാറയ്ക്കു സമീപം 9 ഏക്കർ ഭൂമി അനുവദിക്കാൻ റവന്യു സെക്രട്ടേറിയറ്റ് തീരുമാനിച്ചു. തിരുവനന്തപുരം നഗരത്തിൽനിന്നു 15 കിലോമീറ്റർ അകലെ പ്രധാന പാതയിൽനിന്ന് അൽപം മാറിയാണു ഭൂമി. നിലവിൽ തിരുവനന്തപുരം പട്ടത്ത് വാടകക്കെട്ടിടത്തിൽ ഒരു പഠന പ്രോഗ്രാമുമായാണ് ക്യാപ്പിറ്റൽ ക്യാംപസിന്റെ പ്രവർത്തനം. ഇപ്പോഴത്തെ സ്ഥലം കൈമാറിയാൽ ക്യാംപസും കെട്ടിടങ്ങളും സജ്ജമാക്കി 7 പ്രോഗ്രാമുകൾ ആരംഭിക്കാനാണു ലക്ഷ്യമിടുന്നതെന്ന് അറിയുന്നു. സർവകലാശാലയ്ക്കായി 2014 ൽ 5 ഏക്കർ മറ്റൊരിടത്തു കണ്ടെത്തിയെങ്കിലും കൈമാറാനായിരുന്നില്ല. ഇപ്പോൾ കണ്ടെത്തിയ ഭൂമി സർവകലാശാലാ അധികൃതർ കഴിഞ്ഞ ദിവസം സന്ദർശിച്ച് തൃപ്തി രേഖപ്പെടുത്തി.
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കിടപ്പുരോഗിയോട് ക്രൂരത. വീട്ടില്‍നിന്ന് എത്തിച്ച ഫാനിന് ദിവസം 50രൂപ വീതം വാടക ഈടാക്കി. ആശുപത്രിയിലെ ഫാന്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് വീട്ടില്‍നിന്ന് ഫാനെത്തിച്ചത്.
Results 1-5