Activate your premium subscription today
താളപ്പിഴകളുടെ തുടര്‍ച്ചയാണ് മനുഷ്യജീവിതം. ലോകചരിത്രവും അങ്ങനെതന്നെ. യുദ്ധങ്ങള്‍, വെട്ടിപ്പിടിക്കലുകള്‍, കൂട്ടക്കുരുതികള്‍, അധികാരപ്രമത്തരുടെ ദുരമൂത്ത തേരോട്ടങ്ങള്‍. എല്ലാ താളങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ടുള്ള അലര്‍ച്ചകള്‍, അട്ടഹാസങ്ങള്‍. ഇതിനിടയില്‍ കടുകിട താളം തെറ്റാതെ, സൗമ്യനായി, ശാന്തനായി, നന്മയുടെ നാളം വിടര്‍ത്തുന്ന ചിരിയോടെ, എപ്പോഴും നൃത്തം വയ്ക്കുന്ന മുടിയിഴകളോടെ ഒരാള്‍ ലോകമെങ്ങുമുള്ള മനുഷ്യര്‍ക്കു കൂട്ടുനിന്നു. ഉസ്താദ് സാക്കിര്‍ ഹുസൈന് ഖുറേഷി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നു ജീവിതത്തിന്റെ താളംതെറ്റുന്നതായുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടേയിരുന്നപ്പോള്‍ അതു തിരികെപ്പിടിക്കാനായി പത്തു വിരലുകള്‍ ചലിപ്പിച്ച തബലവാദകന്‍. ലോകത്തെ താളവാദ്യക്കാരെല്ലാം ഒരേ കുടുംബമാണെന്നു വിശ്വസിച്ച സംഗീതജ്ഞന്. അവരെല്ലാം ഒരേ ചിന്താഗതിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. എന്താണാ സാദൃശ്യം. ഒരിക്കല്‍ സാക്കിര്‍ ഹുസൈനോട് ഒരു പത്രപ്രവര്ത്തകന് ചോദിച്ചു. എല്ലാവരും തന്റെ വാദ്യത്തില്‍ പൂര്‍ണതയ്ക്കായി നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. എന്നാല്‍ ഒരിക്കലും അതു കൈവരിക്കുന്നില്ല. ആരും അതിനായുള്ള ശ്രമം ഉപേക്ഷിക്കുന്നുമില്ല. ഈ പരിശ്രമവും യാത്രയുമാണ് പ്രധാനം. ലക്ഷ്യം കൈവരിച്ചുള്ള വിശ്രമമല്ല.
‘ഗുരുജി’ എന്നാണ് ലോകത്തിന്റെ ആദരം ഏറ്റുവാങ്ങിയ തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ എന്നെ വിളിച്ചിരുന്നത്. ‘ഹുസൈൻജി’ എന്നു ഞാൻ ആദരത്തോടെ അദ്ദേഹത്തെ വിളിക്കുമ്പോൾ, എന്തിനായിരുന്നു അദ്ദേഹം എന്നെ ഗുരുജിയെന്നു വിളിച്ചതെന്നു മനസ്സിലായിട്ടില്ല.
മട്ടന്നൂരിനെപ്പോലെ പുഞ്ചിരിക്കുന്ന തായമ്പക’ എന്നത്, മട്ടന്നൂർ ശങ്കരൻകുട്ടിയുടെ ഷഷ്ടിപൂർത്തി വേളയിൽ എഴുത്തുകാരൻ കെ.സി.നാരായണൻ നടത്തിയ പ്രയോഗമാണ്. ചിരിച്ചുകൊണ്ടു കൊട്ടിക്കൊട്ടി ഈ ‘കുട്ടി’ക്ക് വയസ്സ് എഴുപതായി. ഇംഗ്ലിഷ് തീയതിക്കണക്കിൽ സപ്തതി ഓഗസ്റ്റ് 22നു പിന്നിട്ടു. ചിങ്ങത്തിലെ പുണർതം നാളുകാരന് പിറന്നാൾ ഓഗസ്റ്റ് 30നേ എത്തൂ. ജീവിതയാത്രയുടെ ‘എഴുപതാം കാല’ത്തിലിരുന്ന് മട്ടന്നൂർ മനസ്സു തുറക്കുന്നു.
