Activate your premium subscription today
ദേശീയ വാർത്താ ചാനൽ ഡിഡി ന്യൂസിനെ രാജ്യാന്തര ബ്രാൻഡായി മാറ്റാനുള്ള ചുവടുവയ്പുമായി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയവും പ്രസാർ ഭാരതിയും. 15 രാജ്യങ്ങളിൽ ബ്യൂറോ തുടങ്ങാൻ പദ്ധതിയിടുന്ന പ്രസാർ ഭാരതി, കഴിഞ്ഞ മാസം അവതരിപ്പിച്ച ശബ്ദ്(ഷെയേർഡ് ഓഡിയോ വിഷ്വൽ ഫോർ ബ്രോഡ്കാസ്റ്റ് ആൻഡ് ഡിസെമിനേഷൻ) വെബ്സൈറ്റിനെ രാജ്യാന്തര ന്യൂസ് ഏജൻസി സംവിധാനമായി വികസിപ്പിക്കാനും ആലോചിക്കുന്നുണ്ട്.
ന്യൂഡൽഹി ∙ പ്രസാർ ഭാരതിയുടെ കീഴിലുള്ള ദേശീയ വാർത്താ ചാനൽ ഡിഡി ന്യൂസിന്റെ ലോഗോ ഇനി കാവി നിറത്തിൽ. രാജ്യമെങ്ങും ജനങ്ങൾ കണ്ടു പരിചയിച്ച ചുവപ്പു നിറത്തിലുള്ള ലോഗോ മാറ്റിയാണു കാവി നിറത്തിലുള്ള ലോഗോ അവതരിപ്പിച്ചിരിക്കുന്നത്. ന്യൂസ് എന്ന ഹിന്ദിയിലുള്ള എഴുത്തും കാവി നിറത്തിലാണ്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റുഡിയോ സംവിധാനവും പുതിയ വെബ്സൈറ്റും അവതരിപ്പിച്ചതിനൊപ്പമാണു ലോഗോയിലെ മാറ്റങ്ങളും.
ന്യൂഡൽഹി∙ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യാൻ പ്രസാർ ഭാരതിക്ക് അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. 45 മിനിട്ട് നീണ്ടുനിൽക്കുന്ന അഭിമുഖം സംപ്രേഷണം ചെയ്യുന്നതിന് അനുമതി ആവശ്യപ്പെട്ട് പ്രസാർ ഭാരതി അയച്ച പ്രൊപ്പോസലിനു കമ്മിഷൻ ഔദ്യോഗികമായി മറുപടി നൽകിയില്ല. എന്നാൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് അനൗദ്യോഗികമായി പ്രസാർ ഭാരതിയെ അറിയിച്ചതായാണു വിവരം.
‘‘സമൂഹമാധ്യമങ്ങളിലെ കമന്റുകൾ കണ്ടപ്പോൾ അതിശയം തോന്നി. ആരും മറന്നില്ലല്ലോ. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല അത്. ദൂരദർശനിൽ 2013 മുതൽ എഡിറ്റിങ്ങിലേക്കു മാറിയിരുന്നു. അതിനുശേഷം സ്ക്രീനിൽ വന്നതു വിരളമാണ്. ഞാൻ കരുതിയതു പ്രേക്ഷകരൊക്കെ എന്നെ മറന്നു കാണും എന്നാണ്. ചില അഭിമുഖങ്ങളിലൊക്കെ കമന്റ്സ് വരാറുണ്ട്. പക്ഷേ ഇത്ര വലിയൊരു പ്രതികരണം ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. സന്തോഷം’’. 1985 ജനുവരി 3ന് ആരംഭിച്ച വാർത്തായാത്ര അവസാനിപ്പിക്കുമ്പോൾ ഹേമലതയുടെ മനസ്സു നിറയെ ഈ സന്തോഷമാണ്. 2023 ഡിസംബർ 31ന് വൈകിട്ട് ഏഴിനായിരുന്നു ദൂരദർശനിനെ അവസാന വാർത്താ അവതരണം. 39 വർഷത്തെ സേവനത്തിനൊടുവിൽ പിരിയുമ്പോൾ ദൂരദർശനിൽ അസി. ന്യൂസ് എഡിറ്ററായിരുന്നു ഹേമലത. 1985ൽ മലയാളത്തിൽ ദൂരദർശൻ ആരംഭിച്ചപ്പോൾ രണ്ടാമത്തെ ലൈവ് വാർത്ത വായിച്ചത് ഹേമലത ആയിരുന്നു. ആദ്യത്തെ വാർത്ത വായിച്ചത് ഭർത്താവ് ജി.ആർ. കണ്ണനും.
ന്യൂഡൽഹി ∙ ആർഎസ്എസ് ബന്ധമുള്ള വാർത്താ ഏജൻസി ഹിന്ദുസ്ഥാൻ സമാചാറുമായി പ്രസാർ ഭാരതി 3 വർഷം മുൻപേ കരാറിൽ ഏർപ്പെട്ടിരുന്നുവെന്നു വിവരം. 2022ൽ ഈ കരാർ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ പുതുക്കുകയാണുണ്ടായതെന്നു പ്രസാർ ഭാരതി ഉദ്യോഗസ്ഥർ
Results 1-5