Activate your premium subscription today
കുന്നംകുളം ∙ സകലകലകളുടെയും കൗമാരസൗഹൃദങ്ങളുടെയും വേദിയാകുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന് ഇനി മൂന്നു നാൾ കൂടി. ഡിസംബർ 3, 5, 6, 7 തീയതികളിൽ കുന്നംകുളത്തെ 17 വേദികളിലാണ് കലാമത്സരങ്ങൾ. 4ന് കേന്ദ്ര സർക്കാരിന്റെ നാഷനൽ അച്ചീവ്മെന്റ് സർവേ (എൻഎഎസ്) നടക്കുന്നതിനാൽ അന്നു മത്സരങ്ങളില്ല.കലോത്സവത്തിന്റെ പ്രധാന
കുന്നംകുളം ∙ പുകക്കുഴൽ പൊട്ടി വീണതിനെ തുടർന്ന് 5 മാസം മുൻപ് അടച്ചിട്ട നഗരസഭ ക്രിമറ്റോറിയത്തിന്റെ അറ്റകുറ്റപ്പണി വൈകുന്നു.നവീകരണത്തിന് ടെൻഡർ നൽകിയിട്ടും തുടർനടപടി സ്വീകരിക്കാത്ത നഗരസഭയുടെ അനാസ്ഥ കാരണം ക്രിമറ്റോറിയം അനാഥാവസ്ഥയിലായി എന്നാണ് ആക്ഷേപം. അടുപ്പുട്ടിയിൽ പ്രവർത്തിക്കുന്ന ഇൗ വാതക
കുന്നംകുളം∙സാഹിത്യകാരൻ സി.വി. ശ്രീരാമനു പട്ടണത്തിൽ മറ്റൊരു സ്മാരകം കൂടി നിർമിക്കുന്നതിന് നഗരസഭയുടെ 10 സെന്റ് ഭൂമി അനുവദിക്കാനുള്ള സിപിഎം ഭരണസമിതിയുടെ നീക്കത്തെ ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിൽ സംഘർഷം. ഭൂരിപക്ഷം അംഗങ്ങൾ എതിർത്തിട്ടും അജൻഡ പാസാക്കി മടങ്ങാനൊരുങ്ങിയ നഗരസഭാധ്യക്ഷ സീതാ രവീന്ദ്രനെ പ്രതിപക്ഷം
പെരുമ്പിലാവ്∙ കുന്നംകുളം പാറേമ്പാടത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. വടക്കേ കോട്ടോൽ തെക്കത്തുവളപ്പിൽ മണികണ്ഠന്റെയും ജയപ്രഭയുടെയും മകൻ അഭിഷിക്താണ് (22)
കുന്നംകുളം∙ ചരിത്രമുറങ്ങുന്ന കുന്നംകുളത്തിന്റെ പൈതൃകവിശേഷങ്ങൾ നേരിൽ കണ്ടറിയുന്നതിനായി ചരിത്രാന്വേഷികളെയും വിനോദസഞ്ചാരികളെയും പൈതൃക സംരക്ഷകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തിയുളള ഹെറിറ്റേജ് വോക്ക് സംഘടിപ്പിക്കുന്നു. കേരള പ്രാദേശിക ചരിത്രപഠനസമിതി തൃശൂർ ജില്ലാ ഘടകം സംഘടിപ്പിക്കുന്ന ഹെറിറ്റേജ് വോക്ക്
കായികകേരളത്തിന്റെ ഭാവി ശോഭനമാക്കാൻ ശേഷിയുള്ള പുതിയ താരോദയങ്ങൾ കണ്ടുകൊണ്ടാണ് സംസ്ഥാന സ്കൂൾ കായികോത്സവത്തിനു കുന്നംകുളത്തു തിരശീല വീണത്. ട്രിപ്പിൾ കിരീടമെന്ന സുന്ദരനേട്ടം കൈവരിച്ച പാലക്കാട് ടീമിനും സ്കൂളുകൾക്കിടയിലെ ജേതാക്കളായി ഉദിച്ചുയർന്നു നിൽക്കുന്ന മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂളിനും അഭിമാനിക്കാനേറെയുണ്ട്. 28 സ്വർണമടക്കം 266 പോയിന്റ് നേടിയ പാലക്കാട് ജില്ലയുടെ മികവിനെ വെല്ലുവിളിക്കാൻ ഇത്തവണയും ആർക്കുമായില്ല. 13 സ്വർണമടക്കം 168 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയ മലപ്പുറം, 10 സ്വർണമടക്കം 95 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തിയ കോഴിക്കോട് ജില്ലകൾക്കും ആഹ്ലാദിക്കാം.
