Activate your premium subscription today
ന്യൂഡൽഹി ∙ ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ അഭിപ്രായവ്യത്യാസമാണു തിരഞ്ഞെടുപ്പു കമ്മിഷനിലെ പൊട്ടിത്തെറിക്കും കമ്മിഷണർ അരുൺ ഗോയലിന്റെ രാജിയിലേക്കും നയിച്ചതെന്നു വിവരം. ബംഗാളിലെ തയാറെടുപ്പുകൾ വിവരിക്കുന്നതിന് ഈമാസം 5 ന് കൊൽക്കത്തയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയൽ പങ്കെടുത്തിരുന്നില്ല. സുഖമില്ലാത്തതിനാൽ ഡൽഹിക്കു മടങ്ങിയെന്നായിരുന്നു വിശദീകരണം. എന്നാൽ ഗോയലിന് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നുവെന്നും അഭിപ്രായഭിന്നത കാരണമാണു വിട്ടുനിന്നതെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയലിന്റെ രാജി, മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നെന്നു സൂചന. സർക്കാരിലെ ഉന്നതർ നടത്തിയ ഒത്തുതീർപ്പു ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണു രാജി കൈമാറിയത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണു രാജിയെന്നും മറിച്ചുള്ള വിവരങ്ങളിൽ കഴമ്പില്ലെന്നുമാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയൽ രാജിവച്ചു. രാഷ്ട്രപതി രാജി സ്വീകരിച്ചു. മൂന്നംഗ കമ്മിഷനിൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ മാത്രമാണു ശേഷിക്കുന്നത്. മറ്റൊരു കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ കഴിഞ്ഞമാസം
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കമ്മിഷണർ സ്ഥാനത്തുനിന്നുള്ള അരുൺ ഗോയലിന്റെ രാജി ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തെ ബാധിക്കേണ്ട കാര്യമില്ല. കാരണം, മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ തനിച്ച് തിരഞ്ഞെടുപ്പു സമയക്രമം പ്രഖ്യാപിക്കുന്നതിനു തടസ്സമില്ല. രണ്ടു കമ്മിഷണർമാർ കൂടിയുണ്ടെങ്കിൽ മാത്രമേ കമ്മിഷൻ പൂർണമാകൂ എന്നു വ്യവസ്ഥയില്ല.
Results 1-4