ഇന്നു പൂരമാണ്; പൂരപ്പറമ്പിൽ വന്നെത്തുന്നവരുടെയെല്ലാം പൂരം. അങ്ങനെയൊരു പൂരമേയുള്ളൂ, അതു തൃശൂർ പൂരമാണ്. മറ്റേതു പൂരത്തിനും പൂരം നടക്കുന്ന ക്ഷേത്രത്തിലെ ദേവിയോ ദേവനോ എഴുന്നള്ളും. തൃശൂർ പൂരത്തിൽ പക്ഷേ, വടക്കുന്നാഥൻ സാക്ഷി മാത്രം. അങ്ങനെ, ആ മുഖ്യസാക്ഷിക്കും അവിടെ സാക്ഷ്യം വഹിക്കാനെത്തുന്നവർക്കും വേണ്ടി നടക്കുന്ന പൂരമാണിത്. ഇവിടെ എല്ലാവരെക്കാൾ മുഖ്യം കാണികളാണ്.
മലയാള താളസമ്പ്രദായത്തിന്റെ മമ്മൂട്ടിയും മോഹൻലാലുമാണു കൂടെയിരിക്കുന്നത്. കൊട്ടെന്നു കേട്ടാൽ മട്ടന്നൂർ ശങ്കരൻകുട്ടി, പെരുക്കമെന്നു കേട്ടാൽ പെരുവനം കുട്ടൻ മാരാർ. മലയാളികൾക്ക് ഇതാണ് ഇവർ രണ്ടു പേരും. ചെണ്ടകൊണ്ട് ഇത്രയേറെ ആരാധകരെ സൃഷ്ടിച്ച മറ്റു രണ്ടു കലാകാരൻമാർ മലയാളത്തിൽ ഉണ്ടായിട്ടില്ല. അതിനർഥം ഇവരേക്കാൾ പ്രതിഭകളായ ചെണ്ടവാദ്യ ആശാൻമാർ ഉണ്ടായിരുന്നില്ല എന്നല്ല. പ്രതിഭാസ്പർശത്തിനൊപ്പം താരാരാധന കൂടി ചേരുമ്പോഴാണ് മട്ടന്നൂരിന്റെ മട്ടും പെരുവനത്തിന്റെ പെരുമയും കേരളത്തിന്റെ അഭിമാനമാകുന്നത്. രണ്ടു പേരുടെയും പേരിനുമുണ്ട് സാദൃശ്യം. മട്ടന്നൂർ ശങ്കരൻകുട്ടി എന്ന മട്ടന്നൂർ ശങ്കരമാരാരുടെ പേരിലെ ‘കുട്ടി’, ആസ്വാദകർ അദ്ദേഹത്തിനു ചാർത്തിക്കൊടുത്ത അലങ്കാരമാണ്. പെരുവനം കുട്ടൻ മാരാർ യഥാർഥത്തിൽ ശങ്കരനാരായണനാണ്. പഞ്ചാരിയും പാണ്ടിയും ഒന്നിച്ചു കൊട്ടാറില്ല എന്നു പറയുന്നതുപോലെ, ഇവർ രണ്ടുപേരും ഒന്നിച്ചിരുന്ന് ഇതുപോലൊരു സംഭാഷണം ഇതുവരെ ഉണ്ടായിട്ടില്ല. ആ തരത്തിൽ ഇതൊരു അപൂർവഭാഗ്യമാണ്, അസുലഭ അവസരമാണ്. ‘മനോരമ ഓൺലൈനിനു’ വേണ്ടി മട്ടന്നൂരും പെരുവനവും ഒന്നിച്ചപ്പോൾ... വിഡിയോ കാണാം, വിശദമായ അഭിമുഖവും വായിക്കാം...
ലോകത്ത് എന്തു കാര്യം നടക്കുമ്പോഴും നമ്മൾ കൊണ്ടു നടക്കുന്ന തൊഴിലുമായി അതിനെ താദാത്മ്യപ്പെടുത്താം എന്നൊരു കാഴ്ചപ്പാട് മട്ടന്നൂർ ശങ്കരൻകുട്ടിക്കുണ്ട്. അങ്ങനെയൊരനുഭവം ഒരിക്കൽ ഓണസദ്യ കഴിക്കാൻ ചെന്ന അദ്ദേഹത്തിനുണ്ടായി. പാലക്കാട്ട് ഒരു തിരുവോണനാളിൽ തായമ്പകയ്ക്ക് പോയതായിരുന്നു മട്ടന്നൂർ. തായമ്പക കഴിഞ്ഞ്
Results 1-6