2 സംസ്ഥാന കായികമേളകളിലായി നേടിയ 4 മെഡലുകൾ മാത്രമാണ് വിഷ്ണുവിനു സ്വന്തമായുള്ളത്. ജീവിതത്തിൽ ചെറുപ്രതീക്ഷയെങ്കിലും സമ്മാനിച്ച കായികമേളകളിൽ നിന്നു പടിയിറങ്ങുമ്പോഴും മറ്റൊന്നും സ്വന്തമല്ലെന്ന വിഷമം ബാക്കി. 2019 സംസ്ഥാന സ്കൂൾ കായികോത്സവത്തിലാണ്, വയനാട്ടിലെ ആദിവാസി ഗ്രാമമായ മുണ്ടക്കൊല്ലിയിൽ നിന്നുള്ള എം.കെ.വിഷ്ണു ട്രാക്കിൽ തീ പടർത്തി 2 സ്വർണം ഉൾപ്പെടെ 3 മെഡൽ നേടുന്നത്. സ്വന്തമായി വീടില്ലാത്ത വിഷ്ണുവിനു വീടുവച്ചു നൽകുമെന്ന് അന്നത്തെ മന്ത്രി എ.കെ.ബാലൻ ഉൾപ്പെടെ വാഗ്ദാനം ചെയ്തിരുന്നു.
സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപ് മത്സരം കുന്നംകുളത്തെ സ്റ്റേഡിയത്തിൽ നടക്കുന്നതു തായ്ലൻഡിലിരുന്നാണു ഞാൻ ദൃശ്യങ്ങളിലൂടെ കണ്ടത്. ലവൽ 2 പരിശീലക കോഴ്സിൽ പങ്കെടുക്കാനെത്തിയതാണിവിടെ. മീറ്റ് റെക്കോർഡിനു വെല്ലുവിളി സൃഷ്ടിക്കാനായില്ലെങ്കിലും ട്രിപ്പിളിലെ സ്വർണച്ചാട്ടക്കാരി ജാനിസിന്റെ പ്രകടനം മികവുറ്റതു തന്നെ. ജീവിതത്തിലിന്നോളം എനിക്കു നേടാനായതെല്ലാം ട്രിപ്പിളിൽ നിന്നു നേടിയെടുത്തതാണ്. അതുകൊണ്ടു തന്നെ ട്രിപ്പിൾ ജംപിൽ കണ്ട പ്രകടനങ്ങളെപ്പറ്റി ചിലതു പറയാനാഗ്രഹമുണ്ട്.
പാലായുടെ സ്വന്തം കൊല്ലംകാരനു ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണം. കൊല്ലം നിലമേൽ സുലൈമാൻ– ഷംല ദമ്പതികളുടെ മകൻ, പാലാ സെന്റ് തോമസ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥി എസ്. മുഹമ്മദ് സ്വാലിഹാണ് 400 മീറ്ററിൽ സ്വർണം നേടിയത്. ഒളിംപ്യൻമാരായ പ്രീജ ശ്രീധരൻ, കെ.ജെ.മനോജ് ലാൽ, സിനി ജോസ് എന്നിവരുടെ പരിശീലകനായിരുന്ന തങ്കച്ചൻ മാത്യുവിന്റെ കീഴിലാണ് സ്വാലിഹിന്റെ പരിശീലനം.
സ്പോർട്സും ഗെയിംസും ഒരുമിച്ചു ചേർത്തു സംസ്ഥാന സ്കൂൾ കായികോത്സവം അടുത്ത വർഷം മുതൽ ഒളിംപിക്സ് മാതൃകയിൽ ആക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലെന്ന് മന്ത്രി വി.ശിവൻകുട്ടി. കായികോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനവുമായി ബന്ധപ്പെട്ടു കുന്നംകുളം നഗരസഭ കാര്യാലയത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണു മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
Results 1-10 of 27