Activate your premium subscription today
ന്യൂഡൽഹി ∙ ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തി. ആരോഗ്യ കാരണങ്ങൾ
ന്യൂഡൽഹി ∙ കേരള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് നട്ടെല്ല് പൊടിയുന്ന ഗുരുതര അസുഖമെന്ന് മെഡിക്കൽ റിപ്പോർട്ട്. ലൈഫ് മിഷൻ കേസിൽ ജാമ്യത്തിലുള്ള ശിവശങ്കറിന്റെ മെഡിക്കൽ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു. രോഗം സുഷ്മനാ നാഡിയെയും ബാധിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. ദീർഘനേരം നിൽക്കുന്നത് ശരീരത്തെ ബാധിക്കും. ആവശ്യമെങ്കിൽ ശസ്ത്രക്രിയയുടെ ആവശ്യവും ചൂണ്ടിക്കാട്ടുന്നു. ഇ.ഡിയുടെ ആവശ്യപ്രകാരം പുതുച്ചേരി ജിപ്മറിൽ നടത്തിയ മെഡിക്കൽ റിപ്പോർട്ടാണ് സുപ്രീം കോടതിയിൽ നൽകിയത്. മെഡിക്കൽ റിപ്പോർട്ട് അടുത്ത ആഴ്ച സുപ്രീം കോടതി പരിഗണിക്കും.
ന്യൂഡൽഹി∙ ലൈഫ് മിഷൻ കേസിൽ ആരോഗ്യകാരണങ്ങളാൽ ജാമ്യത്തിൽ കഴിയുന്ന എം.ശിവശങ്കറിന് നട്ടെല്ല് പൊടിഞ്ഞുപോകുന്ന ഗുരുതര രോഗമെന്ന് കണ്ടെത്തല്. പുതുച്ചേരി ജിപ്മെറിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഇ.ഡി സുപ്രീംകോടതിയിൽ സമർപ്പിച്ചു.
ലൈഫ് മിഷൻ കേസിൽ എം. ശിവശങ്കറിന്റെ ഇടക്കാല ജാമ്യം സുപ്രീംകോടതി നീട്ടി. ഒരാഴ്ചത്തേക്കാണു നീട്ടിയത്. പുതുച്ചേരി ജിപ്മെർ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്താൻ ശിവശങ്കറിനോട് കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ, ഇന്നലെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിച്ചതെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടാൻ ജഡ്ജിമാരായ എം.എ. സുന്ദരേഷ്, എസ്.വി.എൻ ഭാട്ടി എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചത്.
കൊച്ചി ∙ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്കു വന്ന നയതന്ത്ര പാഴ്സൽ വഴി സ്വർണം കള്ളക്കടത്തു നടത്തിയെന്ന കേസിൽ വിചാരണ നടപടികൾ നീളുന്നു. കേസിൽ അന്വേഷണം നടത്തിയ 3 കേന്ദ്ര ഏജൻസികളും 2021 ൽ തന്നെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടു നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) ദേശീയ അന്വേഷണ ഏജൻസി 20 പ്രതികൾക്കെതിരെ 2021 ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിച്ചു. കള്ളക്കടത്തു തടയൽ നിയമപ്രകാരം 29 പ്രതികൾക്കെതിരെ കസ്റ്റംസ് സമർപ്പിച്ച കുറ്റപത്രം സാമ്പത്തിക കുറ്റവിചാരണക്കോടതി 2022 മാർച്ചിൽ വിചാരണയ്ക്കു പരിഗണിച്ചെങ്കിലും തുടർ നടപടികൾ വീണ്ടും വൈകി.
ന്യൂഡൽഹി ∙ ലൈഫ് മിഷൻ കേസിൽ ആരോഗ്യകാരണങ്ങളാൽ ജാമ്യത്തിൽ കഴിയുന്ന എം. ശിവശങ്കറിന് പോണ്ടിച്ചേരി ജിപ്മെറിൽ വൈദ്യ പരിശോധന നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. കേരളത്തിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ വിശ്വസിക്കാവുന്നതല്ലെന്നു ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ഇ.ഡി സുപ്രീം കോടതിയിൽ വാദിച്ചു. ജാമ്യം നീട്ടി നൽകണമെങ്കിൽ പരിശോധന കൂടിയേ തീരുവെന്നായിരുന്നു ഇഡിയുടെ നിലപാട്.
ലൈഫ് കേസിൽ ആരോഗ്യകാരണങ്ങളാൽ ജാമ്യത്തിൽ കഴിയുന്ന ശിവശങ്കറിന് മെഡിക്കൽ പരിശോധന നടത്താൻ സുപ്രീംകോടതി ഉത്തരവ്. പുതുച്ചേരി സർക്കാർ ആശുപത്രിയിൽ പരിശോധന നടത്താനാണ് നിർദേശം. കേരളത്തിൽനിന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ വിശ്വാസ്യകരമല്ലെന്ന് ഇഡി സുപ്രീംകോടതിയിൽ വാദിച്ചു. ജാമ്യം നീട്ടി നൽകണമെങ്കിൽ മെഡിക്കൽ പരിശോധന കൂടിയേ തീരൂവെന്നായിരുന്നു ഇഡിയുടെ നിലപാട്.
കണ്ണൂർ ∙ ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ അനധികൃത വിദേശ കറൻസി ഇടപാടുകളിൽ എം.ശിവശങ്കറിനു പ്രധാന പങ്കുണ്ടെന്നു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ അഡ്ജുഡിക്കേഷൻ ഉത്തരവിൽ പറയുന്നു. ‘ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയിൽ കോഴപ്പണം ലഭിച്ചതിനു പുറമേയാണിത്. ഇടപാടുകളെപ്പറ്റി ശിവശങ്കർ സർക്കാരിനെയോ അന്വേഷണ ഏജൻസികളെയോ അറിയിച്ചില്ല’– ഉത്തരവിൽ പറയുന്നു.
കണ്ണൂർ ∙ സ്വർണക്കടത്തിനു പിന്നാലെ ഡോളർ കടത്തുകേസിലും സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ എന്നിവരടക്കം 6 പ്രതികൾക്ക് 4.90 കോടി രൂപ പിഴ ചുമത്തി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവ്. യുഎഇ കോൺസുലേറ്റിലെ ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രി 1.30 കോടി രൂപയും യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ ഒരു കോടി രൂപയും സ്വപ്ന, ശിവശങ്കർ, സന്ദീപ് നായർ, പി.എസ്.സരിത് എന്നിവർ 65 ലക്ഷം രൂപ വീതവും അടയ്ക്കണം.
കണ്ണൂർ ∙ നയതന്ത്ര ബാഗേജ് സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടയ്ക്കണമെന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവ്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ 2 മുൻ നയതന്ത്ര ഉദ്യോഗസ്ഥരടക്കം 44 പ്രതികൾക്ക് ആകെ 66.60 കോടി രൂപയാണു പിഴ ചുമത്തിയത്.
Results 1-10 of 519