Activate your premium subscription today
റാഞ്ചി∙ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ റിമാൻഡ് കാലാവധി അഞ്ചു ദിവസത്തേക്കുകൂടി നീട്ടി റാഞ്ചി പ്രത്യേക കോടതി. സൂര്യപ്രകാശം എത്താത്തിടത്താണ് സോറനെ പാർപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ രാജീവ് രഞ്ജൻ കോടതിയിൽ പറഞ്ഞു. ബേസ്മെന്റ് മുറിയിലാണ് സോറൻ കഴിയുന്നത്. ഒരു പൈപ്പിലൂടെയാണ് ജയിൽ മുറിക്കുള്ളിലേക്ക് വായു കടക്കുന്നത്.
ന്യൂഡൽഹി∙ ഡൽഹി മദ്യമനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഫെബ്രുവരി 17ന് നേരിട്ട് ഹാജരാകണമെന്ന് ഡൽഹി റോസ് അവന്യൂ കോടതിയുടെ ഉത്തരവ്. അന്വേഷണവുമായി സഹകരിക്കാത്തത് എന്തുകൊണ്ടെന്ന് കേജ്രിവാൾ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അഞ്ചു തവണ ഇഡി നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനു പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. കേജ്രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി നൽകിയ ഉത്തരവിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ന്യൂഡൽഹി∙ മത്സരപ്പരീക്ഷകളിൽ ക്രമക്കേടു കാണിക്കുന്നവർക്കു പത്ത് വര്ഷം വരെ ജയിൽശിക്ഷയും ഒരു കോടി രൂപ പിഴയും ലഭിക്കുന്ന പൊതുപരീക്ഷ (അന്യായ രീതികൾ) തടയുന്നതിനുള്ള) ബിൽ ലോക്സഭ പാസാക്കി. രാജ്യസഭ പരിഗണിക്കുന്ന ബിൽ രാഷ്ട്രപതി ഒപ്പിട്ടാൽ നിയമമാകും. ആൾമാറാട്ടം, ഉത്തരക്കടലാസ് തിരിമറി, രേഖകളിലെ തിരിമറി, റാങ്ക് ലിസ്റ്റ് അട്ടിമറി എന്നിവ ജയിൽ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാകും. പഴ്സനൽ മന്ത്രാലയം കൊണ്ടുവന്ന ബിൽ മന്ത്രി ജിതേന്ദ്ര സിങ്ങാണ് അവതരിപ്പിച്ചത്.
ന്യൂഡൽഹി∙ രാജ്യസഭയിൽ ചോദ്യോത്തരവേളയിൽ ചോദ്യം ഒഴിവാക്കിയതിനെച്ചൊല്ലി പ്രതിപക്ഷ അംഗങ്ങൾ നടത്തിയ ബഹളത്തിനിടെ കോൺഗ്രസ് നേതാവിനോടു രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ നടത്തിയ പരാമർശത്തിനെതിരെയും ഭരണപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിന് എതിരെയും ജയാ ബച്ചൻ രംഗത്ത്. എംപിമാർ സ്കൂൾ കൂട്ടികളല്ല, ഞങ്ങളോട് മാന്യമായി പെരുമാറണം എന്നായിരുന്നു ജയാ ബച്ചന്റെ പ്രതികരണം.
ന്യൂഡൽഹി∙ ദക്ഷിണ ഡൽഹിയിലെ മദൻഗിർ സ്വദേശിനിയായ പതിനെട്ടുകാരിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാക്കൾ ചേർന്നു ബലാത്സംഗം ചെയ്തു. ഡല്ഹിയിലെ മാളവ്യ നഗർ മേഖലയിലാണ് പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായി.
ബെംഗളൂരൂ∙ സനാതന ധർമ പരാമർശവുമായി ബന്ധപ്പെട്ട് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ബെംഗളൂരു കോടതി സമൻസ് അയച്ചു. ബെംഗളൂരു സ്വദേശിയായ പരമേഷ് നൽകിയ പരാതിയിലാണ് ജനപ്രതിനിധികളുടെ പ്രത്യേക കോടതി മന്ത്രിയെ വിളിപ്പിച്ചത്. മാർച്ച് നാലിന് നടക്കാനിരിക്കുന്ന വിചാരണയ്ക്ക് നേരിട്ട് ഹാജരാകണമെന്നാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
റാഞ്ചി∙ ജാർഖണ്ഡിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചംപയ് സോറനു ഒപ്പം ഉപമുഖ്യമന്ത്രിയായി ബസന്ത് സോറനും സത്യപ്രതിജ്ഞ ചെയ്തേക്കും. ജാർഖണ്ഡ് മുക്തി മോർച്ചയുടെ ദേശീയ പ്രസിഡന്റ് ഷിബു സോറന്റെ ഇളയമകനാണ് ബസന്ത് സോറൻ. ചംപയ് സോറൻ, ബസന്ത് സോറൻ എന്നിവരെ കൂടാതെ കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് ആലംഗീർ ആലം, ഏക ആർജെഡി നിയമസഭാംഗം സത്യാനന്ദ് ഭോക്ത എന്നിവരും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണു വിവരം.
ബെംഗളൂരു∙ കേന്ദ്രസർക്കാർ ദക്ഷിണേന്ത്യയ്ക്ക് ലഭിക്കേണ്ട വികസന ഫണ്ടുകളുടെ വിഹിതം കൂടി ഉത്തരേന്ത്യയെ വളർത്താൻ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി കർണാടകയിലെ കോൺഗ്രസ് എംപി ഡി.കെ.സുരേഷ് കുമാർ. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ദക്ഷിണേന്ത്യ ഒരു പ്രത്യേക രാജ്യം ആകേണ്ടി വരും. കേന്ദ്ര ബജറ്റിൽ ദക്ഷിണേന്ത്യയെ
റാഞ്ചി∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്ത ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഒരു ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. റാഞ്ചി പ്രത്യേക കോടതിയുടേതാണ് വിധി. 10 ദിവസത്തെ കസ്റ്റഡിയ്ക്ക് വേണ്ടിയുള്ള ഇഡിയുടെ അപേക്ഷയിൽ സുപ്രീം കോടതിയുടെ
ദേശീയ ജൂനിയർ അത്ലറ്റിക്സിൽ 411 പോയിന്റുമായി ഹരിയാന ചാംപ്യൻപട്ടം നിലനിർത്തി. കേരളം ഈ വർഷവും അഞ്ചാം സ്ഥാനത്തായി. ആതിഥേയരായ തമിഴ്നാട് രണ്ടാം സ്ഥാനത്തും ഉത്തർപ്രദേശ് മൂന്നാം സ്ഥാനത്തുമെത്തി. 9 സ്വർണവും 8 വെള്ളിയും 3 വെങ്കലവുമാണ് കേരളത്തിന്റെ ആകെ മെഡൽ നേട്ടം.
Results 1-10 of 101